കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത് വഴിവക്കിലും കടത്തിണ്ണയിലും; പുതിയ അവതാരം സെല്‍വന്‍, ബൈക്ക് മുതലാളി

കോയമ്പത്തൂരിലെ പീളമേടിലുള്ള സെല്‍വനാണ് ഉടമസ്ഥന്‍. കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തുന്ന ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കണ്ടെത്തിയത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവിലായിരുന്ന സമയം ഉപയോഗിച്ച ബൈക്കിന്റെ മുതലാളിയെ കിട്ടി. കോയമ്പത്തൂരിലെ പീളമേടിലുള്ള സെല്‍വനാണ് ഉടമസ്ഥന്‍. കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തുന്ന ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കണ്ടെത്തിയത്.

കോയമ്പത്തൂരില്‍ തന്നെയാണ് വിവിധ കേന്ദ്രങ്ങളില്‍ സുനിയും കൂട്ടാളി വിജേഷും ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പീളമേടിലാണ് ഒടുവില്‍ കാണിച്ചത്. തുടര്‍ന്നാണ് പോലിസ് അവിടെ തെളിവെടുപ്പിനെത്തിയത്.

സെല്‍വന്റെ ബൈക്കിലെ യാത്ര

പീളമേടിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് സുനിയും വിജേഷും കൊച്ചിയിലേക്ക് വന്നത്. സെല്‍വന്റെ ബൈക്കിലായിരുന്നു യാത്ര. ഈ ബൈക്ക് പോലിസ് നേരത്തെ പിടികൂടിയിരുന്നു.

സെല്‍വനില്‍ നിന്നു കൂടുതല്‍ വിവരം കിട്ടിയേക്കും

പീളമേടിലെ ശ്രീരാം കോളനിയിലെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. അതിന് ശേഷം ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്തി. ഇനി സെല്‍വനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിര്‍ണായകം ഇവയൊക്കെയാണ്

ഇന്ന് പുലര്‍ച്ചെ 4.10നാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ജീപ്പുകളിലായി പോലിസ് സംഘം പ്രതികളുമായി കോയമ്പത്തൂരിലേക്ക് തിരിച്ചത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തി നിര്‍ണായകമായ മൊബൈല്‍ ഫോണും നടിയുമായ ബന്ധപ്പെട്ട മെമ്മറി കാര്‍ഡും കണ്ടെത്തുകയാണ് ലക്ഷ്യം.

ഹോട്ടലുകളില്‍ താമസിക്കാതെ കഴിഞ്ഞു

നടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതികള്‍ ഹോട്ടലുകളില്‍ താമസിച്ചിരുന്നില്ല. പിടിക്കപ്പെടാന്‍ സാധ്യത മുന്നില്‍ കണ്ടാണ് ഇതു ചെയ്തത്. പകരം ഇവര്‍ കടത്തിണ്ണകളിലും കെട്ടിടങ്ങളുടെ മുകളിലും വഴിവക്കിലുമൊക്കെയാണ് രാത്രിയില്‍ കഴിച്ചുകൂട്ടിയത്.

പണമില്ലാത്ത സുനി

കൈയില്‍ പണമില്ലാത്തതിനാലാണ് ഹോട്ടലുകളില്‍ മുറിയെടുക്കാതിരുന്നതെന്നാണ് സുനി നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലിസ് മുഖവിലക്കെടുത്തിട്ടില്ല. കീഴടങ്ങാന്‍ ഉദ്ദേശിച്ച് ഒരു ദിവസം മുമ്പ് കേരളത്തിലെത്തിയിരുന്നുവെന്നും സുനി മൊഴി നല്‍കി.

കോലഞ്ചേരിയിലെ കെട്ടിടം

അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പത്തെ ദിവസം കോലഞ്ചേരിയിലെ കെട്ടിടത്തിന് മുകളിലാണ് പ്രതികള്‍ കഴിച്ചുകൂട്ടിയത്. പിന്നീടാണ് ഉച്ചയോടെ കോടതിയിലെത്തി കീഴടങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ ജഡ്ജി കോടതി മുറിയിലില്ലാത്തതിനാല്‍ പ്രതികളെ കോടതിമുറിക്കുള്ളില്‍ നിന്ന് പോലിസ് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

സുനി കീഴടങ്ങാനെത്തിയതും പള്‍സറില്‍

കറുത്ത പള്‍സര്‍ ബൈക്കിലാണ് സുനില്‍ കുമാറും വിജേഷും എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയത്. പള്‍സര്‍ ബൈക്കുകളോടുള്ള സുനിയുടെ താല്‍പര്യമാണ് പ്രതിക്ക് പള്‍സര്‍ സുനി എന്ന പേര് വരാന്‍ കാരണം. കേബിള്‍ മുറിച്ച നിലയിലാണ് ബൈക്ക് പോലിസ് കണ്ടെത്തിയത്.

English summary
Aluva Police team find out Pulsar suni used bike's owner. Pulsar Suni said that no more involved in abduction case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X