നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;അറസ്റ്റ് കാത്തിരിക്കേണ്ട, എല്ലാം വൈകും!കോലാഹലമെല്ലാം വെറുതെ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉടൻ അറസ്റ്റുണ്ടാകില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് എന്ന നടപടിയിലേക്ക് പോലീസ് കടക്കുകയുള്ളു. ഗൂഢാലോചനയിൽ അറസ്റ്റ് ഉടനുണ്ടാകില്ല എന്ന് ആലുവ റൂറൽ എസ്പി എവി ജോർജാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ആ വാക്കു പാലിച്ച് പിണറായി സർക്കാർ! ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും,ഇനി രക്ഷയില്ല?

കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷമായാണ് പ്രതികരിച്ചത്. ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസിന് പറയാൻ കഴിയില്ലെന്നും, മാധ്യമങ്ങൾ ഊഹാപോങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ മതിയായ തെളിവുകൾ ഇനിയും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഊഹാപോങ്ങൾ പ്രചരിപ്പിക്കുന്നു...

ഊഹാപോങ്ങൾ പ്രചരിപ്പിക്കുന്നു...

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങൾ ഊഹാപോങ്ങൾ പ്രചരിപ്പിക്കുകയാണെന്നും, ഇത്തരം ഊഹാപോങ്ങൾക്ക് പോലീസ് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് റൂറൽ എസ്പി എവി ജോർജ് പറഞ്ഞത്.

അന്വേഷണം പുരോഗമിക്കുന്നു...

അന്വേഷണം പുരോഗമിക്കുന്നു...

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗൂഢാലോചന നടത്തിയവരെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റ് ഉടൻ ഉണ്ടാകില്ല....

അറസ്റ്റ് ഉടൻ ഉണ്ടാകില്ല....

ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് പുറത്തുവന്ന വാർത്തകളെ അപ്പാടെ തള്ളുന്ന രീതിയിലായിരുന്നു റൂറൽ എസ്പിയുടെ പ്രതികരണം. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് അദ്ദേഹം സൂചന നൽകിയിരിക്കുന്നത്.

മതിയായ തെളിവുകളില്ലേ?

മതിയായ തെളിവുകളില്ലേ?

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരെയുള്ള മതിയായ തെളിവുകൾ പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനാലാണ് കേസിൽ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന രീതിയിൽ റൂറൽ എസ്പി പ്രതികരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

പഴുതുകളടച്ച് അറസ്റ്റ് മതിയെന്ന്...

പഴുതുകളടച്ച് അറസ്റ്റ് മതിയെന്ന്...

കേസിൽ ആരോപണ വിധേയരായവർക്കെതിരെ മതിയായ തെളിവ് ലഭിച്ചാൽ മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. എല്ലാ പഴുതകളുമടച്ചതിന് ശേഷം മാത്രം അറസ്റ്റ് മതിയെന്നാണ് ഡിജിപിയും നേരത്തെ നിർദേശം നൽകിയിരുന്നത്.

പോലീസ് ക്ലബിലെ യോഗം...

പോലീസ് ക്ലബിലെ യോഗം...

കേസിന്റെ അന്വേഷണ പുരോഗതി ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ചോദ്യം ചെയ്തേക്കും?

ചോദ്യം ചെയ്തേക്കും?

അറസ്റ്റ് ഉടൻ ഉണ്ടാകില്ലെങ്കിലും, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ചോദ്യം ചെയ്ത നടൻ ദിലീപിനെയും നാദിർഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായുള്ള ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

English summary
actress attack case conspiracy investigation;response of police officer.
Please Wait while comments are loading...