ദിലീപിനെ കാണാന്‍ മലയാള സിനിമയുടെ അമ്മയും; ഞെട്ടലോടെ വിമര്‍ശകര്‍, 20 മിനുട്ടിനിടെ നടന്നത്...

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: പല പ്രമുഖരും ദിലീപിനെ ജയിലില്‍ വന്ന് കണ്ടിരുന്നു. ജയറാമും ഗണേഷ് കുമാറും രജ്ഞിത്തും ആന്റണി പെരുമ്പാവൂരുമെല്ലാം. ഒടുവില്‍ ഇതാ മലയാള സിനിമയുടെ അമ്മ കഥാപാത്രങ്ങളില്‍ പ്രമുഖയായ കെപിഎസി ലളിതയും ദിലീപിനെ കണാന്‍ വന്നിരിക്കുന്നു.

ദിലീപിന്റെ സഹോദരി ജയലക്ഷ്മിക്കൊപ്പമാണ് കെപിഎസി ലളിത ദിലീപിനെ കാണാന്‍ ആലുവ ജയിലിലെത്തിയത്. ദിലീപിനെ കാണാന്‍ പ്രമുഖര്‍ എത്തുന്നതില്‍ പല കോണുകളില്‍ നിന്നു പ്രതിഷേധം ഉയരുന്നതിനിടെയാണ് സിനിമാ രംഗത്തെ പ്രമുഖയായ നടിയുടെ വരവ്.

 കെപിഎസി ലളിതയുടെ വരവ്

കെപിഎസി ലളിതയുടെ വരവ്

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കെപിഎസി ലളിത ആലുവ ജയിലില്‍ വന്നത്. ദിലീപിന്റെ റിമാന്റ് കാലാവധി പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ശനിയാഴ്ച.

20 മിനുട്ടോളം സംസാരിച്ചു

20 മിനുട്ടോളം സംസാരിച്ചു

വൈകീട്ട് നാലുമണിക്ക് സബ് ജയിലിലെത്തിയ കെപിഎസി ലളിത 20 മിനുട്ടോളം ദിലീപുമായി സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അവര്‍ ഒന്നും പ്രതികരിച്ചില്ല.

മുതിര്‍ന്ന നടി വരുന്നത് ആദ്യം

മുതിര്‍ന്ന നടി വരുന്നത് ആദ്യം

ഇരുപത് മിനുട്ട് നീണ്ട സന്ദര്‍ശനത്തിന് ശേഷം കെപിഎസി ലളിത മടങ്ങി. നേരത്തെ സിനിമാ രംഗത്തെ പല പ്രമുഖരും ദിലീപിനെ കാണാന്‍ എത്തിയിരുന്നെങ്കിലും മുതിര്‍ന്ന നടി വരുന്നത് ആദ്യമാണ്. മുതിര്‍ന്ന നടി എന്നല്ല നടിമാരില്‍ തന്നെ ആദ്യത്തെ വ്യക്തിയാണ് കെപിഎസി ലളിത.

കൈകൂപ്പി തിരിച്ചുപോയി

കൈകൂപ്പി തിരിച്ചുപോയി

സന്ദര്‍ശനത്തിന് ശേഷം കൈകൂപ്പിയാണ് അവര്‍ വന്നത്. ആരും എന്നോടൊന്നും ചോദിക്കരുതെന്ന ഭാവത്തില്‍. മാധ്യമങ്ങള്‍ പലതും ചോദിക്കുന്നുണ്ടായിരുന്നു. ചിരി മാത്രമായിരുന്നു മറുപടി. ഒടുവില്‍ കാറില്‍ കയറിയ ശേഷമാണ് അവര്‍ ചില കാര്യങ്ങള്‍ സംസാരിച്ചത്. അതാണെങ്കില്‍ ഒന്നും വ്യക്തമായതുമില്ല.

അകല്‍ച്ച കുറഞ്ഞു

അകല്‍ച്ച കുറഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനോടുള്ള അകല്‍ച്ച സഹപ്രവര്‍ത്തകര്‍ക്ക് കുറയുന്നുവെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ഇതിനെതിരേ കടുത്ത പ്രതിഷേധം ചില നടിമാര്‍ രേഖപ്പെടുത്തിയിരുന്നു.

നിയന്ത്രണം ഏര്‍പ്പെടുത്തി

നിയന്ത്രണം ഏര്‍പ്പെടുത്തി

ഇനിയും കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, സന്ദര്‍ശനത്തിന് കൂടുതല്‍ ഇളവ് നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജയിലുദ്യോഗസ്ഥര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗണേഷും ഹരിശ്രീയും

ഗണേഷും ഹരിശ്രീയും

ദിലീപിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഹരിശ്രീ അശോകന്‍ ജയിലില്‍ വന്നിരുന്നു. അതിന് പുറമെയാണ് രാഷ്ട്രീയ-സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമായ ഗണേഷ് കുമാറിന്റെ വരവ്.

ഉറച്ചുനിന്ന് ഗണേഷ്

ഉറച്ചുനിന്ന് ഗണേഷ്

കേസിന്റെ തുടക്കം മുതല്‍ ദിലീപിന് വേണ്ടി ശക്തമായി ഉറച്ചുനിന്ന വ്യക്തിയായിരുന്നു ഗണേഷ്. ദിലീപ് അറസ്റ്റിലാകും മുമ്പ് നടന്ന അമ്മ യോഗത്തില്‍ ദിലീപ് പക്ഷത്തുനിന്ന് ഗണേഷ് സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമായും മറുപടി നല്‍കിയതും ഗണേഷായിരുന്നു.

തള്ളിയവരും ഇപ്പോള്‍ മാറുന്നു

തള്ളിയവരും ഇപ്പോള്‍ മാറുന്നു

ആദ്യം ദിലീപിനെ അനുകൂലിക്കുകയും അറസ്റ്റിലായ ശേഷം തള്ളിപ്പറയുകയും ചെയ്ത താരങ്ങള്‍ ഇപ്പോള്‍ ദിലീപുമായി അടുക്കുന്ന കാഴ്ചയാണ്. ഗണേഷ് കുമാറിന് മുമ്പ് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത് നടന്‍ ജയറാമാണ്. ഓണക്കോടിയുമായാണ് ജയറാം എത്തിയത്.

വിവാഹ ശേഷമുള്ള ആദ്യ ഓണം

വിവാഹ ശേഷമുള്ള ആദ്യ ഓണം

കാവ്യയെ വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ഓണമായിരുന്നു ദിലീപിന്. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ ദിലീപും അദ്ദേഹത്തിന്റെ ആരാധകരും കരുതിയിരുന്നതെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല. ഇപ്പോള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

അമ്മ ഭാരവാഹിയും

അമ്മ ഭാരവാഹിയും

ഉത്രാട ദിനത്തിലാണ് കൂടുതല്‍ പേര്‍ വന്നത്. ആദ്യം വന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. ഇദ്ദേഹം പത്ത് മിനുറ്റോളം ദിലീപുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട ഷാജോണ്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രതികരിച്ചത്. അമ്മ എക്സിക്യുട്ടീവ് അംഗമാണ് ഷാജോണ്‍.

രഞ്ജിത്ത്, സുരേഷ് കൃഷ്ണ

രഞ്ജിത്ത്, സുരേഷ് കൃഷ്ണ

ഷാജോണ്‍ മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. പിന്നീട് നടന്‍മാരായ സുരേഷ് കൃഷ്ണയും ഹരിശ്രീ അശോകനും ഏലൂര്‍ ജോര്‍ജും വന്നു.

പ്രതികരിക്കാതെ മടക്കം

പ്രതികരിക്കാതെ മടക്കം

സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോള്‍ ഇവരുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും കാര്യമായി ഒന്നും പറഞ്ഞില്ല. പ്രതികരിച്ചത് ഗണേഷ് മാത്രമായിരുന്നു. അതാകട്ടെ ദിലീപിന് തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ടായി.

കാവ്യയുടെ വരവ്

കാവ്യയുടെ വരവ്

ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. കാവ്യ പിതാവ് മാധവനൊപ്പമാണ് വന്നത്. കാവ്യയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ദിലീപിന്റെ കുടുംബാംഗങ്ങള്‍ ജയിലില്‍ നിയന്ത്രണങ്ങളില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഉറ്റസുഹൃത്ത്

ഉറ്റസുഹൃത്ത്

കാവ്യ വരുന്നതിന് മുമ്പ് നാദിര്‍ഷ വന്ന് ദിലീപിനെ കണ്ടിരുന്നു. കാവ്യയും മകളും വരുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചത് നാദിര്‍ഷയാണ്. നാദിര്‍ഷ മടങ്ങിയ ഉടനെയാണ് കാവ്യ എത്തിയത്.

വെപ്രാളം കൂടി

വെപ്രാളം കൂടി

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കേസില്‍ ഉയര്‍ന്നു കേട്ട വ്യക്തികള്‍ക്കെല്ലാം വെപ്രാളം കൂടിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടി കാവ്യാമാധവനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്താണ് കേസില്‍ സംഭവിക്കുന്നത്

എന്താണ് കേസില്‍ സംഭവിക്കുന്നത്

എന്താണ് കേസില്‍ സംഭവിക്കുന്നതെന്ന് ഒന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ആരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യത്തിലാണ് കാവ്യാമാധവനും സംവിധായകന്‍ നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.

ഡിജിപി ഇടപെടുന്നു

ഡിജിപി ഇടപെടുന്നു

അതേസമയം, എന്താണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ന് വ്യക്തമല്ല. കടുത്ത ചില നിര്‍ണായക നീക്കങ്ങള്‍ക്ക് അവര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച

കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച

ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയ നിഴലിലാണ്. അതാണ് കാവ്യയും ഭയക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

നാദിര്‍ഷയും ദിലീപും തിങ്കളാഴ്ച

നാദിര്‍ഷയും ദിലീപും തിങ്കളാഴ്ച

നാദിര്‍ഷയും അറസ്റ്റ് ഭയന്ന് മുന്‍ കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി കോടതി വിധി പറയുന്നതും തിങ്കളാഴ്ചയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: KPAC Lalitha visits Dileep in Jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്