ദിലീപിനെതിരെ വാര്‍ത്ത: ചാനലുകള്‍ക്ക് മുട്ടന്‍ പണി!! താരങ്ങള്‍ എല്ലാം ഉറപ്പിച്ചു, നഷ്ടം കോടികള്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളും മലയാള സിനിമാ മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിവച്ചത്. ഇറങ്ങാന്‍ നിന്ന പല സിനിമകളും കട്ടപ്പുറത്തായി. റിലീസ് ചെയ്തതിന് തന്നെ പഴയ കളക്ഷനില്ല. ഇതിനെല്ലാം കാരണം നടിയുടെ കേസ് സംബന്ധിച്ച് നിരന്തരം വാര്‍ത്ത നല്‍കിയ ചാനലുകളാണെന്നാണ് വിലയിരുത്തല്‍.

കേസില്‍ ദിലീപ് കൂടി അറസ്റ്റിലായതോടെ മലയാള ചാനലുകള്‍ക്കെല്ലാം പ്രധാന വാര്‍ത്ത ഈ കേസായിരുന്നു. ഓരോ ദിവസവും പുതിയ സംഭവങ്ങള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. ഇതില്‍ അരിഷം പൂണ്ട താരങ്ങള്‍ നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. അതാകട്ടെ ചാനലുകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്നതുമാണ്.

വാര്‍ത്തകള്‍ ശരിയായി

വാര്‍ത്തകള്‍ ശരിയായി

നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപ് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് വാര്‍ത്ത പരന്ന വേളയില്‍ ദിലീപിന് അനുകൂലമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അറസ്റ്റ് നടന്നതോടെ അതുവരെ വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് ബോധ്യമായി.

പ്രമുഖരുടെ പിന്നാലെ ചാനലുകള്‍

പ്രമുഖരുടെ പിന്നാലെ ചാനലുകള്‍

ഈ സാഹചര്യത്തില്‍ ഓരോ പ്രമുഖ നടന്‍മാരുടെയും പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തകളായിരുന്നു. ചാനലുകള്‍ക്ക് റേറ്റിങ് കൂടിയെങ്കിലും സിനിമാ മേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തി. ഇതാണ് താരങ്ങളെ പ്രകോപിപ്പിച്ചത്.

ഇനി ചാനലുകളില്‍ വരില്ല

ഇനി ചാനലുകളില്‍ വരില്ല

ഇനി ചാനലുകളില്‍ ഒരു പരിപാടിക്കും പങ്കെടുക്കേണ്ടെന്നാണ് പ്രമുഖ താരങ്ങളുടെ തീരുമാനം. ചാനലുകളിലെ ചര്‍ച്ചകളിലോ ആഘോഷ പരിപാടികളിലോ പ്രമുഖ നടന്‍മാരോ നടികളോ ഇനി വരില്ല.

ഓണം ഉറങ്ങിത്തീര്‍ക്കാം

ഓണം ഉറങ്ങിത്തീര്‍ക്കാം

വരാനിരിക്കുന്ന പ്രധാന ആഘോഷം ഓണമാണ്. ഈ ആഘോഷ വേളകള്‍ ചാനലുകള്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ ചാകരയാണ്. എന്നാല്‍ ഓണാഘോഷങ്ങളുടെ വിശേഷങ്ങളുമായി ഇനി താരങ്ങള്‍ ചാനലുകളില്‍ വരില്ല.

സാമ്പത്തികമായി ഗുണം ചെയ്യുന്നത്

സാമ്പത്തികമായി ഗുണം ചെയ്യുന്നത്

ചാനലുകള്‍ക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുന്ന പരിപാടികളാണ് ഓണവിശേഷങ്ങളുമായി താരങ്ങളെത്തുന്ന പരിപാടികള്‍. അര മണിക്കൂര്‍ പരിപാടികള്‍ക്ക് പോലും പരസ്യ രൂപത്തിലും മറ്റും വന്‍ വരുമാനമാണ് ചാനലുകള്‍ ലഭിക്കുക.

ചാനലുകള്‍ക്ക് പണി കിട്ടി

ചാനലുകള്‍ക്ക് പണി കിട്ടി

ഇതെല്ലാം ഇത്തവണ ഉണ്ടാവില്ല. കാരണം ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ പ്രമുഖ താരങ്ങള്‍ തീരുമാനിച്ചു. എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു താരങ്ങള്‍ ചാനലുകളെ തഴയാനാണ് നീക്കം. തങ്ങള്‍ക്ക് പണി തന്നെ ചാനലുകള്‍ക്ക് മറ്റൊരു പണി കൊടുക്കാനാണ് താരങ്ങളുടെ ഉദ്ദേശം.

ഔദ്യോഗികമായി തീരുമാനിച്ചില്ല

ഔദ്യോഗികമായി തീരുമാനിച്ചില്ല

താരസംഘടനയായ അമ്മ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രമുഖ താരങ്ങളെല്ലാം ഈ തീരുമാനമെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ താരങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

താരങ്ങള്‍ രണ്ട് ചേരിയായി

താരങ്ങള്‍ രണ്ട് ചേരിയായി

നടി ആക്രമിക്കപ്പെട്ട ശേഷം സിനിമാ താരങ്ങള്‍ രണ്ട് ചേരിയായി തിരിഞ്ഞ ഒരു കാഴ്ചയായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുന്നത് വരെ ഇക്കാര്യം പ്രകടമായിരുന്നു. ദിലീപിനെ അനുകൂലിച്ച് പ്രമുഖ താരങ്ങളുടെ വന്‍ പട തന്നെയുണ്ടായിരുന്നു.

വിട്ടൊഴിഞ്ഞിട്ടില്ല പ്രശ്‌നങ്ങള്‍

വിട്ടൊഴിഞ്ഞിട്ടില്ല പ്രശ്‌നങ്ങള്‍

എന്നാല്‍ അറസ്റ്റോടെ എല്ലാം മാറി. അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കി. എങ്കിലും മറ്റു പല പ്രമുഖ നടന്‍മാരുടെയും താരങ്ങളുടെയും പേര് കേസില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചാനല്‍ ഷോകള്‍ക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

എങ്കിലും ചാനലുകള്‍ക്ക് പ്രതീക്ഷ

എങ്കിലും ചാനലുകള്‍ക്ക് പ്രതീക്ഷ

അതേസമയം, നടിയെ പിന്തുണച്ച് തുടക്കം മുതല്‍ തന്നെ യുവതാരങ്ങളുടെയും ഒരു വിഭാഗം നടിമാരുടെയും നിര രംഗത്തുണ്ടായിരുന്നു. ഇവര്‍ പ്രമുഖ നടന്‍മാരുടെ തീരുമാനത്തിന് പിന്തുണ നല്‍കില്ലെന്നാണ് വിവരം. ഇവര്‍ ചാനലുകളിലെ പരിപാടിക്കെത്തുമെന്നാണ് അറിയുന്നത്.

Dileep May Not Move To SC Immediately
 വിവാദ ചോദ്യം വന്നാലോ?

വിവാദ ചോദ്യം വന്നാലോ?

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പ്രതികരണം ചാനല്‍ പരിപാടികള്‍ക്കിടെ ചോദിച്ചാലോ എന്ന് കരുതിയാണ് പലരും പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ചോദ്യങ്ങള്‍ പരലെയും കുഴക്കുന്നതായിരിക്കും. അപ്പോള്‍ പിന്നെ ചാനല്‍ ഷോകള്‍ക്ക്‌പോകാതിരുന്നാല്‍ പോരെ എന്നാണ് മറുചോദ്യം.

English summary
Actress Attack case: Malayalam Stars boycott TV Programs
Please Wait while comments are loading...