കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയുടെ ഹര്‍ജി ദിലീപിന് തുണയായി; അന്വേഷണ സംഘം വെട്ടില്‍, താക്കീത് നല്‍കി ഹൈക്കോടതി

പൂജ അവധിക്ക് വേണ്ടി ഹൈക്കോടതി വെള്ളിയാഴ്ച അടയ്ക്കും. ശേഷം ഒക്ടോബര്‍ നാലിനാണ് വീണ്ടും ചേരുക.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കൂടുതല്‍ വെട്ടിലാകുന്ന പരാമര്‍ശവുമായി ഹൈക്കോടതി. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കുകള്‍. അന്വേഷണ സംഘത്തിന് തിരിച്ചടിയായ ഹൈക്കോടതി പരാമര്‍ശം ഒരുകണക്കില്‍ ദിലീപിന് ആശ്വാസവുമാണ്.

കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി പരിഗണിച്ചത്. കാവ്യയുടെ ഹര്‍ജി തീര്‍പ്പാക്കി. എന്നാല്‍ നാദിര്‍ഷയുടെ ഹര്‍ജി ഒക്ടോബര്‍ നാലിന് പരിഗണിക്കാന്‍ മാറ്റി. എന്താണ് അന്വേഷണ സംഘത്തോട് ഹൈക്കോടതി താക്കീത് സ്വരത്തില്‍ സംസാരിക്കാന്‍ കാരണം.

പ്രതിയുടെ വാക്കുകേട്ട് എടുത്തുചാടരുത്

പ്രതിയുടെ വാക്കുകേട്ട് എടുത്തുചാടരുത്

കേസിലെ മുഖ്യപ്രതിയാണ് പള്‍സര്‍ സുനി. ഇയാള്‍ നല്‍കിയ മൊഴി പ്രകാരമാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്. എന്നാല്‍ പ്രതിയുടെ വാക്കുകേട്ട് എടുത്തുചാടരുതെന്ന് ഹൈക്കോടതി കടുത്ത സ്വരത്തില്‍ പറഞ്ഞു.

സിനിമാ തിരക്കഥ പോലെ

സിനിമാ തിരക്കഥ പോലെ

നേരത്തെ നാദിര്‍ഷയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും ഹൈക്കോടതി ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സിനിമാ തിരക്കഥ പോലെ അനന്തമായി നീളുകയാണോ കേസ് എന്നായിരുന്നു മുമ്പ് കോടതി ചോദിച്ചത്.

 വാക്കുകള്‍ ഇങ്ങനെ

വാക്കുകള്‍ ഇങ്ങനെ

ഓരോ ദിവസവും ഓരോ വ്യക്തിയെ ചോദ്യം ചെയ്യുകയാണോ. എന്താണ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കാത്തത്. സിനിമാ തിരക്കഥ പോലെ നീളുകയാണോ അന്വേഷണം-ഇതായിരുന്നു കോടതിയുടെ നേരത്തെയുള്ള പരാമര്‍ശം.

ദിലീപിന്റെ വാദവും അതുതന്നെ

ദിലീപിന്റെ വാദവും അതുതന്നെ

എന്നാല്‍ കേസിലെ പ്രതിയുടെ വാക്കുകള്‍ കേട്ട് എടുത്തുചാടരുതെന്നാണ് ഹൈക്കോടതി ഇന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്. ദിലീപ് നേരത്തെ കോടതിയില്‍ ഉന്നയിച്ച വാദവും ഇതുതന്നെ ആയിരുന്നു.

സുനിയാണ് താരം

സുനിയാണ് താരം

കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനിയാണ്. ഇയാളുടെ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് ദിലീപിനെ ഗൂഢാലോചന കേസില്‍ പ്രതിയാക്കിയത്. മറ്റുള്ളവരെ ചോദ്യം ചെയ്തതും സുനിയുടെ മൊഴി അടിസ്ഥാനമാക്കി ആയിരുന്നു.

മാഡം കാവ്യ

മാഡം കാവ്യ

പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്. കേസിലെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ കാലം മൂടിവച്ച ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഇടക്കിടെ മൊഴിമാറ്റം

ഇടക്കിടെ മൊഴിമാറ്റം

പള്‍സര്‍ സുനി ഇടക്കിടെ മൊഴികള്‍ മാറ്റുന്നതും മുമ്പ് വാര്‍ത്തയായിരുന്നു. നടിയെ ആക്രമിക്കുന്നത് പകര്‍ത്തിയ മൊബൈലിന്റെയും മെമ്മറി കാര്‍ഡിന്റെയും കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ.

പോലീസിനെ പുഴയിലിറക്കി

പോലീസിനെ പുഴയിലിറക്കി

ഒരു തവണ പുഴയില്‍ വരെ പോലീസ് ഇറങ്ങി തപ്പേണ്ടി വന്നു. രക്ഷപ്പെടുന്നതിനിടെ മൊബൈല്‍ പുഴയില്‍ എറിഞ്ഞുവെന്ന പള്‍സര്‍ സുനിയുടെ മൊഴി കണക്കിലെടുത്തായിരുന്നു ഈ മുങ്ങിത്തപ്പല്‍.

കാവ്യയെ പ്രതിയല്ല

കാവ്യയെ പ്രതിയല്ല

കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചോതെയാണ് കാവ്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്. അറസ്റ്റ് ചെയ്യില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ അറിയിച്ചത്

പ്രോസിക്യൂഷന്‍ അറിയിച്ചത്

കാവ്യക്കെതിരേ തെളിവില്ല, അറസ്റ്റിന് സാധ്യതയില്ല എന്നീ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇതു പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കിയത്.

നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ല

നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ല

ഒക്ടോബര്‍ നാലിനാണ് നാദിര്‍ഷയുടെ ഹര്‍ജി ഇനി പരിഗണിക്കുക. അതിനിടെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

മുദ്രവച്ച കവറില്‍

മുദ്രവച്ച കവറില്‍

നേരത്തെ നാദിര്‍ഷയെ പോലീസ് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവിരങ്ങള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു.

പൂജ അവധി

പൂജ അവധി

പൂജ അവധിക്ക് വേണ്ടി ഹൈക്കോടതി വെള്ളിയാഴ്ച അടയ്ക്കും. ശേഷം ഒക്ടോബര്‍ നാലിനാണ് വീണ്ടും ചേരുക. അപ്പോഴാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക.

പ്രതീക്ഷയോടെ ദിലീപ്

പ്രതീക്ഷയോടെ ദിലീപ്

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. മൂന്നാം തവണയാണ് ഹൈക്കോടതിയെ ദിലീപ് സമീപിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച തള്ളിയിരുന്നു.

English summary
Actress Attack case: High Court Warned Police when Kavya plea hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X