ആഷിക് അബുവിന് എന്തുപറ്റി; അവള്‍ക്കൊപ്പം നിന്നയാള്‍ ഇപ്പൊ? പ്രതിയെ തെറിവിളിക്കുന്നത് ശരിയല്ല!!

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരക്കൊപ്പം നില്‍ക്കുന്നവരില്‍ തുടക്കംമുതല്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് സംവിധായകന്‍ ആഷിക് അബു. ആഷികിന്റെയും ഭാര്യ റിമ കല്ലിങ്കലിന്റെയും പ്രസ്താവനകള്‍ എന്നും നടിക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ദിലീപിന് എതിരുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആഷിക് അബു നിലപാട് മാറ്റിയോ എന്നാണ് ഉയരുന്ന ചോദ്യം. കാരണം അദ്ദേഹം ഒടുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് ഈ ചോദ്യത്തിന് കാരണമായത്. ദിലീപിന്റെ പുതിയ സിനിമ രാമലീലയെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ആഷിക് അബു. അതാകട്ടെ ആരാധകരുടെ കടുത്ത എതിര്‍പ്പിന് കാരണമാകുകയും ചെയ്തു.

പ്രചാരണത്തില്‍ മുന്നില്‍

പ്രചാരണത്തില്‍ മുന്നില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പരസ്യമായും സോഷ്യല്‍ മീഡിയ വഴിയും വിമര്‍ശിച്ചിരുന്നു ആഷിക് അബു. നടിക്കു വേണ്ടിയുള്ള പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റിമ.

പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലയെ പറ്റി ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് പുതിയ വിവാദത്തിന് കാരണം. ചിത്രത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ആഷിക് അബു.

വ്യത്യസ്തനാണ് ആഷിക് അബു

വ്യത്യസ്തനാണ് ആഷിക് അബു

ചിത്രത്തെ പിന്തുണച്ചും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിനോടുള്ള അമര്‍ഷം രാമലീലയോടും പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ് ആഷിക് അബുവിന്റെ നിലപാട്.

ബഹിഷ്‌കരിക്കേണ്ടതില്ല

ബഹിഷ്‌കരിക്കേണ്ടതില്ല

നവാഗത സംവിധായകന്റെ ചിത്രമായ രാമലീലയെ ബഹിഷ്‌കരിക്കേണ്ടതില്ലെന്നാണ് ആഷിക് അബുവിന്റെ നിലപാട്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂകി വിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് ആഷിക് അബു പോസ്റ്റില്‍ പറയുന്നു.

പരിഷ്‌കൃതമല്ലാത്ത രീതി

പരിഷ്‌കൃതമല്ലാത്ത രീതി

പരിഷ്‌കൃതമല്ലാത്ത രീതിയാണിത്. അതിവൈകാരിക പ്രകടനങ്ങള്‍ വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇത്തരം വികാര പ്രകടനങ്ങള്‍ കൊണ്ട് ഗുണില്ലെന്നും ആഷിക് അബു ചൂണ്ടിക്കാട്ടുന്നു.

വികാര പ്രകടനം സത്യം പുറത്തെത്തിക്കില്ല

വികാര പ്രകടനം സത്യം പുറത്തെത്തിക്കില്ല

കൂകി തെറിവിളിക്കുകയും സിനിമകളെ ആക്രമിക്കുകയും ചെയ്യുന്ന വികാര പ്രകടനം ഒരു തരത്തിലും സത്യം പുറത്തുവരുന്നതിന് കാരണമാകില്ലെന്നും ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സ്ത്രീ കൂട്ടായ്മയ്ക്ക്

സ്ത്രീ കൂട്ടായ്മയ്ക്ക്

സിനിമയിലെ സ്ത്രീ കൂട്ടായ്മയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ വ്യക്തിയാണ് ആഷിക് അബു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടക്കുന്ന അവള്‍ക്കൊപ്പം പ്രചാരണത്തോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

മുന്‍നിലപാട് മാറ്റിയോ

മുന്‍നിലപാട് മാറ്റിയോ

ദിലീപിനെ പിന്തുണയ്ക്കുന്നവരെ പോലും ആഷിക് അബു നേരത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ രാമലീലയെയും നടനെയും പരോക്ഷമായി പിന്തുണയ്ക്കുകയാണ് ആഷിക് അബു ചെയ്തിരിക്കുന്നത്.

ഉയരുന്ന ചോദ്യം ഇതാണ്

ഉയരുന്ന ചോദ്യം ഇതാണ്

അദ്ദേഹത്തിന്റെ ആരാധകര്‍ പുതിയ നിലപാടിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അവള്‍ക്കൊപ്പം എന്ന നിലപാടില്‍ ആഷിക് അബു വെള്ളം ചേര്‍ത്തോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്.

ചെറിയ കലാപമെങ്കിലും നടത്തണം

ചെറിയ കലാപമെങ്കിലും നടത്തണം

ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സിപിഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും വിമര്‍ശിച്ച് അടുത്തിടെ ആഷിക് അബു രംഗത്തുവന്നിരുന്നു. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപമെങ്കിലും നിങ്ങള്‍ നടത്തണമെന്നായിരുന്നു അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Ashiq Abu's Facebook Post on Ramaleela

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്