നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ ഒന്നാം പ്രതി, കാശുള്ളവര്‍ രക്ഷപ്പെടും

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കാശുള്ളവർ രക്ഷപെടും, ദിലീപിനെതിരെ പള്‍സര്‍ സുനി | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതികള്‍ തമ്മില്‍ പരസ്പരം അമര്‍ഷം പുകയുന്നു. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഒന്നാം പ്രതി പള്‍സര്‍ സുനിയും. ദിലീപിന് ലഭ്യമായ കേസിന്റെ രേഖകള്‍ അത്രയും പള്‍സര്‍ സുനിക്ക് കൈമാറിയില്ലെന്നാണ് ആക്ഷേപം. മാത്രമല്ല, ദിലീപിനോടുള്ള അതൃപ്തി പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍ തുറന്നുപറയുകയും ചെയ്തു. വിചാരണ വനിതാ ജഡ്ജിക്ക് മുമ്പാകെ നടക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ഇതെല്ലാം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി...

   കാശുള്ളവര്‍ രക്ഷപ്പെടും

  കാശുള്ളവര്‍ രക്ഷപ്പെടും

  കേസില്‍ കാശുള്ളവര്‍ രക്ഷപ്പെടുമെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. ദിലീപിന്റെ പേരെടുത്ത് സുനി പറഞ്ഞില്ല. പക്ഷേ, ദിലീപിന്റെ ചില നടപടികള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന പരോക്ഷ സൂചനയാണ് പള്‍സര്‍ സുനി നല്‍കിയത്.

  മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു

  മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു

  അങ്കമാലി മജിസ്‌ട്രേറ്റ് കോടതി എല്ലാ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ എത്തിയത്. എന്നാല്‍ ദിലീപ് ഹാജാരാകാത്തത് സൂചിപ്പിച്ചാണ് പള്‍സര്‍ സുനി സംസാരിച്ചത്.

  സുനിയുടെ വാക്കുകള്‍

  സുനിയുടെ വാക്കുകള്‍

  ഇപ്പോള്‍ തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ കിടക്കാന്ന് ഉള്ളതേയുള്ളൂ. കാശുള്ളവന്‍ രക്ഷപ്പെടുമെന്നാണ് തോന്നുന്നെ- എന്നാണ് പള്‍സര്‍ സുനി കോടതിയില്‍ നിന്ന് വരുമ്പോള്‍ പ്രതികരിച്ചത്.

  സെഷന്‍സ് കോടതിയിലേക്ക് മാറ്റി

  സെഷന്‍സ് കോടതിയിലേക്ക് മാറ്റി

  കേസ് വിചാരണയ്ക്ക് വേണ്ടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എല്ലാ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എല്ലാ പ്രതികളും ഹാജരായപ്പോള്‍ ദിലീപ് എത്തിയിരുന്നില്ല.

  പഴയപടി തന്നെ

  പഴയപടി തന്നെ

  കഴിഞ്ഞാഴ്ച മജിസ്‌ട്രേറ്റ് കോടതി സമാനമായ രീതിയില്‍ എല്ലാ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഒഴിവ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

  വിചാരണ തടവുകാര്‍

  വിചാരണ തടവുകാര്‍

  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് തങ്ങിനില്‍ക്കുന്നത് കൊണ്ട് പ്രതികള്‍ വിചാരണ തടവുകാരായി കഴിയുകയാണ്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പല്ല പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ലൈംഗിക അതിക്രമ കേസായതിനാല്‍ സെഷന്‍സ് കോടതിയില്‍ നിന്നേ ജാമ്യം കിട്ടൂ.

  പ്രതികള്‍ ജാമ്യത്തിന് വീണ്ടും

  പ്രതികള്‍ ജാമ്യത്തിന് വീണ്ടും

  വിചാരണ വേഗത്തില്‍ നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശമുള്ളതാണെന്ന് നേരത്തെ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞിരുന്നു. പക്ഷേ, എല്ലാപ്രതികളും ഒരുമിച്ച് ഹാജരാകാത്തത് കാരണം കേസ് സെഷന്‍സ് കോടതിയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ കേസ് കൈമാറിയ സാഹചര്യത്തില്‍ പ്രതികള്‍ ജാമ്യത്തിന് വീണ്ടും ശ്രമിച്ചേക്കും.

   രേഖകള്‍ കിട്ടിയില്ലെന്ന് ആക്ഷേപം

  രേഖകള്‍ കിട്ടിയില്ലെന്ന് ആക്ഷേപം

  കേസ് എത്രയും പെട്ടെന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് സുനിയുടെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. കേസില്‍ ദിലീപിന് കോടതി നിര്‍ദേശ പ്രകാരം ലഭിച്ച പല രേഖകളും പള്‍സര്‍ സുനിക്ക് ലഭിച്ചില്ലെന്നും അഭിഭാഷകന്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ ഈ തെളിവുകളെല്ലാം സുനിക്ക് നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി.

  വനിതാ ജഡ്ജി

  വനിതാ ജഡ്ജി

  കേസിന്റെ വിചാരണ വേഗത്തില്‍ നടത്തി വിധി പ്രഖ്യാപിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. മാത്രമല്ല, വിചാരണയ്ക്ക് വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നും പ്രോസിക്യൂഷന് അഭിപ്രായമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

  എല്ലാ ഹര്‍ജികളും തീര്‍പ്പാക്കി

  എല്ലാ ഹര്‍ജികളും തീര്‍പ്പാക്കി

  വിചാരണ വേഗത്തിലാക്കണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പരാമര്‍ശിച്ചിട്ടുണ്ട്. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുമ്പോഴായിരുന്നു മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം. മജിസ്‌ട്രേറ്റ് കോടതിയില്‍ കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ഹര്‍ജികളും തീര്‍പ്പാക്കുകയും ചെയ്തു.

  ദിലീപിന്റെ ആവശ്യം തള്ളി

  ദിലീപിന്റെ ആവശ്യം തള്ളി

  പ്രധാനമായ ഒരു ഹര്‍ജി ദിലീപിന്റേതായിരുന്നു. മറ്റൊന്ന് പ്രോസിക്യൂഷന്റെതും. രണ്ടും കോടതി തള്ളി. പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല.

  മാര്‍ട്ടിന്റെ കാര്യം

  മാര്‍ട്ടിന്റെ കാര്യം

  കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ അടുത്തിടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതും കോടതി തള്ളി. ഇനി കേസിന്റെ എല്ലാ നടപടികളും സെഷന്‍സ് കോടതിയിലാണ് നടക്കുക.

  English summary
  Actress Attack case: Pulsar Suni comment,

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്