കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ രണ്ടുതരം തെളിവുകള്‍; പ്രതിഭാഗത്തെ ഞെട്ടിച്ച് പോലീസ്, ഇറങ്ങാന്‍ സാധ്യതയില്ല!!

ഈ സാഹചര്യത്തില്‍ കേസിലെ വിധി എന്താകുമെന്ന ആശങ്കയിലാണ് പ്രതിഭാഗം. നിലവിലെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്ന് സൂചന. അത്രയും കൃത്യമായ തെളിവുകളാണ് പോലീസ് ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതാണ് കോടതിയെ പോലും പ്രതിക്കെതിരെ തെളിവുണ്ടെന്ന് പറയാന്‍ പ്രേരിപ്പിച്ചത്.

രണ്ടുതരത്തിലുള്ള തെളിവുകളാണ് ദിലീപിനെതിരേ പോലീസ് ശേഖരിച്ചിട്ടുള്ളത്. ഇതില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും എല്ലാ നീക്കങ്ങളുമുണ്ട്. നടി ആക്രമിക്കപ്പെടുന്നതിനു മുമ്പും ശേഷവും എന്ന രീതിയില്‍ രണ്ടുതരത്തിലുള്ള തെളിവുകള്‍ തേടിയായിരുന്നു പോലീസ് കേസിനെ സമീപിച്ചത്. കേസ് ഡയറിയില്‍ പോലീസ് പറയുന്ന കാര്യങ്ങള്‍ വളരെ ശക്തമാണ്.

നോട്ടപ്പുള്ളി അല്ലായിരുന്നു

നോട്ടപ്പുള്ളി അല്ലായിരുന്നു

കേസില്‍ ആദ്യം ദിലീപ് പോലീസിന്റെ നോട്ടപ്പുള്ളി അല്ലായിരുന്നു. പിന്നീട് മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുകയും വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായതോടെയാണ് ദിലീപിന്റെ പേര് പോലീസിന്റെ സംശയത്തിലായത്. ഇതോടെ ദിലീപിനെ നിരീക്ഷിക്കാന്‍ തുടങ്ങി.

ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു

ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു

കൂടുതല്‍ നിരീക്ഷിച്ചതില്‍ നിന്നു പോലീസ് ദിലീപിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന ദിലീപിന്റെ മറുപടിയാണ് സ്ഥിതിഗതികള്‍ മാറ്റിമറിച്ചത്. ഇവിടെ നിന്നാണ് അന്വേഷണം മുന്നേറുന്നതെന്ന് ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തെളിവുകള്‍ ശേഖരിച്ചു

തെളിവുകള്‍ ശേഖരിച്ചു

പിന്നീടാണ് പോലീസ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഗൂഢാലോചന കേസാണ് ദിലീപിനെതിരേ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന എന്നത് രഹസ്യമായ സംഭവമാണ്. അതുകൊണ്ട് തന്നെ നേരിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും കോടതി വ്യക്തമാക്കി.

ശാസ്ത്രീയ തെളിവുകള്‍

ശാസ്ത്രീയ തെളിവുകള്‍

അതുകൊണ്ടാണ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ആശ്രയിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടക്കുന്നതിന് മുമ്പും ശേഷവും പ്രതി നടത്തിയ നീക്കങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചു.

ദിലീപിന്റെ ഭാവി

ദിലീപിന്റെ ഭാവി

കേസ് ഡയറി കോടതിയുടെ പരിശോധനയ്ക്ക് വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വളരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ഇതില്‍ നിന്നു ദിലീപിന്റെ ഭാവി എന്താകുമെന്ന വ്യക്തമായ സൂചനയും ലഭിക്കുന്നുണ്ട്.

അഞ്ചിടങ്ങളിലെ കൂടിക്കാഴ്ച

അഞ്ചിടങ്ങളിലെ കൂടിക്കാഴ്ച

കൊച്ചിയിലെ ഹോട്ടലില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ വച്ചാണ് ദിലീപ് സുനിയെ കണ്ടതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ക്വട്ടേഷന്‍ തുക വാഗ്ദാനം ചെയ്തത് ഹോട്ടലില്‍ വച്ചായിരുന്നു. ദിലീപിന്റെ പേരില്‍ മുറി ബുക്ക് ചെയ്തതിന് ഹോട്ടലില്‍ രേഖകളുണ്ട്.

മൊബൈല്‍ ടവര്‍ സാക്ഷി

മൊബൈല്‍ ടവര്‍ സാക്ഷി

അഞ്ചിടങ്ങളില്‍ പ്രതികള്‍ ഒന്നിച്ചെത്തിയതിന് മൊബൈല്‍ ടവറില്‍ നിന്നു തെളിവ് ലഭിച്ചിട്ടുണ്ട്. സുനി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രില്‍ 20നാണ് ദിലീപ് പരാതി നല്‍കിയത്. സുനിയുടെ കത്ത് പരിശോധിച്ച അന്വേണഷ സംഘത്തിന് അതില്‍ ഭീഷണി ഉള്ളതായി കണ്ടെത്താന്‍ സാധിച്ചില്ല.

ദിലീപിന്റെ പൊട്ടത്തരം

ദിലീപിന്റെ പൊട്ടത്തരം

മാത്രമല്ല, സുനി തന്റെ പേര് വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതെന്ന് അന്വേഷണ സംഘം കേസ് ഡയറിയില്‍ സൂചിപ്പിക്കുന്നു. ദിലീപുമായി ബന്ധമുള്ളവരെ സുനി മൊബൈലും കോയിന്‍ ബക്‌സ് ലൈന്‍ വഴിയും വിളിച്ചതും തിരിച്ചടിയായി.

കൂടുതല്‍ തെളിവുകള്‍

കൂടുതല്‍ തെളിവുകള്‍

സുനില്‍ കുമാര്‍ ജയിലില്‍ നിന്നു കത്തയച്ചതും പോലീസിന് തെളിവ് ലഭിച്ചു. ജയിലിലെ സഹതടവുകാരന്റെ നീക്കങ്ങളും പോലീസ് തെളിവായി സ്വീകരിച്ചു. കുറ്റകൃത്യത്തിന് ശേഷം മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപുമായി ബന്ധമുള്ളവര്‍ക്ക് കൈമാറാന്‍ ശ്രമിച്ചതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കേസ് ഡയറിയില്‍ പറയുന്നു.

ഇരുളടഞ്ഞ ഭാവി

ഇരുളടഞ്ഞ ഭാവി

പ്രോസിക്യൂഷന്‍ വാദം ശരിവച്ചാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനെതിരേ വ്യക്തമായ തെളിവ് പ്രഥമ ദൃഷ്ട്യാ ഉണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസിലെ വിധി എന്താകുമെന്ന ആശങ്കയിലാണ് പ്രതിഭാഗം. നിലവിലെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്.

അപൂര്‍വമായ കേസാണിത്

അപൂര്‍വമായ കേസാണിത്

ദിലീപിനെതിരേ കൃത്യമായ തെളിവുണ്ട്. അപൂര്‍വമായ കേസാണിത്. പ്രതി പ്രമുഖ നടനാണ്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗുരുതരമായ സ്വഭാവമുണ്ട്

ഗുരുതരമായ സ്വഭാവമുണ്ട്

കേസിന് ഗുരുതരമായ സ്വഭാവമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം മുഖവിലക്കെടുത്താണ് കഴിഞ്ഞദിവസം ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.

കാത്തിരിക്കുകയായിരിക്കും നല്ലത്

കാത്തിരിക്കുകയായിരിക്കും നല്ലത്

കേസ് ഡയറി വിശയമായി പഠിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചത്. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന് മുന്നില്‍ സുപ്രീംകോടതിയില്‍ പോകാമെന്നതാണ് ഒരു വഴി. അല്ലെങ്കില്‍ കുറച്ചുകാലം കാത്തിരുന്ന ശേഷം ഹൈക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാം.

കേസുകള്‍ നിരവധി

കേസുകള്‍ നിരവധി

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല, ചാലക്കുടിയിലും കുമരകത്തും ദിലീപിനെതിരേ ഭൂമി കൈയേറ്റ കേസുണ്ട്. ഈ വിഷയത്തില്‍ കളക്ടറും വിജിലന്‍സും അന്വേഷണം നടത്തുന്നു. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം താരത്തിന് തലയൂരുക എന്നത് പ്രയാസമുള്ള കാര്യമാണ്.

English summary
Actress Attack case: Dileep bail plea rejected, Analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X