കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസില്‍ ജീന്‍പോള്‍ ലാലിനെ അറസ്റ്റ് ചെയ്യും; തെളിവുണ്ടെന്ന് പോലീസ്, ശ്രീനാഥ് ഭാസിയും

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കും. പ്രതികള്‍ക്കെതിരേ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: സിനിമാ ലോകത്തെ ഞെട്ടിച്ച് കൂടുതല്‍ അറസ്റ്റിന് പോലീസ് തയ്യാറാകുന്നു. നടനും സംവിധായകനുമായ ലാലിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടങ്ങി. സംവിധായകന്‍ കൂടിയായ ജീന്‍ പോള്‍ ലാലിനെതിരേ വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

നടിയോട് ലൈംഗികമായി സംസാരിച്ചുവെന്ന കേസിലാണ് ജീന്‍പോളിനെ പോലീസ് കുരുക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസിയും മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്. നാല് പ്രതികള്‍ക്കുമെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മുന്‍ ജാമ്യം നല്‍കരതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

ജാമ്യം നല്‍കിയാല്‍

ജാമ്യം നല്‍കിയാല്‍

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കും. പ്രതികള്‍ക്കെതിരേ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇനി വിശദമായി ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചോദ്യം ചെയ്യണം

ചോദ്യം ചെയ്യണം

ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുത്. ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പോലീസ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വിശദമായ വാദം

വെള്ളിയാഴ്ച വിശദമായ വാദം

വെള്ളിയാഴ്ച കേസില്‍ വിശദമായ വാദം കോടതി കേള്‍ക്കണമെന്നും പോലീസ് കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹണീബി ടുവിന്റെ ലൊക്കേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശരീര ഭാഗങ്ങള്‍ കാണിച്ചു

ശരീര ഭാഗങ്ങള്‍ കാണിച്ചു

ലൈംഗികമായി സംസാരിക്കുകയും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് യുവ നടി നല്‍കിയ പരാതി. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍ കാണിച്ച് ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.

പോലീസ് തെളിവെടുപ്പ് നടത്തി

പോലീസ് തെളിവെടുപ്പ് നടത്തി

സിനിമാ ചിത്രീകരണം നടന്ന കുമ്പളത്തെ ഹോട്ടലിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. 2016 നവംബര്‍ 16നാണ് കേസിന് കാരണമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ചിരുന്നു.

ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചു

ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചു

നടിയുടെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതായി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വഞ്ചന, ലൈംഗികമായി സംസാരിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികള്‍ ഇവര്‍

പ്രതികള്‍ ഇവര്‍

ജീന്‍പോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ പ്രതികള്‍. കൊച്ചി പനങ്ങാട് പോലീസാണ് ജീന്‍പോളിനും സംഘത്തിനുമെതിരേ കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായി

അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായി

മുന്‍കൂര്‍ ജാമ്യാപേക്ഷ പോലീസ് എതിര്‍ത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരിക്കുകയാണ്. വെള്ളിയാഴ്ച കോടതിയില്‍ വിശദമായ വാദം നടക്കും. അതിന് ശേഷമാകും ചിലപ്പോള്‍ അറസ്റ്റ്.

നടി പറയുന്നത് മറ്റൊന്ന്

നടി പറയുന്നത് മറ്റൊന്ന്

എന്നാല്‍ നടി പറയുന്നത് മറ്റൊന്നാണ്. ശ്രീനാഥ് ഭാസിക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നാണ് നടി പറയുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും നടി പറയുന്നു.

ദിലീപ് കേസുമായി ബന്ധം

ദിലീപ് കേസുമായി ബന്ധം

അതേസമയം, യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസുമായി ജീന്‍പോള്‍ ലാലിന്റെ കേസിന് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഹണീബി ടുവിന്റെ ഡബ്ബിങ് വേളയിലാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. ഈ കേസിലാണ് നടന്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നത്.

അഭയം തേടിയെത്തിയത്

അഭയം തേടിയെത്തിയത്

എന്നാല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട ശേഷം അഭയം തേടിയത് ലാലിന്റെ വീട്ടിലായിരുന്നു. പിന്നീട് മറ്റു പലരും സ്ഥലത്തെത്തുകയും പരാതി കൊടുക്കുകയും ചെയ്തതോടെയാണ് കോളിളക്കം സൃഷ്ടിച്ച സംഭവമായി മാറിയത്.

ആളുകള്‍ കൂടി

ആളുകള്‍ കൂടി

ആക്രമിക്കപ്പെട്ട നടി ലാലിന്റെ വീട്ടിലെത്തിയ ഉടനെ സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫിനെ ലാല്‍ വിവരം അറിയിക്കുകയായിരുന്നു. ആന്റോ ജോസഫ് എത്തിയതാകട്ടെ അയല്‍വാസിയും കോണ്‍ഗ്രസ് എംഎല്‍എയുമായ പിടി തോമസിനൊപ്പം.

അറസ്റ്റ് പരമ്പര

അറസ്റ്റ് പരമ്പര

ഇവര്‍ ലാലിന്റെ വീട്ടിലെത്തുകയും ആക്രമിക്കപ്പെട്ട നടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തതോടെയാണ് വിഷയം മാറുന്നത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പിടിക്കപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം നടന്‍ ദിലീപും അറസ്റ്റിലായി.

എട്ട് മാസത്തിന് ശേഷം

എട്ട് മാസത്തിന് ശേഷം

എന്നാല്‍ ഇപ്പോള്‍ ജീന്‍പോള്‍ ലാലിനെതിരേ പരാതി നല്‍കിയ നടി എട്ട് മാസത്തിന് ശേഷമാണ് പോലീസിനെ സമീപിക്കുന്നത്. നടി താരസംഘടനയായ അമ്മയിലെ അംഗമാണ്. എന്നിട്ടും എന്തുകൊണ്ട് അമ്മയില്‍ പരാതിപ്പെട്ടില്ലെന്ന ചോദ്യം ഉയരുന്നുണ്ട്.

സ്വാഭാവികമായി ചെയ്യേണ്ടത്

സ്വാഭാവികമായി ചെയ്യേണ്ടത്

അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെങ്കില്‍ സ്വാഭാവികമായും അമ്മ ഭാരവാഹികളെ അറിയിക്കണമായിരുന്നു. മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടെങ്കില്‍ അക്കാര്യവും പറയാമായിരുന്നു. പോലീസില്‍ അന്നു തന്നെ പരാതിപ്പെടാമായിരുന്നു.

 എന്തും വിവാദമാകും

എന്തും വിവാദമാകും

പക്ഷേ, ഇപ്പോഴാണ് വിഷയം സജീവമായത്. പുതിയ പശ്ചാത്തലം എന്തും വിവാദമാകുന്ന സാഹചര്യമായതിനാലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് നടന്‍ ലാല്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പരാതി നല്‍കിയത് സംശയകരമാണെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന വിവരമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
police objects Jen paul Lal anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X