ദിലീപിനെ കുടുക്കിയത് പ്രമുഖ രാഷ്ട്രീയ നേതാവ്; ഇരയായ നടി പീഡനം പ്രചരിപ്പിച്ചെന്നും പിസി ജോര്‍ജ്

  • Written By:
Subscribe to Oneindia Malayalam
cmsvideo
'ദിലീപിനെ കുടുക്കിയത് പ്രമുഖ രാഷ്ട്രീയ നേതാവ്' | Oneindia Malayalam

കൊച്ചി: പ്രമുഖനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതെ പോലീസ് അറസ്റ്റ് ചെയ്തതാണോ? ഗൂഢാലോചന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപിനെതിരേ ഒന്നല്ല 19 തെളിവുകള്‍ ഉണ്ടെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ദിലീപിനെ കുടുക്കാന്‍ മനപ്പൂര്‍വം ചിലര്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലാണ് പിസി ജോര്‍ജ് എംഎല്‍എ നടത്തിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാവും മകനുമാണ് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചത്. ആക്രമിക്കപ്പെട്ട നടിയെയും പിസി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചു.

മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷി പറയുമോ? സംശയമുണ്ടെന്ന് സംവിധായകന്‍

കേസിന്റെ ആദ്യം മുതല്‍ ദിലീപിന് പിന്തുണ നല്‍കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. വെറുതെയാണോ പിസിയുടെ ഈ വാദം. അദ്ദേഹം മുമ്പും നടിക്കെതിരേ പ്രസ്താവനയിറക്കയിരുന്നു. തുടര്‍ന്ന് വന്‍ വിവാദമാകുകയും വനിതാ കമ്മീഷന്‍ ഇടപെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു. എന്താണ് പിസി ജോര്‍ജ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂസ് 18 ചാനലിനോടാണ് പിസി ജോര്‍ജ് വന്‍ വിവാദമാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്...

ദുബായിലെ കരാമ ഒരുങ്ങി; കാവ്യയെ കൂട്ടാതെ ദിലീപ് 28ന് എത്തും, നാദിര്‍ഷയും അഞ്ച് വ്യവസായികളും

പേര് താന്‍ ഇപ്പോള്‍ പറയുന്നില്ല

പേര് താന്‍ ഇപ്പോള്‍ പറയുന്നില്ല

ദിലീപിനെ കുടുക്കാന്‍ ഉന്നത തലത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്ന് പിസി ജോര്‍ജ് എംഎല്‍എ പറയുന്നു. രാഷ്ട്രീയ നേതാവിന്റെ പേര് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. രാഷ്ട്രീയ നേതാവ് മാത്രമല്ല ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പിസി പറയുന്നു.

നേതാവിന്റെ മകനും പങ്ക്

നേതാവിന്റെ മകനും പങ്ക്

രാഷ്ട്രീയ നേതാവിന്റെ മകനും ദിലീപിനെ കുടുക്കിയതില്‍ പങ്കുണ്ട്. ഒരു സാമ്പത്തിക ഇടപാടാണ് ദിലീപിനെ കുടുക്കാന്‍ തീരുമാനിച്ചതിലേക്ക് നയിച്ചത്. 20 കോടി രൂപാ ദിലീപിനോട് ഇവര്‍ ചോദിച്ചിരുന്നു. പക്ഷേ, നടന്‍ നല്‍കിയില്ല. ഇതിലുള്ള പകയാണ് ദിലീപിനെ കേസില്‍ കുടുക്കിയതെന്നാണ് പിസി ജോര്‍ജ് പറയുന്നു.

തലശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന

തലശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന

എന്നാല്‍ ഏത് രാഷ്ട്രീയ നേതാവാണ് സംഭവത്തിന് പിന്നിലെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തിയില്ല. താന്‍ ഇപ്പോള്‍ അവരുടെ പേര് പറയുന്നില്ലെന്നാണ് പിസി ജോര്‍ജ് ചാനലിനോട് പറഞ്ഞത്. തലശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്റെ നേതാവാകാന്‍ ശ്രമിച്ച വ്യക്തിയും ഇതിന് പിന്നിലുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു.

മഞ്ജുവാര്യരും സന്ധ്യയും

മഞ്ജുവാര്യരും സന്ധ്യയും

ദിലീപിന്റെ മന്‍ ഭാര്യ മഞ്ജുവാര്യരും ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മഞ്ജുവിന്റെ സുഹൃത്താണ് എഡിജിപി സന്ധ്യ ഐപിഎസ്. ഇവരും ദിലീപിനെതിരേ കളിച്ചു. ഇവരെല്ലാം ചേര്‍ന്ന വന്‍ ഗൂഢാലോചനയാണ് കേസില്‍ ദിലീപ് കുടുങ്ങാന്‍ കാരണമെന്നും പിസി ജോര്‍ജ് എംഎല്‍എ ആരോപിച്ചു.

അമേരിക്കയില്‍ ചെന്നപ്പോള്‍ കണ്ടത്

അമേരിക്കയില്‍ ചെന്നപ്പോള്‍ കണ്ടത്

കൂടാതെ ആക്രമണത്തിന് ഇരയായ നടിക്കെതിരേയും പിസി ജോര്‍ജ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. നടിയെ അധിക്ഷേപിച്ചാണ് പിസി ജോര്‍ജ് സംസാരിച്ചത്. ആക്രമണത്തിന് ഇരയായതിന് പിന്നാലെ അവര്‍ പത്രസമ്മേളനം നടത്തുകയാണ് ചെയ്തതെന്ന് പിസി ജോര്‍ജ് ആരോപിക്കുന്നു. താന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

 ഏതാണ് ഇര

ഏതാണ് ഇര

അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടുത്തെ മലയാള പത്രത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകളാണ് കണ്ടത്. ഫോണില്‍ നല്‍കിയ അഭിമുഖമായിരുന്നു അത്. ഏപ്രിലില്‍ ഇറങ്ങിയ വനിതാ മാസികയിലും ഈ സ്ത്രീയുടെ ഇന്റര്‍വ്യൂ കിടക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്താണ് ഇര എന്ന് പറയുന്നത്. ഏതാണ് ഇരയെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

പ്രചാരണം നടത്തി നേട്ടമുണ്ടാക്കാന്‍ ശ്രമം

പ്രചാരണം നടത്തി നേട്ടമുണ്ടാക്കാന്‍ ശ്രമം

പേര് വെളിപ്പെടുത്തിയാല്‍ കുഴപ്പമാണെന്നാ പറയുന്നത്. ഇര തന്നെയാണ് പറയുന്നത് തന്നെ അതു ചെയ്തു ഇതു ചെയ്തുവെന്ന്. പിന്നെ ഏതാണ് ഈ ഇര. ഇക്കാര്യം പ്രചാരണം നടത്തി നേട്ടമുണ്ടാക്കാനാണ് ഇര ശ്രമിച്ചത്. പ്രചാരണം നടത്തി അക്രമമുണ്ടാക്കാനുള്ള പണിയാ സഹോദരി ചെയ്യുന്നതെന്നും പിസി ജോര്‍ജ് ചാനലിനോട് പറഞ്ഞു.

പോലീസിന്റെ അതിശയോക്തി

പോലീസിന്റെ അതിശയോക്തി

മുമ്പും പിസി ജോര്‍ജ് നടിക്കെതിരേയും ദിലീപിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. കേസിലെ പല കാര്യങ്ങളും പോലീസിന്റെ അതിശയോക്തിയുടെ ഭാഗമാണെന്നാണ് പിസി ജോര്‍ജ് മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടില്‍ പറഞ്ഞിരുന്നു. അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമണത്തിന് ഇരയായ നടിയെ ദില്ലിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്തിരുന്നു. ഇത് പോലീസിന്റെ അതിശയോക്തിയാണെന്നാണ് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞത്.

ദിലീപിനെതിരേ തെളിവില്ല

ദിലീപിനെതിരേ തെളിവില്ല

ദിലീപിനെതിരേ കേസില്‍ തെളിവില്ല. 19 തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ ഒന്നുപോലും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനര്‍ഥം ദിലീപിനെതിരേ തെളിവില്ലെന്നാണ്. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് പോലീസിന് അറിയാം. അന്വേഷണ സംഘത്തില്‍ ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്നും പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

 നടിയെ അപമാനിച്ചിട്ടില്ല

നടിയെ അപമാനിച്ചിട്ടില്ല

നടിക്കെതിരേ അദ്ദേഹം നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ അക്കാര്യം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. പീഡനത്തിന് ഇരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ല. കേസില്‍ പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെയാണ് വിമര്‍ശിച്ചത്. ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ പ്രതികരണം വിവാദമാക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

എങ്ങനെ തൊട്ടടുത്ത ദിവസം

എങ്ങനെ തൊട്ടടുത്ത ദിവസം

നിര്‍ഭയയെ പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു. പിസി ജോര്‍ജിന്റെ വാക്കുകള്‍ക്കെതിരേ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തുവന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സോഷ്യല്‍ മീഡിയ വഴി തന്നെ പിസി ജോര്‍ജ് അവര്‍ക്കുള്ള മറുപടിയും കൊടുത്തു.

English summary
Actress Attack case: MLA Support Dileep and Criticize Actress
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്