ലക്ഷ്യ നടത്തുന്നത് കാവ്യയല്ല, അമ്മ ശ്യാമള; അപ്പോള്‍ സുനി വന്നത്, പോലീസ് നിര്‍ണായക നീക്കത്തിന്!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെയും അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്തത് നിര്‍ണായകമായ ചില നീക്കത്തിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാവ്യയെയും അമ്മയെയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

കാവ്യാമാധവന്റെ കാക്കനാട്ടെ കടയുമായി ബന്ധപ്പെട്ടാണ് പോലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പോലീസ് ചോദിച്ചറിഞ്ഞതും കാവ്യയുടെ കടയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെ. പിന്നെ മറ്റു ചില കാര്യങ്ങളും.

ഏറെ കുറെ ഒരേ ചോദ്യങ്ങള്‍

ഏറെ കുറെ ഒരേ ചോദ്യങ്ങള്‍

കാവ്യയോടും അമ്മയോടും പോലീസ് ഏറെ കുറെ ഒരേ ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ പോലീസിന്റെ പ്രധാന ചോദ്യങ്ങള്‍ അമ്മ ശ്യാമളയോടായിരുന്നു. കാരണം കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനം നടത്തുന്നത് കാവ്യയുടെ അമ്മയാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ കേസിലെ പ്രതി പള്‍സര്‍ സുനി ഇവിടെ എന്തിന് വന്നു എന്നതാണ് പോലീസിന്റെ ചോദ്യം.

ലണ്ടന്‍ ടൂറിന്റെ കാര്യങ്ങളും

ലണ്ടന്‍ ടൂറിന്റെ കാര്യങ്ങളും

2013 മുതലുള്ള വിവരങ്ങളാണ് കാവ്യയുടെ അമ്മയോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. ദിലീപും കാവ്യമാധവനും ഉള്‍പ്പെട്ട ലണ്ടന്‍ ടൂറിന്റെ കാര്യങ്ങളും പോലീസ് ചോദിച്ചു.

മുന്‍ വിവാഹ ജീവിതം

മുന്‍ വിവാഹ ജീവിതം

ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവാര്യരുടെയും വിവാഹ ജീവിതത്തിന് വിള്ളല്‍ വീഴ്ത്തിയത് 2013ലെ ലണ്ടന്‍ ടൂറായിരുന്നുവെന്നാണ് പോലീസിന് നേരത്തെ ലഭിച്ച വിവരം. ഇതുസംബന്ധിച്ച് എന്താണ് അറിയുക എന്നാണ് കാവ്യയുടെ അമ്മയോട് പോലീസ് ചോദിച്ചത്.

കാക്കനാട്ടെ ലക്ഷ്യയില്‍ എത്തി

കാക്കനാട്ടെ ലക്ഷ്യയില്‍ എത്തി

കൂടാതെ പള്‍സര്‍ സുനി എന്തിന് കാക്കനാട്ടെ ലക്ഷ്യയില്‍ എത്തി എന്ന ചോദ്യവും ശ്യാമളയോട് പോലീസ് ചോദിച്ചു. സുനിയുമായി ബന്ധപ്പെട്ടതും ലണ്ടന്‍ ടൂര്‍ സംബന്ധിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എല്ലാ മൊഴികളും പരിശോധിക്കുന്നു

എല്ലാ മൊഴികളും പരിശോധിക്കുന്നു

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പള്‍സര്‍ സുനിയില്‍ നിന്നും പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതും കാവ്യയെയും അമ്മയെയും ചോദ്യം ചെയ്ത വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

കോര്‍ത്തിണക്കാനുള്ള ശ്രമം

കോര്‍ത്തിണക്കാനുള്ള ശ്രമം

സംശയത്തിലുള്ള എല്ലാവരെയും ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് കോര്‍ത്തിണക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ മറുപടി നല്‍കാതിരുന്നതില്‍ പോലീസിന് ചില സംശയങ്ങളുണ്ട്.

വ്യക്തത ലഭിക്കേണ്ടതുണ്ട്

വ്യക്തത ലഭിക്കേണ്ടതുണ്ട്

ഈ സാഹചര്യത്തില്‍ നിരവധി കാര്യങ്ങളില്‍ പോലീസിന് വ്യക്തത ലഭിക്കേണ്ടതുണ്ട്. ചിലപ്പോള്‍ കാവ്യാ മാധാവനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കാം. വിവരങ്ങള്‍ കോര്‍ത്തിണക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ പോലീസ് നേരിടുന്നു. ഇതില്‍ വിശദീകരണം ചോദിക്കുകയാണ് അടുത്ത ഘട്ടം.

നിര്‍ണായക ഘട്ടത്തിലേക്ക്

നിര്‍ണായക ഘട്ടത്തിലേക്ക്

അതേസയമം, യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. ഒടുവിലെ നീക്കങ്ങളുടെ ഭാഗമാണ് കാവ്യാമാധവനെയും തൊട്ടുപിന്നാലെ അമ്മയെയും ചോദ്യം ചെയ്തത്.

മൗനം മതിയാകില്ല

മൗനം മതിയാകില്ല

കാവ്യാമാധവനില്‍ നിന്നു കാര്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഇവരോട് പല കാര്യങ്ങളും പോലീസ് ചോദിച്ചു. എന്നാല്‍ മിക്കതിനും മൗനമായിരുന്നു മറുപടി. തുടര്‍ന്നാണ് അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്. ഇരുവരും നല്‍കിയ മൊഴികള്‍ പോലീസ് താരതമ്യം ചെയ്തു പരിശോധിക്കുകയാണ്. വേണ്ടി വന്നാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങളായിരുന്നു കാവ്യയോട് കൂടുതലും ചോദിച്ചത്. ചിലതിനെല്ലാം മറുപടി നല്‍കി. ആക്രമണത്തെ കുറിച്ച് ഒരു വിവരവും തനിക്കില്ലായിരുന്നുവെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്.

പള്‍സര്‍ സുനിയെ അറിയില്ലേ

പള്‍സര്‍ സുനിയെ അറിയില്ലേ

പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കാവ്യയോട് ചോദിച്ചു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും വിവരങ്ങളാണ് പോലീസ് കാവ്യയോട് കാര്യമായും ചോദിച്ചത്. നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പോലീസില്‍ മൊഴി നല്‍കിയിരുന്നു.

മറുപടി തൃപ്തികരമല്ല

മറുപടി തൃപ്തികരമല്ല

എന്നാല്‍ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാവ്യ നല്‍കിയ മറുപടി തൃപ്തികരമല്ല. ഈ സാഹചര്യത്തിലാണ് കാവ്യയുടെ അമ്മ ശ്യാമളയെ പോലീസ് ചോദ്യം ചെയ്തത്. ലക്ഷ്യ നടത്തുന്നത് ശ്യാമളയാണെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

കാവ്യയും അമ്മ ശ്യാമളയും

കാവ്യയും അമ്മ ശ്യാമളയും

കാവ്യയും അമ്മ ശ്യാമളയും പോലീസിനോട് പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ഇതാണ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മറുപടിയില്‍ കൂടുതല്‍ വ്യക്തത തേടി കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.

ഇനി ചോദ്യം ചെയ്യുമ്പോള്‍

ഇനി ചോദ്യം ചെയ്യുമ്പോള്‍

ഇനിയും ചോദ്യം ചെയ്യുമ്പോള്‍ കാവ്യ അവ്യക്തമായ മറുപടി നല്‍കിയാല്‍ പോലീസ് ഗൗരവത്തില്‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. ദിലീപിനെ ആദ്യം പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രേഖകള്‍ പോലീസിന് ലഭിച്ചു

രേഖകള്‍ പോലീസിന് ലഭിച്ചു

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ദിലീപിന്റെ മറുപടി പോലീസിന് സംശയം ബലപ്പെടുത്തുകയായിരുന്നു.

ആറ് മണിക്കൂറോളം

ആറ് മണിക്കൂറോളം

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചാണ് കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന സുനിയുടെ മൊഴിയാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.

സുനിയുടെ കത്ത് നിര്‍ണായകം

സുനിയുടെ കത്ത് നിര്‍ണായകം

കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്നു ദിലീപിന് അയച്ചു എന്ന പേരില്‍ പുറത്തുവന്ന കുറിപ്പിലും കാവ്യയുടെ സ്ഥാപനത്തെ പറ്റി സൂചനകള്‍ നല്‍കുന്നുണ്ട്. കാക്കനാട്ടെ ഷോപ്പ് എന്നാണ് കത്തില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം ഒളിവില്‍ പോകുന്നതിന് മുമ്പ് പള്‍സര്‍ സുനി കാക്കനാട്ടെ കടയില്‍ എത്തിയെന്നാണ് പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് പോലീസ് ലക്ഷ്യയിലെത്തി പരിശോധന നടത്തിയുരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സുനി എത്തി എന്നു പറയുന്ന ദിവസങ്ങളില്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പറയുന്നത്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യവും പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നു ചില സൂചനകള്‍ പോലീസിന് ലഭിക്കുകയായിരുന്നു.

മാഡത്തെ കുറിച്ച്

മാഡത്തെ കുറിച്ച്

സുനി അറസ്റ്റിലായ ശേഷം ഒരു മാഡത്തെ കുറിച്ച് പറഞ്ഞിരുന്നു. അതാരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. പോലീസും ഇക്കാര്യം തേടിയാണ് നീങ്ങുന്നത്. വന്‍ സ്രാവുകള്‍ ഇനിയും പിടിക്കപ്പെടാനുണ്ടെന്ന് കഴിഞ്ഞ ദിവസവും സുനി ആവര്‍ത്തിച്ചിരുന്നു.

English summary
Actress Attack case: Police questioned Kavya And Last move
Please Wait while comments are loading...