കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി ജയിലില്‍ വിഐപി; സഹായിയായ തടവുകാരന്‍ പിടിയില്‍, പ്രത്യേക കൂടിക്കാഴ്ച!!

അടുക്കളയോട് ചേര്‍ന്ന സെല്ലില്‍ തന്നെയാണ് പള്‍സര്‍ സുനി. ഇത് തരപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ സഹായത്താലാണെന്ന് ആക്ഷേപമുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
പള്‍സര്‍ സുനിയുടെ ജയിലിലെ കളികള്‍ പുറത്തായി | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജയിലിലെ കളികള്‍ പുറത്തായി. ഇയാള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ജയിലില്‍ ലഭിക്കുന്നുവെന്ന ആരോപണം ശരിവച്ച് സഹതടവുകാരന്‍ പിടിയിലായി. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അതേ സൗകര്യങ്ങള്‍ ജയിലില്‍ പള്‍സര്‍ സുനിക്കും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി. കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ സുനി നടത്തുന്നുണ്ടെന്നാണ് വിവരം. ഇയാളെ ജയിലില്‍ ചില പ്രമുഖരായ അഭിഭാഷകര്‍ സന്ദര്‍ശിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തായിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സ്വാധീനമാണ് ഈ സംഭവങ്ങളില്‍ വ്യക്തമാകുന്നത്. ഉന്നതരുടെ സഹായങ്ങള്‍ ഇല്ലാതെ ഇതൊന്നും ലഭ്യമാകില്ല.

 സ്‌പെഷ്യല്‍ വിഭവങ്ങള്‍

സ്‌പെഷ്യല്‍ വിഭവങ്ങള്‍

ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ വിഭവങ്ങള്‍ പള്‍സര്‍ സുനിക്കും ജയിലില്‍ ലഭിക്കുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. വിഭവങ്ങള്‍ സുനിക്ക് എത്തിച്ചിരുന്നത് മറ്റൊരു തടവുകാരന്‍ തന്നെയാണ്. ഇയാള്‍ ഹഷീഷ് കേസില്‍ പിടിക്കപ്പെട്ട വ്യക്തിയാണ്.

അടുക്കളയോട് ചേര്‍ന്ന സെല്‍

അടുക്കളയോട് ചേര്‍ന്ന സെല്‍

ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി തയ്യാറാക്കിയ സ്‌പെഷ്യല്‍ മീന്‍കറിയാണ് ഇയാള്‍ പള്‍സര്‍ സുനിക്ക് അഴികള്‍ക്കുള്ളിലൂടെ കൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ സമയം ഉദ്യോഗസ്ഥര്‍ ഇയാളെ കൈയ്യോടെ പിടിക്കുകയായിരുന്നു. അടുക്കളയോട് ചേര്‍ന്ന സെല്ലിലാണ് പള്‍സര്‍ സുനി.

ചുമതലയില്‍ നിന്ന് നീക്കി

ചുമതലയില്‍ നിന്ന് നീക്കി

അടുക്കളയുടെ ചുമതലുള്ള തടവുകാരാണ് സുനിയുമായി അടുപ്പമുള്ളത്. ഇയാളെ അടുക്കള ചുമതലയില്‍ നിന്ന് നീക്കി. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഹഷീഷ് കേസിലെ ഈ പ്രതിക്ക് വേണ്ടിയും ഹാജരാകുന്നത്.

പരിഗണനക്ക് കാരണം

പരിഗണനക്ക് കാരണം

പള്‍സര്‍ സുനിയുടെയും ഹഷീഷ് കേസിലെ പ്രതിയുടെയും അഭിഭാഷകര്‍ അടുത്തിടെ ജയിലില്‍ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷമാണത്രെ സുനിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത്.

ഒരുമണിക്കൂറിലധികം ചര്‍ച്ച

ഒരുമണിക്കൂറിലധികം ചര്‍ച്ച

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനിക്ക് വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ജയിലില്‍ വന്ന അഭിഭാഷകന്‍ പള്‍സര്‍ സുനിയുമായി ഒരുമണിക്കൂറിലധികം നേരം ചര്‍ച്ച നടത്തിയിരുന്നു. സ്ഥിരം കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്തായിരുന്നില്ല പള്‍സര്‍ സുനിയെ കണ്ടത്.

ഓഫീസ് മുറിയില്‍ സൗകര്യം

ഓഫീസ് മുറിയില്‍ സൗകര്യം

ചില ഉദ്യോഗസ്ഥര്‍ പള്‍സര്‍ സുനിക്ക് പ്രത്യേക സൗകര്യം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. അഭിഭാഷകര്‍ പ്രതികളെ കാണാനെത്തിയാല്‍ കൂടിക്കാഴ്ച നടക്കുന്ന സ്ഥിരം സ്ഥലമുണ്ട്. എന്നാല്‍ പള്‍സര്‍ സുനിയുമായുള്ള ചര്‍ച്ച നടന്നത് ഓഫീസ് മുറിയിലായിരുന്നു.

ഉദ്യോഗസ്ഥരുടെ ഒത്താശ

ഉദ്യോഗസ്ഥരുടെ ഒത്താശ

ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ജയിലില്‍ ഒരു കളിയും നടക്കില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക മീന്‍കറിയും വിഭവങ്ങളും സുനിക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് നടക്കുന്നതെന്ന് ആരോപണമുണ്ട്.

പിടിക്കാന്‍ കാരണം

പിടിക്കാന്‍ കാരണം

വിയ്യൂര്‍ ജയിലില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ചില തടവുകാരോട് പ്രത്യേക മമതയുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ തര്‍ക്കം പതിവാണ്. തടവുകാര്‍ക്ക് പ്രത്യേക പരിഗണനയെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരാണ് സുനിയുടെ സഹായിയെ പിടികൂടിയത്.

രണ്ട് തരം പാചകം

രണ്ട് തരം പാചകം

ജയിലില്‍ രണ്ട് തരം പാചക രീതിയാണുള്ളത്. ഉദ്യോഗസ്ഥര്‍ക്കുണ്ടാക്കുന്ന വിഭവങ്ങളല്ല തടവുകാര്‍ക്ക് നല്‍കുക. തടവുകാര്‍ക്ക് കറി വേറെയും മീന്‍ വേറെയുമായിട്ടാണ് നല്‍കുക. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് കറിയില്‍ തന്നെ മീന്‍ കിട്ടും.

രുചികരമായിരിക്കില്ല

രുചികരമായിരിക്കില്ല

മീന്‍ ഉടഞ്ഞുപോയെന്ന് ചില തടവുകാര്‍ പരാതിപ്പെടാറുണ്ട്. അതില്ലാതിരിക്കാനാണ് അവര്‍ക്ക് മീന്‍ വേറെ പുഴുങ്ങിയെടുക്കുന്നത്. കറിക്കൊപ്പമല്ലാത്തതിനാല്‍ തടവുകാര്‍ക്ക് ലഭിക്കുന്ന മീന്‍കറി അത്ര രുചികരമായിരിക്കില്ല.

സെല്‍ തരപ്പെടുത്തിയതിലും ദുരൂഹത

സെല്‍ തരപ്പെടുത്തിയതിലും ദുരൂഹത

അടുക്കളയോട് ചേര്‍ന്ന സെല്ലില്‍ തന്നെയാണ് പള്‍സര്‍ സുനി. ഇത് തരപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ സഹായത്താലാണെന്ന് ആക്ഷേപമുണ്ട്. നേരത്തെ ഇവരുടെ കേസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. പിന്നീട് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കാക്കനാട് ജയിലില്‍ കഴിഞ്ഞിരുന്ന സുനിയെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിയ്യൂരിലേക്ക് മാറ്റിയത്.

English summary
Actress Attack case: Special food for Pulsar Suni in Viyyoor Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X