ദിലീപ് കേസില്‍ സിപിഎമ്മിന് കടുത്ത നിലപാട്; മുഖ്യമന്ത്രിയെ കൊട്ടിയ ഗണേഷിനെ പിണറായി പൂട്ടി

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനുകൂലമായി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തുന്നതിനിടെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. പാര്‍ട്ടിയുമായി ബന്ധമുള്ളവരും ഇടതുപക്ഷ ജനപ്രതിനിധികളും വരെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതാണ് വിഷയം സിപിഎമ്മില്‍ ചര്‍ച്ചയാക്കിയത്.

കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഇതുവരെ നടന്നതില്‍ സിപിഎം നേതാക്കള്‍ പൂര്‍ണ തൃപ്തരാണ്. ഇനി അന്തരീക്ഷം മാറരുതെന്നാണ് അവരുടെ ആവശ്യം. അനാവശ്യ പ്രസ്താവനകളില്‍ നിന്നു പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും വിട്ടുനില്‍ക്കണമെന്നും സിപിഎം നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം

മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം

ബാഹ്യസമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. ഇതുവരെയുള്ള പ്രതിഛായക്ക് മങ്ങലേല്‍ക്കാന്‍ പാടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഇടതുപക്ഷ നേതാക്കള്‍ക്ക് നല്‍കി.

ആലുവ ജയിലിലേക്ക് വന്‍ ഒഴുക്ക്

ആലുവ ജയിലിലേക്ക് വന്‍ ഒഴുക്ക്

നടന്‍ ദിലീപിനെ കാണാന്‍ ആലുവ ജയിലിലേക്ക് വന്‍ ഒഴുക്കാണ്. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നവരും ജയിലിലെത്തി. കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഇതില്‍ പ്രധാനിയായിരുന്നു.

പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഇടത് എംഎല്‍എ

പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഇടത് എംഎല്‍എ

ഗണേഷ് ദിലീപിനെ സന്ദര്‍ശിക്കുക മാത്രമല്ല ചെയ്തത്. മറ്റു സന്ദര്‍ശകരില്‍ നിന്നു വ്യത്യസ്തമായി അദ്ദേഹം ദിലീപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുണ്ടായി.

മുഖ്യമന്ത്രി ഇടപെടണമെന്ന് ഗണേഷ്

മുഖ്യമന്ത്രി ഇടപെടണമെന്ന് ഗണേഷ്

കേസില്‍ പോലീസിന് തെറ്റ് പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നായിരുന്നു ഗണേഷിന്റെ പരസ്യപ്രസ്താവന. കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ധ്വനി ഇതിലുണ്ടെന്നാണ് വ്യാഖ്യാനം.

വിമര്‍ശനത്തിന് ഇടയാക്കി

വിമര്‍ശനത്തിന് ഇടയാക്കി

ഗണേഷിന്റെ പ്രസ്താവന ഇടതു നേതാക്കളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനമാണ് ഗണേഷിനെതിരേ ഉയര്‍ന്നത്.

ചര്‍ച്ചയാക്കി സംഭവമാക്കേണ്ട

ചര്‍ച്ചയാക്കി സംഭവമാക്കേണ്ട

എന്നാല്‍ ഗണേഷിന്റെ പ്രസ്താവന കൂടുതല്‍ ചര്‍ച്ചയാക്കി വഷളാക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഗണേഷിന്റെ വാക്കുകള്‍ തള്ളി, നിസാരമാക്കാനാണ് തീരുമാനം. സിനിമാ മേഖലയിലുള്ളവര്‍ പറയുന്നതായി മാത്രം കണ്ടാല്‍ മതിയെന്നാണ് തീരുമാനം.

പന്ന്യന്‍ പൊട്ടിത്തെറിച്ചു

പന്ന്യന്‍ പൊട്ടിത്തെറിച്ചു

ഗണേഷിന്റെ പ്രസ്താവനക്കെതിരേ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തുവന്നിരുന്നു. ജനപ്രതിനിധികള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു പന്ന്യന്റെ വിമര്‍ശനം. പിന്നീട് മറ്റു നേതാക്കളൊന്നും പരസ്യമായി രംഗത്തുവന്നില്ല.

ഗണേഷിനെതിരേ നടപടി

ഗണേഷിനെതിരേ നടപടി

ഗണേഷിനെതിരേ സിനിമാ രംഗത്തെ വനിതാ സംഘടനെ നടപടിക്കൊരുങ്ങുന്നുണ്ട്. വിഷയം സ്പീക്കറുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്.

പിസി ജോര്‍ജിന് തുല്യന്‍

പിസി ജോര്‍ജിന് തുല്യന്‍

ആക്രമിക്കപ്പെട്ട നടിക്കെതിരേ പിസി ജോര്‍ജ് എംഎല്‍എ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ജോര്‍ജിനെതിരേ കേസെടുക്കുകയും സ്പീക്കര്‍ തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതേ നിലപാട് തന്നെയാകും ഗണേഷിന്റെ കാര്യത്തിലും.

 നിയമം നിയമത്തിന്റെ വഴിക്ക്

നിയമം നിയമത്തിന്റെ വഴിക്ക്

ഗണേഷിന്റെ കാര്യത്തിലും പരാതി ഉയരുകയാണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് എന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. ദിലീപിനെ അനുകൂലിച്ച് എല്ലാവരും രംഗത്തുവരണമെന്ന ഗണേഷിന്റെ പ്രസ്താവനക്കെതിരേ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഗണേഷിന്റെ പ്രസ്താവന സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: CPM take strong Decision

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്