കാവ്യയും നാദിര്‍ഷയും ഭയക്കുന്നത് എന്താണ്? പോലീസിന് അറിയേണ്ടത്, രഹസ്യറിപ്പോര്‍ട്ട് നിര്‍ണായകം
വ്യക്തതയാണ് അന്വേഷണ സംഘത്തിന് ആവശ്യം. ഇതുതന്നെയാണ് അവര്‍ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ആരാഞ്ഞതും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ടുണ്ടെങ്കിലും ഭാര്യ കാവ്യാമാധവനോ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയോ പ്രതികളല്ല. പക്ഷേ, ഇരുവരും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് പ്രതികളല്ലാത്ത ഇരുവരും ഇത്ര ഭയപ്പെടുന്നത്.
അന്വേഷണ സംഘത്തിനും ഈ ചോദ്യം തന്നെയാണുള്ളത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ അന്വേഷണ സംഘം നിലപാട് വ്യക്തമാക്കും. കാവ്യാമാധവനും നാദിര്‍ഷയും കേസില്‍ പ്രതികളല്ലെന്നും ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും അന്വേഷണ സംഘം ബോധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഇരുവരെയും കുഴക്കുന്നത്.

മുദ്രവച്ച കവറില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യുമെന്ന ഭയമാണ് കാവ്യയ്ക്കും നാദിര്‍ഷയ്ക്കും. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും.

മാനസിക പീഡനം
കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ എന്ന നിലയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുയാണെന്നാണ് കാവ്യയുടെ ആരോപണം. കുടുംബം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നു.

സുനി മാധ്യമങ്ങളോട്
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലീസ് അനുവദിച്ചത് ഇതിന്റെ ഭാഗമാണെന്ന് കാവ്യ ആരോപിക്കുന്നു. കോടതിയില്‍ കൊണ്ടുവരുന്നതിനിടെയാണ് കാവ്യയാണ് കേസിലെ മാഡമെന്ന് സുനി പറഞ്ഞത്.
Recommended Video


ആര്‍ക്കും സുനിയെ അറിയില്ല
സുനിയുമായി തനിക്ക് ബന്ധമില്ലെന്നാണ് കാവ്യ പറയുന്നത്. സുനിയെ അറിയില്ലെന്ന് നാദിര്‍ഷയും പറയുന്നു. ഇതേ മറുപടി തന്നെയാണ് ദിലീപും നല്‍കിയിരുന്നത്.

എന്നാല്‍ മറിച്ചും മൊഴി
പക്ഷേ, സുനി പോലീസിനോട് പറഞ്ഞത് മറിച്ചുള്ള കാര്യങ്ങളാണ്. ഇവര്‍ എല്ലാവരുമായും തനിക്ക് ബന്ധമുണ്ടെന്നാണ്. മാത്രമല്ല, ഇവരുടെ കുടുംബവുമായും ബന്ധമുണ്ടെന്ന് സുനി പറയുന്നു.

അറിയേണ്ടത് ഇതാണ്
ഇക്കാര്യത്തിലുള്ള വ്യക്തതയാണ് അന്വേഷണ സംഘത്തിന് ആവശ്യം. ഇതുതന്നെയാണ് അവര്‍ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ആരാഞ്ഞതും. പക്ഷേ, കാവ്യയും ദിലീപും നാദിര്‍ഷയും അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്.

സുനി പോയിരുന്നു
കാവ്യയുടെ വീട്ടില്‍ സുനി പോയിരുന്നുവെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇതിന്റെ തെളിവ് ശേഖരിക്കാന് പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നാദിര്‍ഷയെ വിളിച്ചു
സുനി ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചുവെന്നാണ് ആരോപണം. ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അന്വേഷണ സംഘത്തിന്റെ നിലപാട് ഈ ഹര്‍ജികളിലെല്ലാം നിര്‍ണായകമാണ്.

പള്‍സര്‍ ഒതുങ്ങി
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഇയാളുടെ കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയില്ല. സുനിക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കോടതി പറഞ്ഞു.

ക്രമിനല്‍ സ്വഭാവം
സുനി ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. സുനിയുടെ ക്രമിനല്‍ സ്വഭാവങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications