കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെ മലര്‍ത്തിയടിച്ച് വനിതാ കമ്മീഷന്‍; വിരട്ടാന്‍ നോക്കണ്ട, വിളിപ്പിക്കും!!

സ്ത്രീകള്‍ക്കെതിരേ നടപടിയുണ്ടായാല്‍ ഇടപെടും. അത് ആരുടെ ഭാഗത്തുനിന്നായാലും ഇടപെടും. ഒരു പ്രത്യേക പരിഗണന ആര്‍ക്കുമില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: നടിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിസി ജോര്‍ജ് എംഎല്‍എക്കെതിരേ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിക്കുന്നു. ഇതിന് മറുപടിയായി പിസി ജോര്‍ജ് വനിതാ കമ്മീഷനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു. ഇതാണ് കഴിഞ്ഞ ദിവസം വരെയുള്ള ചിത്രം. ഇപ്പോഴിതാ വനിതാ കമ്മീഷന്‍ പിസി ജോര്‍ജിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നു. പരസ്പരം കൊമ്പുകോര്‍ത്ത് എംഎല്‍എയും കമ്മീഷനും പോരടിക്കുന്ന കാഴ്ചയാണിപ്പോള്‍.

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. വിഷയത്തില്‍ ഇറക്കിയ പത്രക്കുറിപ്പിലാണ് പിസി ജോര്‍ജിന്റെ നടപടികളെ കമ്മീഷന്‍ അധ്യക്ഷ വിമര്‍ശിക്കുന്നത്. ഇനി ജോര്‍ജ് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ദിലീപിനെ പിന്തുണച്ചു

ദിലീപിനെ പിന്തുണച്ചു

പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലും പിന്നീട് ചാനലില്‍ നല്‍കിയ അഭിമുഖത്തിലും ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ മോശമാക്കിയും സംസാരിച്ചിരുന്നു. ഇതാണ് വനിതാ കമ്മീഷന്റെ ഇടപെടലിലേക്ക് എത്തിച്ചത്.

കേസെടുക്കാന്‍ വകുപ്പുണ്ടോ

കേസെടുക്കാന്‍ വകുപ്പുണ്ടോ

പിസി ജോര്‍ജിനെതിരേ കേസെടുക്കാന്‍ വകുപ്പുണ്ടോ എന്ന് വനിതാ കമ്മീഷന്‍ നിയമോപദേശം തേടിയിരുന്നു. കേസെടുക്കാന്‍ പര്യാപ്തമായ പരാമര്‍ശങ്ങളാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു നിയമോപദേശം.

വനിതാ കമ്മീഷന്‍ വിളിപ്പിക്കും

വനിതാ കമ്മീഷന്‍ വിളിപ്പിക്കും

ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കേസെടുക്കാന്‍ തീരുമാനിച്ചത്. പിസി ജോര്‍ജിനെ വനിതാ കമ്മീഷന്‍ വിളിപ്പിക്കുമെന്നും വാര്‍ത്ത വന്നു. ഇതിനെതിരേ പിസി ജോര്‍ജ് നടത്തിയ പ്രതികരണമാണ് വനിതാ കമ്മീഷനെ ചൊടിപ്പിച്ചത്.

തൂക്കിക്കൊല്ലാന്‍ അധികാരമില്ല

തൂക്കിക്കൊല്ലാന്‍ അധികാരമില്ല

തന്നെ തൂക്കിക്കൊല്ലാനൊന്നും കമ്മീഷന് അധികാരമില്ലെന്നും തനിക്ക് സൗകര്യമുള്ളപ്പോള്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. പദവി മറന്ന് പെരുമാറരുതെന്ന് വനിതാ കമ്മീഷന്‍ പ്രതികരിച്ചു.

വനിതാ കമ്മീഷനോട് വേണ്ട

വനിതാ കമ്മീഷനോട് വേണ്ട

ജോര്‍ജ്ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ട. ജോര്‍ജിന്റെ സൗകര്യം കൂടി പരിഗണിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞു.

പദവി മറന്നുള്ള പെരുമാറ്റം

പദവി മറന്നുള്ള പെരുമാറ്റം

വനിതാ കമ്മീഷനെ പിസി ജോര്‍ജ് വിമര്‍ശിച്ചത് പദവി മറന്നുള്ള പെരുമാറ്റമാണ്. പിസി ജോര്‍ജ് എംഎല്‍എയുടെ ശ്രമം വിലപ്പോവില്ല. വനിതാ കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ജോസഫൈന്‍ പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍ നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

പ്രബലര്‍ ഹാജരായിട്ടുണ്ട്

പ്രബലര്‍ ഹാജരായിട്ടുണ്ട്

പ്രബലരായ നിരവധി ആളുകള്‍ കമ്മീഷന് മുന്നില്‍ ഹാജരാകുന്നുണ്ട്. മൊഴി തരുന്നുണ്ട്. നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആരുടേയും വിരട്ടല്‍ വിലപ്പോയിട്ടില്ല. ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ലെന്നും ജോസഫൈന്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം

ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം

ജനപ്രതിനിധികള്‍ നിയമസംവിധാനത്തോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നാട്ടിലുണ്ടെന്നും ജോസഫൈന്‍ ഓര്‍മിപ്പിച്ചു.

തൂക്കിക്കൊല്ലില്ല

തൂക്കിക്കൊല്ലില്ല

ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരേ നടപടിയുണ്ടായാല്‍ ഇടപെടും. അത് ആരുടെ ഭാഗത്തുനിന്നായാലും ഇടപെടും. ഒരു പ്രത്യേക പരിഗണന ആര്‍ക്കുമില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

English summary
Actress Attack case: Woman Commission Chairperson criticize PC George MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X