കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ സ്വീകരിക്കാന്‍ ജനമെത്തിയത് വെറുതെയല്ല; പിന്നില്‍ നടന്നത്... ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു

എല്ലാത്തിനും അതീതനാണ് ദിലീപ്, നാളെ അതിശക്തനായി അയാള്‍ തിരികെയെത്തുമെന്ന പൊതുബോധം ഒരുക്കുകയായിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് പുറത്തിറങ്ങിയത് ചൊവ്വാഴ്ചയാണ്. ജാമ്യംകിട്ടി എന്നറിഞ്ഞതു മുതല്‍ ദിലീപ് ആരാധകര്‍ വന്‍ ആവേശത്തിലായിരുന്നു. പിന്നീട് ആലുവ ജയിലിന് മുന്നിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക്. ഫ്‌ളക്‌സും ബാനറുമായി വന്നത് ആയിരങ്ങളാണ്.

ദിലീപ് പുറത്തിറങ്ങുമ്പോള്‍ ഉന്തും തള്ളുമുണ്ടാക്കി ആര്‍ത്തുവിളിച്ച ജനക്കൂട്ടം എവിടെ നിന്നാണ് വന്നത്. ജയിലിലേക്ക് പോകുമ്പോള്‍ കൂകിയ ജനങ്ങള്‍ ദിലീപിന് ജയ് വിളിക്കുന്ന സാഹചര്യത്തിലേക്ക് എങ്ങനെ എത്തി. എല്ലാത്തിനും പിന്നില്‍ ദുരൂഹനീക്കങ്ങള്‍ നടന്നുവെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം സംശയം പ്രകടിപ്പിക്കുന്നത്.

ആലുവ ജയിലിന് പുറത്ത്

ആലുവ ജയിലിന് പുറത്ത്

ദിലീപ് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് ആലുവ ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ദിലീപ് പുറത്തിറങ്ങുന്നത് കാണാന്‍. അവര്‍ ദിലീപിന് വേണ്ടി ജയ് വിളിച്ചുകൊണ്ടേ ഇരുന്നു.

പിആര്‍ പണിയുടെ ഫലം

പിആര്‍ പണിയുടെ ഫലം

ഇത്രയും പേരെ ഇങ്ങോട്ടെത്തിച്ചത് പിആര്‍ പണിയുടെ ഫലമാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവായ റഹീം പറയുന്നത്. കോടികള്‍ ഇതിനുവേണ്ടി ചെലവിട്ടുവെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു.

അവള്‍ക്കുള്ള താക്കീത്

അവള്‍ക്കുള്ള താക്കീത്

ജയില്‍ മുറ്റത്തെ ആരവങ്ങളും ആര്‍പ്പുവിളികളും ഭ്രാന്തമായ സ്‌നേഹ പ്രകടനം മാത്രമല്ല, അത് അവള്‍ക്കുള്ള താക്കീത് കൂടിയായിരുന്നുവെന്നും റഹീം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് റഹീം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സംശയത്തിന്റെ മുന

സംശയത്തിന്റെ മുന

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദിലീപ് സംശയത്തിന്റെ മുനയിലായിരുന്നു. ഒരു തവണ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഈ സംശയം കൂടി. ചോദ്യം ചെയ്യല്‍ 13 മണിക്കൂറോളം നീണ്ടു രാത്രിയായി.

കുറ്റപ്പെടുത്തിയുള്ള വാക്കുകള്‍

കുറ്റപ്പെടുത്തിയുള്ള വാക്കുകള്‍

അധികം വൈകാതെ ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി. പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ദിലീപിനെ കുറ്റപ്പെടുത്തിയുള്ള വാക്കുകളാണ് എവിടെയും കേട്ടത്.

കൈവീശി കാണിക്കുമ്പോള്‍

കൈവീശി കാണിക്കുമ്പോള്‍

ദിലീപ് ജയിലില്‍ പോകുമ്പോഴും തെളിവെടുപ്പിന് കൊണ്ടുവരുമ്പോഴും കോടതിയിലേക്ക് എത്തിക്കുമ്പോഴുമെല്ലാം ജനങ്ങള്‍ തടിച്ചുകൂടി. ദിലീപ് അവര്‍ക്ക് നേരെ കൈവീശി കാണിക്കുമ്പോള്‍ തിരിച്ചു ജനങ്ങള്‍ കൂകി വിളിക്കുകയായിരുന്നു.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുരക്ഷ കണക്കിലെടുത്ത് പോലീസ് ഇദ്ദേഹത്തെ പുറത്തിറക്കുന്നത് കുറച്ചത്. കോടതിയില്‍ പിന്നീട് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് പിന്‍വാങ്ങിയ പോലീസ് ജഡ്ജിക്ക് മുമ്പില്‍ ഹാജരാക്കിയത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.

ഓരോന്നായി നിലപാട് മാറ്റി

ഓരോന്നായി നിലപാട് മാറ്റി

ഈ സാഹചര്യത്തിന് പിന്നീട് മാറ്റമുണ്ടായി. ദിലീപിനെ ഒറ്റപ്പെടുത്തി സംസാരിച്ചവര്‍ ഓരോന്നായി നിലപാട് മാറ്റി. കോടതി ശിക്ഷിക്കാതെ എന്തിനാണ് ഒരാളെ ക്രൂശിക്കുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയേറി.

വനിതകളുടെ കൂട്ടായ്മ ഒഴിച്ച്

വനിതകളുടെ കൂട്ടായ്മ ഒഴിച്ച്

സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മ ഒഴിച്ച് ഭൂരിഭാഗം പേരും നിലപാടില്‍ മയം വരുത്തി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച ദിലീപിന് ജാമ്യം ലഭിക്കുന്നത്. അവിടെ ദിലീപിനെ സ്വീകരിച്ചതാകട്ടെ ജയ് വിളിയും.

ഡിവൈഎഫ്‌ഐ നേതാവ്

ഡിവൈഎഫ്‌ഐ നേതാവ്

കൈവീശി കാണിച്ച് ദിലീപ് കാറില്‍ കയറുമ്പോഴും ദിലീപിന് വേണ്ടി ജയ് വിളികള്‍ ഉയര്‍ന്നു. ഇതിന്റെ പിന്നില്‍ ശക്തമായ പിആര്‍ പണി നടന്നിട്ടുണ്ടെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് ആരോപിക്കുന്നത്. അദ്ദേഹം തുടരുന്നു.

ദിലീപിനെതിരേ സാക്ഷി പറയേണ്ടത്

ദിലീപിനെതിരേ സാക്ഷി പറയേണ്ടത്

സിനിമ ഉപജീവനമാക്കിയവരാണ് നാളെ ദിലീപിനെതിരേ സാക്ഷി പറയേണ്ടത്. അവര്‍ക്കെല്ലാമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് ജയിലിന് പുറത്ത് സൃഷ്ടിച്ചെടുത്തതെന്നും റഹീം ഓര്‍മിപ്പിക്കുന്നു.

ആഘോഷ കമ്മിറ്റിക്കാരോട്

ആഘോഷ കമ്മിറ്റിക്കാരോട്

ജനപ്രിയ നായകന്റെ ആഘോഷ കമ്മിറ്റിക്കാരോട് എന്ന തലക്കെട്ടിലാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവള്‍ക്കുള്ള താക്കീതാണ് കണ്ടത്. എല്ലാം അവസാനിപ്പിക്കാനുള്ള അന്ത്യ ശാസനം.

അതിശക്തനായി അയാള്‍ തിരികെ

അതിശക്തനായി അയാള്‍ തിരികെ

എല്ലാത്തിനും അതീതനാണ് ദിലീപ്, നാളെ അതിശക്തനായി അയാള്‍ തിരികെയെത്തുമെന്ന പൊതുബോധം ഒരുക്കുകയായിരുന്നു. കോടികള്‍ ചെലവിട്ട് നടത്തിയ ഈ പിആര്‍ പണി സാക്ഷികളെ നിര്‍ജീവമാക്കിയും കീഴടക്കി കൂടെ നിര്‍ത്തിയും കേസ് ജയിക്കാനുള്ള ശ്രമമാണെന്നും റഹീം ഓര്‍മിപ്പിക്കുന്നു.

English summary
Actress Attack case: DYFI leader Against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X