ദിലീപിന് വേണ്ടി ഫോണ്‍; പോലീസിനെ വട്ടംകറക്കല്‍, യുവാവ് വലയില്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പോലീസിനെ നിരന്തരം ശല്യംചെയ്തിരുന്ന യുവാവ് പിടിയില്‍. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു.

20

പലതവണ പോലീസ് മേധാവി താക്കീത് ചെയ്തിട്ടുണ്ട്. പക്ഷേ, വിളികള്‍ പിന്നെയും ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തില്‍ നമ്പര്‍ പിന്തുടരാന്‍ ഡിജിപി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവിനെ പോലീസ് പിടികൂടിയത്. ചെങ്ങമനാട് കപ്രശേരി സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ദിലീപിന്റെ ആരാധാകനാണത്രെ ഇയാള്‍.

ഡിജിപിയെ ഫോണില്‍ വിളിച്ച് ദിലീപിന് അനുകൂലമായി സംസാരിക്കുകയായിരുന്നു ഇയാളുടെ പതിവ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ഗൗരവമുള്ള കേസല്ലെന്ന് പോലീസിന് ബോധ്യമായി. ഡിജിപി പറഞ്ഞതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Actress Attack case: Youth held for disturbing DGP for Dileep
Please Wait while comments are loading...