കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയുടെ അറസ്റ്റ്, ദിലീപിന് ഭയം, ഛര്‍ദി... എന്താണ് യാഥാര്‍ഥ്യം; ജയില്‍ അധികൃതര്‍ പറയുന്നത്

ദിലീപിന് മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് ജയില്‍ അധികൃതര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇതില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും ആരോഗ്യനില മോശമായെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം.

ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതുമൂലം ദിലീപിന് തലചുറ്റലും ഛര്‍ദിയും അനുഭവപ്പെട്ടു. അമിതമായ മാനസിക സമ്മര്‍ദ്ദമുണ്ട് തുടങ്ങിയ റിപ്പോര്‍ട്ടും പുറത്തുവന്നു. എന്നാല്‍ ഇതൊന്നും ശരിയല്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധം

റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധം

ദിലീപിന്റെ ആരോഗ്യനില മോശമായെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ അധികൃതരെ ഉദ്ധരിച്ച് കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 സാധാരണ സമ്മര്‍ദ്ദം

സാധാരണ സമ്മര്‍ദ്ദം

സാധാരണ ജയിലിലെത്തുന്നവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം മാത്രമാണ് ദിലീപിനുള്ളത്. എന്നാല്‍ പ്രചരിക്കുന്ന പോലെ ഭയപ്പെടാന്‍ തക്കതായി ഒന്നുമില്ലെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 മാനസിക സമ്മര്‍ദ്ദമുണ്ട്

മാനസിക സമ്മര്‍ദ്ദമുണ്ട്

ദിലീപിന് മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് ജയില്‍ അധികൃതര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇതില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. കാരണം ഇത് നടന്റെ തന്ത്രമാണോ എന്നാണ് ജയില്‍ അധികൃതരുടെ സംശയം.

ആശുപത്രിയിലേക്ക് മാറാന്‍

ആശുപത്രിയിലേക്ക് മാറാന്‍

ആരോഗ്യ നില വഷളാണെന്ന് കാണിച്ച് ആശുപത്രിയിലേക്ക് മാറാന്‍ വേണ്ടിയുള്ള നാടകമാണോ ദിലീപ് ജയിലിനുള്ളില്‍ നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ടെന്നും കേരളകൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

അധികൃതര്‍ അന്വേഷിച്ചേക്കും

അധികൃതര്‍ അന്വേഷിച്ചേക്കും

ദിലീപിന്റെ അസുഖവും തുടര്‍ന്നുണ്ടായ കാര്യങ്ങളും ജയില്‍ അധികൃതര്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന സൂചനയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിമാന്റ് കാലാവധി കഴിയാറായ വേളയിലാണ് ദിലീപിന്റെ ജയിലിലെ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

ചെവിയിലേക്കുള്ള ഞെരമ്പുകള്‍

ചെവിയിലേക്കുള്ള ഞെരമ്പുകള്‍

ദിലീപിന് അമിതമായ മാനസിക സമ്മര്‍ദ്ദമുണ്ട്. അതുമൂലം ചെവിയിലേക്കുള്ള ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും ഫ്‌ളൂയിഡ് കൂടി ശരീരത്തിലെ സന്തുലിതാവസ്ഥ തെറ്റുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്.

കാവ്യാമാധവനെ ചോദ്യം ചെയ്തതാണ് പ്രശ്‌നം

കാവ്യാമാധവനെ ചോദ്യം ചെയ്തതാണ് പ്രശ്‌നം

ഈ പ്രശ്‌നങ്ങള്‍ കാരണം ജയിലില്‍ വച്ച് ദിലീപിന് മരുന്ന് നല്‍കിയത്രെ. എന്നിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഭാര്യ കാവ്യാമാധവനെ ചോദ്യം ചെയ്തതും അറസ്റ്റുണ്ടാകുമോ എന്ന ഭയവുമാണ് ദിലീപിനെ അലട്ടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ആശുപത്രിയിലേക്ക് മാറ്റാന്‍ ആലോചിച്ചു

ആശുപത്രിയിലേക്ക് മാറ്റാന്‍ ആലോചിച്ചു

അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും സുരക്ഷ കണക്കിലെടുത്ത് അതൊഴിവാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇപ്പറയുന്ന അത്രയും സാരമായ പ്രശ്‌നങ്ങളില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

ദിലീപിന്റെ പുതിയ നീക്കം

ദിലീപിന്റെ പുതിയ നീക്കം

അതിനിടെ ദിലീപ് പുതിയ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന വിരങ്ങളും പുറത്തുവരുന്നുണ്ട്. ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. നേരത്തെ ജാമ്യം നിഷേധിക്കാന്‍ കാരണം പോലീസിന്റെ ചില ന്യായങ്ങളായിരുന്നു. എന്നാല്‍ ഈ ന്യായങ്ങള്‍ക്കൊന്നും ഇനി നിലനില്‍പ്പില്ലെന്ന വിവരമാണ് വീണ്ടും ജാമ്യം തേടാന്‍ ആലോചിക്കുന്നത്.

ബി രാമന്‍പിള്ള അസോസിയേറ്റ്‌സ്

ബി രാമന്‍പിള്ള അസോസിയേറ്റ്‌സ്

അങ്കമാലി മജിസ്‌ട്രേറ്റും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അല്‍പ്പം വൈകിയാണ് ദീലീപ് മറ്റൊരു ശ്രമം നടത്തുന്നത്. അതിന് കൂട്ടുപിടിച്ചിരിക്കുന്നത് പ്രശസ്ത അഭിഭാഷകനായ ബി രാമന്‍പിള്ളയെയാണ്. അദ്ദേഹമാണ് ഇനി ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുക.

പ്രശസ്ത അഭിഭാഷക സംഘം

പ്രശസ്ത അഭിഭാഷക സംഘം

ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷക സംഘമാണ് രാമന്‍പിള്ള അസോസിയേറ്റ്‌സ്. രാമന്‍പിള്ളയുടെ ജൂനയേഴ്‌സായ രണ്ടു പേര്‍ ശനിയാഴ്ച ആലുവ സബ്ജയിലിലെത്തി ദിലീപില്‍ നിന്നു വക്കാലത്ത് ഏറ്റെടുത്തു. സുജീഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് ജയിലിലെത്തിയത്.

പര്യാപ്തമായ തെളിവുകള്‍

പര്യാപ്തമായ തെളിവുകള്‍

പോലീസിന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇത്തവണ പ്രതിഭാഗം ശേഖരിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായിരുന്ന കെ രാംകുമാറായിരുന്നു നേരത്തെ ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്. ഇദ്ദേഹം നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

കുറ്റപത്രം സമര്‍പ്പിക്കും

കുറ്റപത്രം സമര്‍പ്പിക്കും

തുടര്‍ന്ന് അദ്ദേഹം ദിലീപിന്റെ വക്കാലത്ത് ഒഴിയുകയായിരുന്നു. ശേഷമാണ് ദിലീപിന്റെ ബന്ധുക്കള്‍ കേസ് രാമന്‍പിള്ളയെ ഏല്‍പ്പിച്ചത്. അതേസമയം, ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

സാഹചര്യങ്ങള്‍ ദിലീപിന് അനുകൂലം

സാഹചര്യങ്ങള്‍ ദിലീപിന് അനുകൂലം

കേസിലെ പുതിയ സാഹചര്യങ്ങള്‍ ദിലീപിന് അനുകൂലമാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. നേരത്തെ പോലീസ് ജാമ്യത്തെ എതിര്‍ക്കുമ്പോള്‍ ഉന്നയിച്ച വാദങ്ങളില്‍ പലതും ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു.

പോലീസ് വാദങ്ങള്‍

പോലീസ് വാദങ്ങള്‍

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ പിടികൂടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കും. അതിന് മുമ്പ് ദിലീപിന് ജാമ്യം കൊടുക്കുന്നത് കേസിനെ ബാധിക്കും- എന്നിവയായിരുന്നു നേരത്തെ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.

 മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതും കഴിഞ്ഞ തവണ ജാമ്യാപേക്ഷയെ എതിര്‍ത്തു പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന കാര്യമാണ്. എന്നാല്‍ ഈ ഫോണ്‍ നശിപ്പിച്ചെന്ന് അറസ്റ്റിലായ അഭിഭാഷകന്‍ മൊഴി നല്‍കിയിരുന്നു.

ഇനിയും ജാമ്യം നല്‍കാതിരിക്കരുത്

ഇനിയും ജാമ്യം നല്‍കാതിരിക്കരുത്

ഈ പശ്ചാത്തലത്തില്‍ ഇനിയും ജാമ്യം നല്‍കാതിരിക്കുന്നത് ശരിയല്ല. കേസ് അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തില്‍ ജാമ്യം അനുവദിക്കണമെന്നും തെളിവ് നശിപ്പിക്കാന്‍ ഇനി പ്രതിക്ക് സാധിക്കില്ലെന്നും പ്രതിഭാഗം ബോധിപ്പിക്കും. കൂടാതെ ദിലീപിന്റെ ആരോഗ്യനില സംബന്ധിച്ചും കോടതിയില്‍ വിശദീകരിക്കുമെന്നാണ് അറിയുന്നത്.

English summary
Actress Attack case: Dileep have not any serious health problem, said police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X