• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിന്റെ അറസ്റ്റും ലാലിന്റെ മകനെതിരായ പരാതിയും; ചില ബന്ധങ്ങള്‍? സൂചനകള്‍ ഇങ്ങനെ...

  • By വിശ്വനാഥന്‍

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതും ലാലിന്റെ മകനും യുവസംവിധായകനുമായ ജീന്‍പോള്‍ ലാലിനെതിരായ കേസും തമ്മിലെന്ത് ബന്ധം? മലയാള സിനിമാ ലോകം കഷ്ടകാലത്തിലൂടെ യാത്ര ചെയ്യുന്നുവെന്ന തോന്നലുണ്ടാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. സിനിമാ മേഖലയില്‍ നിന്നു ഓരോ ദിവസവും പുറത്തുവരുന്നത് ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്തകളാണ്.

ഹണി ബീ 2വില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നും കൊച്ചി പനങ്ങാടുള്ള ഹോട്ടലില്‍ പ്രതിഫലം ചോദിച്ചെത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. ഇതേ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വേളയില്‍ തന്നെയായിരുന്നു യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച സംഭവവും.

ഒരേ സമയം, രണ്ടു സംഭവങ്ങള്‍

ഒരേ സമയം, രണ്ടു സംഭവങ്ങള്‍

രണ്ട് സംഭവങ്ങളുമുണ്ടായത് ഒരേ സിനിമയുടെ സമയത്തായതാണ് ഈ കേസുകള്‍ തമ്മില്‍ ബന്ധമുണ്ടെന്ന പ്രചാരണം നടക്കാന്‍ കാരണം. മലയാള സിനിമാ ലോകം രണ്ടു സംഭവവും ബന്ധമുണ്ടെന്നാണ് വിലയിരുത്തുന്നതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തു.

നാല് പേര്‍ക്കെതിരേ പരാതി

നാല് പേര്‍ക്കെതിരേ പരാതി

സംവിധായകനും നടനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍ ലാല്‍. ഇദ്ദേഹത്തിനും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാലു പേര്‍ക്കെതിരേയാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ നടിക്കെതിരേയാണ് ലാലിന്റെ പ്രതികരണം വന്നത്.

 അഭയം തേടിയെത്തിയത്

അഭയം തേടിയെത്തിയത്

എന്നാല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട ശേഷം അഭയം തേടിയത് ലാലിന്റെ വീട്ടിലായിരുന്നു. പിന്നീട് മറ്റു പലരും സ്ഥലത്തെത്തുകയും പരാതി കൊടുക്കുകയും ചെയ്തതോടെയാണ് കോളിളക്കം സൃഷ്ടിച്ച സംഭവമായി മാറിയത്.

ആളുകള്‍ കൂടി

ആളുകള്‍ കൂടി

ആക്രമിക്കപ്പെട്ട നടി ലാലിന്റെ വീട്ടിലെത്തിയ ഉടനെ സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫിനെ ലാല്‍ വിവരം അറിയിക്കുകയായിരുന്നു. ആന്റോ ജോസഫ് എത്തിയത് അയല്‍വാസിയും കോണ്‍ഗ്രസ് എംഎല്‍എയുമായ പിടി തോമസിനൊപ്പം.

അറസ്റ്റ് പരമ്പര

അറസ്റ്റ് പരമ്പര

ഇവര്‍ ലാലിന്റെ വീട്ടിലെത്തുകയും ആക്രമിക്കപ്പെട്ട നടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തതോടെയാണ് വിഷയം മാറുന്നത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് ശേഷം സുനി പിടിക്കപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം നടന്‍ ദിലീപും അറസ്റ്റിലായി.

എട്ട് മാസത്തിന് ശേഷം

എട്ട് മാസത്തിന് ശേഷം

എന്നാല്‍ ഇപ്പോള്‍ ജീന്‍പോള്‍ ലാലിനെതിരേ പരാതി നല്‍കിയ നടി എട്ട് മാസത്തിന് ശേഷമാണ് പോലീസിനെ സമീപിക്കുന്നത്. നടി അമ്മയിലെ അംഗമാണ്. എന്നിട്ടും എന്തുകൊണ്ട് അമ്മയില്‍ പരാതിപ്പെട്ടില്ല.

സ്വാഭാവികമായി ചെയ്യേണ്ടത്

സ്വാഭാവികമായി ചെയ്യേണ്ടത്

അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെങ്കില്‍ സ്വാഭാവികമായും അമ്മ ഭാരവാഹികളെ അറിയിക്കണമായിരുന്നു. മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടെങ്കില്‍ അക്കാര്യവും പറയാമായിരുന്നു. പോലീസില്‍ അന്നു തന്നെ പരാതിപ്പെടാമായിരുന്നു.

എന്തും വിവാദമാകും

എന്തും വിവാദമാകും

പക്ഷേ, ഇപ്പോഴാണ് വിഷയം സജീവമായത്. പുതിയ പശ്ചാത്തലം എന്തും വിവാദമാകുന്ന സാഹചര്യമായതിനാലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ലാല്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പരാതി നല്‍കിയത് സംശയകരമാണെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന വിവരമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്

അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ലാല്‍ പറഞ്ഞിരുന്നുവെന്ന് ദിലീപ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ലാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

ദിലീപിനെ അനുകൂലിക്കുന്ന നടി

ദിലീപിനെ അനുകൂലിക്കുന്ന നടി

ആക്രമിക്കപ്പെട്ട നടിയും സുനിയും തമ്മില്‍ ഒരുമാസത്തെ ബന്ധമേയുള്ളൂവെന്ന് ലാല്‍ വ്യക്തമാക്കുകയും ചെയ്തു. ജീന്‍പോള്‍ ലാലിനെതിരേ പരാതി നല്‍കിയിരിക്കുന്ന നടി ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുണ്ടെന്നും കേരളകൗമുദി പറയുന്നു.

ഗൂഢാലോചന ഇല്ലെന്ന് കരുതി

ഗൂഢാലോചന ഇല്ലെന്ന് കരുതി

അതേസമയം, യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്നാണ് ആദ്യം തോന്നിയതെന്ന് ലാല്‍ പ്രതികരിച്ചു. പിന്നീടാണ് കേസ് മാറിമറിഞ്ഞത്. ഇപ്പോള്‍ ഒന്നും പറയുന്നില്ല. ജീന്‍ പോളിനെതിരായ കേസ് നിയമപരമായി നേരിടുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

English summary
Dileep arrest and Jean issue: Some doubts in Cinema field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X