പോലീസിനോട് കാവ്യ മാധവൻ കള്ളം പറഞ്ഞോ? കാവ്യ കളിക്കുന്നത് ദിലീപ് കളിച്ച അതേ 'ഗെയിം പ്ലാൻ'??

  • By: Kishor
Subscribe to Oneindia Malayalam

മലയാള സിനിമയിലെ പ്രമുഖ നടി കൊച്ചിയിൽ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. ജനപ്രിയ നായകൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം ഭാര്യയായ കാവ്യ മാധവനിലേക്കും കുടുംബത്തിലേക്കും നീളുകയാണ്. കഴിഞ്ഞ ദിവസം കാവ്യ മാധവനെ പോലീസ് ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്. കാവ്യയുടെ അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്തു.

'കാവ്യയെ ഈ നിലയിലെത്തിക്കാൻ ശ്യാമളേച്ചി കുറേ കഷ്ടപ്പെട്ടു'.. നീലേശ്വരത്തെ നാട്ടിൻപുറത്തുകാരി കാവ്യ മാധവൻ മാറി കാവ്യ ദീലിപ് ആയത് വരെ!!

എന്നാൽ പോലീസ് ചോദ്യം ചെയ്യലിനോട് കാവ്യ മാധവൻ സഹകരിച്ചോ. പൂർണമായും സഹകരിച്ചു എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ അതായിരുന്നോ സത്യം. അല്ല എന്ന് വേണം കരുതാൻ. അന്വേഷണ സംഘത്തോട് കാവ്യ കള്ളം പറഞ്ഞു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദിലീപ് കളിച്ച അതേ കളിയാണ് കാവ്യയും പോലീസിന് മുന്നിൽ കളിച്ചത്, വിശദമായി കാണൂ...

ചോദ്യം ചെയ്യൽ ആറ് മണിക്കൂർ

ചോദ്യം ചെയ്യൽ ആറ് മണിക്കൂർ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആറ് മണിക്കൂറാണ് കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇത് വൈകിട്ട് അഞ്ചു മണിക്കാണ് അവസാനിച്ചത്. എന്തൊക്കെയാണ് പോലീസ് കാവ്യ മാധവനോട് ചോദിച്ചത്. അതിന് കാവ്യ നൽകിയ ഉത്തരങ്ങൾ എന്തൊക്കെയാണ്. രസകരമാണ് കാര്യങ്ങൾ.

പോലീസിന് നിർബന്ധബുദ്ധി

പോലീസിന് നിർബന്ധബുദ്ധി

പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് കാവ്യ മാധവൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. ദിലീപിനെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് പോലീസിന് ഉണ്ടായിരുന്നു. പോലീസ് ക്ലബിൽ വരാൻ കാവ്യ വിസമ്മതിച്ചു. ഇതിന് പിന്നാലെ ആലുവയിലുള്ള ദിലീപിന്റെ തറവാട്ടിലെത്തിയാണ് പോലീസ് കാവ്യയെ ചോദ്യം ചെയ്തത്.

ആരാണാ മാഡം?

ആരാണാ മാഡം?

കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൾസർ സുനിയിൽ നിന്നും കണ്ടെടുക്കാൻ ഇനിയും പോലീസിന് പറ്റിയിട്ടില്ല. ഈ ദൃശ്യങ്ങൾ കിട്ടിയാലേ കേസ് അന്വേഷണം മുന്നോട്ടുപോകൂ എന്നതാണ് സ്ഥിതി. ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മാഡത്തെ തേടി പോലീസ് എത്തിയത്.

വിട്ടുപറയാതെ കാവ്യ

വിട്ടുപറയാതെ കാവ്യ

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളാണ് കാവ്യ മാധവനില്‍ നിന്നും അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. ചോദ്യം ചെയ്യലിനോട് നടി പൂർണമായും സഹകരിച്ചു എങ്കിലും പോലീസിന് വേണ്ട വിവരങ്ങൾ ഒന്നും കിട്ടിയില്ല - എങ്ങനെയുണ്ട്. അതെ, തനിക്ക് ഒന്നും അറിയില്ല എന്നാണത്രേ കാവ്യ പോലീസിനോട് ആവർത്തിച്ചത്.

പൾസർ സുനിയെ അറിയില്ല

പൾസർ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങളിലും പൂര്‍ണതയില്ലാത്ത ഉത്തരങ്ങളാണ് കാവ്യ പോലീസിന് നൽകിയത്. കേസില്‍ കാവ്യാ മാധവന്റെ പങ്കിനു വ്യക്തമായ സൂചന ഇല്ലാത്ത സാഹതര്യത്തിൽ ഇതിനപ്പുറം ചെയ്യാൻ തൽക്കാലം പോലീസിനും കഴിയില്ല. എന്നാൽ പൾസർ സുനിയെ അറിയില്ല എന്ന് കാവ്യ മാധവൻ നൽകിയ മൊഴി പൂർണമായും ശരിയല്ല.

പള്‍സര്‍ സുനിയെ അറിയാമല്ലോ

പള്‍സര്‍ സുനിയെ അറിയാമല്ലോ

പള്‍സര്‍ സുനിയെ അറിയില്ല എന്നാണ് കാവ്യ മാധവനും പോലീസിനോട് പറഞ്ഞിട്ടുള്ളത്. ദിലീപ് നേരത്തേ പറഞ്ഞതും ഇപ്പോള്‍ ആവര്‍ത്തിക്കുന്നതും ഇതേ കാര്യം തന്നെയാണ്. എന്ന് വെച്ചാൽ ദിലീപും കാവ്യയും പറയുന്നത് ഒരേ കാര്യം തന്നെ. എന്നാൽ രണ്ടുപേരും പറ‍ഞ്ഞതിൽ സത്യമുണ്ടോ. ദീലീപിന് മാത്രമല്ല കാവ്യ മാധവനും സുനിയെ അറിയാം എന്നതാണ് കാര്യം.

പത്രത്തിൽ കണ്ട പരിചയമല്ല

പത്രത്തിൽ കണ്ട പരിചയമല്ല

സുനിയെ പത്രത്തില്‍ ചിത്രം കണ്ടിട്ടുള്ള പരിചയം മാത്രമാണെന്നാണത്രെ പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനി കാവ്യ മാധ്വന്റെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാവ്യ കുഴങ്ങി എന്നും റിപ്പോർട്ടുണ്ട്.

ദിലീപും കാവ്യയും

ദിലീപും കാവ്യയും

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ ദിലീപും കാവ്യ മാധവനും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ ആണ്. അവിടേയും പള്‍സര്‍ സുനി അടൂരിന്റെ സിനിമ സെറ്റിലും പള്‍സര്‍ സുനി പലതവണ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പോലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ കാവ്യ മാധവന്‍ നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല.

കാവ്യ സഹകരിച്ചോ

കാവ്യ സഹകരിച്ചോ

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ ശരിയായി സഹകരിച്ചില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അന്വേഷണ ഉദ്യോഗസ്ഥ സംഘത്തെ ഉദ്ധരിച്ച് കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നുവത്രെ കാവ്യ മറുപടി പറഞ്ഞത്. പറഞ്ഞ ഉത്തരങ്ങളിൽ പലതും കളവായിരുന്നത്രെ.

കാവ്യ കരഞ്ഞു

കാവ്യ കരഞ്ഞു

ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യ കരയുകയായിരുന്നത്രെ. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള കക്കനാടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പിച്ചു എന്നാണ് സുനിയുടെ മൊഴി. ഷോപ്പിലേക്ക് സുനി കയറി പോകുന്ന സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Kavya's Reaction About Dileep
എനിക്ക് അറിയില്ല..

എനിക്ക് അറിയില്ല..

പോലീസിന്റെ ചോദ്യങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നുവത്രെ കാവ്യയുടെ മറുപടി. വ്യക്തമായ തെളിവുകളുള്ള കാര്യങ്ങള്‍ക്ക് പോലും തെറ്റായ മറുപടി നല്‍കി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും ലക്ഷ്യയില്‍ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കി. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

English summary
Actress attack case: Kavya Madhavan reply police interrogation report.
Please Wait while comments are loading...