ദുബായിലെ കരാമ ഒരുങ്ങി; കാവ്യയെ കൂട്ടാതെ ദിലീപ് 28ന് എത്തും, നാദിര്‍ഷയും അഞ്ച് വ്യവസായികളും

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ദുബൈയില്‍ എല്ലാം റെഡി, ഇനി ദിലീപ് എത്തിയാല്‍ മതി | Oneindia Malayalam

  ദുബായ്/കൊച്ചി: ദിലീപിനെതിരേ പഴുതടച്ച കുറ്റപത്രം ഒരുക്കി പോലീസ് കുരുക്ക് മുറുക്കുമ്പോള്‍ നടന്‍ ഉടന്‍ ദുബായിലേക്ക് പറക്കും. ഹൈക്കോടതി കനിഞ്ഞതോടെ ദുബായ് യാത്രക്കുള്ള ഒരുക്കങ്ങള്‍ ദിലീപ് വേഗത്തിലാക്കി. ഈ മാസം 28ന് ദുബായിലെത്തുന്ന അദ്ദേഹം നാലു ദിവസം തങ്ങിയ ശേഷമായിരിക്കും കേരളത്തിലേക്ക് തിരിക്കുക.

  ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തുന്നത്. ദിലീപ് ജയിലിലാകുന്നതിന് മുമ്പ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും അറസ്റ്റോടെ എല്ലാം പാളുകയായിരുന്നു. ദിലീപ് ഒറ്റയ്ക്കല്ല ദേ പുട്ട് റസ്റ്ററന്റിന് പിന്നില്‍. പിന്നെയും ആറ് പേരുണ്ട്. ദിലീപിന്റെ ദുബായിലെ ദിവസങ്ങളെ കുറിച്ചും യാത്രയെ പറ്റിയും ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെയാണ്....

  29ന് റസ്റ്ററിന്റിന്റെ ഉദ്ഘാടനം

  29ന് റസ്റ്ററിന്റിന്റെ ഉദ്ഘാടനം

  28നാണ് ദിലീപ് ദുബായിലെത്തുക. 29ന് റസ്റ്ററിന്റിന്റെ ഉദ്ഘാടനം ആസൂത്രണം ചെയ്തിട്ടുള്ളത്. ദുബായുടെ ഹൃദയഭാഗമായ കരാമയിലാണ് മലയാളികളുടെ ഇഷ്ടവിഭവമായ പുട്ടിന് മാത്രമായി പ്രത്യേക റസ്റ്ററന്റ് ഒരുങ്ങുന്നത്. ഉദ്ഘാടനത്തിന് ശേഷവും ദിലീപ് ദുബായില്‍ തങ്ങും.

  യാത്രയ്ക്ക് കളമൊരുങ്ങിയത് ഇങ്ങനെ

  യാത്രയ്ക്ക് കളമൊരുങ്ങിയത് ഇങ്ങനെ

  ദിലീപിന് ഒക്ടോബര്‍ ആദ്യവാരമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റസ്റ്ററന്റ് ഉദ്ഘാടനത്തിന് ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് യാത്രയ്ക്ക് കളമൊരുങ്ങിയത്.

  കാവ്യാമാധവന്‍ ഇല്ല

  കാവ്യാമാധവന്‍ ഇല്ല

  അതേസയമം, ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവന്‍ ദുബായിലേക്ക് പോകില്ലെന്നാണ് അവരുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ബിസിനസ് ആവശ്യത്തിനുള്ള യാത്ര ആയതിനാലാണ് കാവ്യ കൂടെ പോകാത്തത്. വിവാഹം കഴിഞ്ഞ ഉടനെ ദിലീപും കാവ്യയും ദുബായിലെത്തിയിരുന്നു. വലിയ ആഘോഷമായിരുന്നു അന്ന്.

  ദേ പുട്ട് റസ്റ്ററന്റ് ഇവിടെ

  ദേ പുട്ട് റസ്റ്ററന്റ് ഇവിടെ

  ഒട്ടേറെ മലയാളികള്‍ സ്ഥിരം സന്ദര്‍ശകരായ സ്ഥലമാണ് ദുബായിലെ കരാമ. മലയാളികളുടെ ഷോപ്പുകള്‍ നിരവധിയുണ്ട് ഇവിടെ. കരാമയിലെ പാര്‍ക്ക് റെജിസ് ഹോട്ടലിന് പിന്‍ഭാഗത്തുള്ള അല്‍ ഷമ്മാ കെട്ടിടത്തിലാണ് ദേ പുട്ട് റസ്റ്ററന്റ് ഒരുക്കിയിട്ടുള്ളത്.

  ഏഴ് പേരടങ്ങുന്ന സംഘം

  ഏഴ് പേരടങ്ങുന്ന സംഘം

  ദിലീപ് ഒറ്റയ്ക്കല്ല ഈ സംരഭത്തിന് പിന്നില്‍. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കൂടെയുണ്ട്. കൂടാതെ അഞ്ച് ബിസിനസുകാരും കരാമയിലെ ദേ പുട്ട് റസ്റ്ററിന്റില്‍ പാര്‍ടണര്‍മാരാണ്. ദിലീപിന് ദുബായില്‍ നിരവധി സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്.

  വിവരങ്ങള്‍ സമര്‍പ്പിക്കണം

  വിവരങ്ങള്‍ സമര്‍പ്പിക്കണം

  ദിലീപ് വിദേശത്ത് എവിടെയാണ് സന്ദര്‍ശിക്കുന്നതെന്നും സന്ദര്‍ശിക്കുന്ന സ്ഥലത്തിന്റെ വിലാസവും നല്‍കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുമ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒക്ടോബറില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ദിലീപിന് രാജ്യം വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇളവ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ഗൗനിച്ചില്ല.

   രണ്ടുദിവസം കൂടി

  രണ്ടുദിവസം കൂടി

  29ന് ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനം കഴിഞ്ഞാലും ദിലീപ് ഉടന്‍ നാട്ടിലേക്ക് മടങ്ങില്ല. രണ്ടു ദിവസം കൂടി അദ്ദേഹം ദുബായിലുണ്ടാകുമെന്നാണ് വിവരം. ഈ ദിവസങ്ങള്‍ നടന്‍ എവിടെയാണ് താമസിക്കുക എന്ന് വ്യക്തമല്ല. നാല് ദിവസം വിദേശത്ത് തങ്ങാന്‍ കോടതി അനുമതിയുണ്ട്.

  രേഖകള്‍ റെഡി

  രേഖകള്‍ റെഡി

  ഏഴ് പേരാണ് ദേ പുട്ട് റസ്റ്ററന്റ് ദുബായില്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും മറ്റു പാര്‍ട്ണര്‍മാരും ചേര്‍ന്നാണ് റസ്റ്ററന്റിന്റെ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് കേസില്‍ കുടുങ്ങിയത് വഴി ബിസിനസ് സംരഭത്തിന് വേണ്ടി ചെലവാക്കിയ തുക നഷ്ടമാകുമോ എന്ന ആശങ്ക പാര്‍ട്ണര്‍മാര്‍ക്കുണ്ടായിരുന്നു. ജാമ്യം കിട്ടയതോടെയാണ് ഇവരുടെ ശ്വാസം നേരെ വീണത്.

  കുറ്റപത്രത്തിലെ വിവരം

  കുറ്റപത്രത്തിലെ വിവരം

  ദിലീപിനെതിരായ കേസില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയാവുമെന്നാണ് ലഭ്യമാകുന്ന വിവരം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. സംഭവം നടന്ന ഉടനെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുപരിപാടിലാണ് മഞ്ജു ഇങ്ങനെ ആരോപിച്ചത്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

  ആരോപണം ഇങ്ങനെ

  ആരോപണം ഇങ്ങനെ

  പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയാണെന്നാണ് പോലീസ് ആരോപണം. കേസിലെ പ്രതികളിലൊരാളായ വിപിന്‍ ലാല്‍, പോലീസുകാരനായ അനീഷ് എന്നിവര്‍ മാപ്പുസക്ഷികളാവും. പള്‍സര്‍ സുനിയെ ജയിലില്‍ വച്ച് കത്തെഴുതാന്‍ സഹായിച്ച വ്യക്തിയാണ് വിപിന്‍ ലാല്‍. ജയിലില്‍ സുനിക്ക് ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയെന്നതാണ് അനീഷിനെതിരായ ആരോപണം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Attack case: Dileep to Dubai for Restaurant inauguration at 28th

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്