• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരും സഹായിക്കാനില്ലാതെ ബുദ്ധിമുട്ടിലോ? തുറന്നടിച്ച് നടി ചാര്‍മ്മിള

  • By Aami Madhu
Google Oneindia Malayalam News

ചെന്നൈ: മലയാള സിനിമയിലെ പ്രമുഖ താരമായിരുന്ന നടി ചാര്‍മ്മിള കൈയില്‍ പണമില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അസ്ഥി രോഗത്തെ തുടര്‍ന്ന് കില്‍പ്പുക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍മിള ചികിത്സ തേടിയെന്നും അവരെ സഹായിക്കാന്‍ ആരുമില്ലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് നടിയുടെ പ്രതികരണം.

 പൊട്ടിത്തെറിച്ച് ചാര്‍മ്മിള

പൊട്ടിത്തെറിച്ച് ചാര്‍മ്മിള

സാമ്പത്തികമായി കഷ്ടത അനുഭവിക്കുകയാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നൊക്കെയായിരുന്നു നടിയെ കുറിച്ച് വന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് നടി രോഷത്തോടെ പ്രതികരിച്ചു. തനിക്ക് മഹാവ്യാദികളൊന്നും ഇല്ലെന്നും ചാര്‍മ്മിള പറഞ്ഞു.

വീണ് പരിക്കേറ്റു

വീണ് പരിക്കേറ്റു

തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഇടവേളയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. വീഴ്ചയില്‍ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടായി. അതിന്‍റെ സര്‍ജറിയും കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഓടാനും ഡാന്‍സ് ചെയ്യാനുമൊന്നും സാധിക്കില്ലേങ്കിലും ആരോഗ്യത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ല.

 ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നല്ല

ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നല്ല

വീഴ്ചയില്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അതിനര്‍ത്ഥം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നല്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരെല്ലാം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണോയെന്നും നടി ചോദിക്കുന്നു.

 പരിഹസിക്കുന്നതിന് തുല്യമാണ്

പരിഹസിക്കുന്നതിന് തുല്യമാണ്

തന്‍റെ പ്രവൃത്തിയെ മാതൃകാപരമായി കാണുകയായിരുന്നു വേണ്ടിയിരുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് പരിഹസിക്കുന്നത് സര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നും നടി പറഞ്ഞു. തന്‍റെ അച്ഛനെ ചികിത്സിച്ച ആശുപത്രിയാണ് കുല്‍പ്പക്ക്. ഇവിടെ എത്തിയാല്‍ തന്‍റെ അച്ഛന്‍ ഒപ്പമുള്ളത് പോലെയാണ്.

 വേണ്ടെന്ന് വെച്ചു

വേണ്ടെന്ന് വെച്ചു

തമിഴ്നാട് സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് കാര്‍ഡും നടികര്‍ സംഘത്തിന്‍റെ ഇന്‍ഷുറന്‍സ് കാര്‍ഡും തന്‍റെ കൈയ്യില്‍ ഉണ്ട്. ഇത് ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയിലും തനിക്ക് ചികിത്സ തേടാന്‍ സാധിക്കും. എന്നാല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

 സൗകര്യം ലഭിച്ചേക്കില്ല

സൗകര്യം ലഭിച്ചേക്കില്ല

സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കുന്ന പല സൗകര്യങ്ങളും തനിക്ക് സ്വകാര്യ ആശുപത്രിയില്‍ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് കൂടിയാണ് താന്‍ കുല്‍പ്പക്കില്‍ ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ വിദഗ്ദ ചികിത്സ ലഭിക്കുമ്പോള്‍ ​എന്തിനാണ് സ്വകാര്യ ആശുപത്രിയെ തേടി പോകുന്നതെന്നും നടി ചോദിച്ചു.

 തൈറോയിഡ് പ്രശ്നം

തൈറോയിഡ് പ്രശ്നം

ആരോഗ്യ സ്ഥിതി മോശമാണെന്ന വാര്‍ത്തയ്ക്കെതിരേയും നടി പൊട്ടിത്തെറിച്ചു. തനിക്ക് തൈറോയിഡിന്‍റെ പ്രശ്നങ്ങള്‍ ഉണ്ട്. തുടക്കത്തില്‍ ശരീരം തടിച്ചു. ഇപ്പോള്‍ തൈറോയിഡിന് മരുന്ന് കഴിക്കുന്നുണ്ട്. ഇപ്പോള്‍ ശരീരം മെലിഞ്ഞിരിക്കുകയാണ്.

 പ്രശ്നമില്ലെന്ന്

പ്രശ്നമില്ലെന്ന്

തനിക്ക് സാമ്പത്തികമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഒരിക്കല്‍ തുറന്ന് പറഞ്ഞതാണ്. ഇപ്പോള്‍ പക്ഷേ അങ്ങനെയല്ല. തമിഴിലും തെലുങ്കിലുമായി താന്‍ അഭിനയിച്ച നിരവധി സിനിമകള്‍ പുറത്തിറങ്ങാന്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

 ആരുമില്ല

ആരുമില്ല

തനിക്ക് സഹായിക്കാന്‍ ആരുമില്ലെന്നത് ശരിയാണ്. അമ്മയ്ക്ക് വയസായി. മകന് 11 വയസേയുള്ളൂ. തന്നെ ഇപ്പോള്‍ നോക്കുന്നത് ജോലിക്കാരിയാണ്. അവര്‍ക്ക് തന്നെ പരിചരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും നടി പറയുന്നു.

പൗരത്വ പ്രതിഷേധം;മോദിക്കെതിരെ രാമനേയും ഭഗവത് ഗീതയേയും കൂട്ടുപിടച്ച് കോണ്‍ഗ്രസ്,നയിക്കുന്നത് പ്രിയങ്ക

ഇനിയെങ്കിലും ഭരണഘടന വായിക്കണം, ബിജെപിക്കായി 'കോണ്‍ഗ്രസ് വക' 7 പുതുവത്സര പ്രതിജ്ഞകള്‍!!

'അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത്, ഇത് കൊണ്ടൊന്നും കേരളത്തെ തളര്‍ത്താന്‍ നോക്കേണ്ട'

English summary
Actress charmila against news spreading about her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X