• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനിയെങ്കിലും ഭരണഘടന വായിക്കണം, ബിജെപിക്കായി 'കോണ്‍ഗ്രസ് വക' 7 പുതുവത്സര പ്രതിജ്ഞകള്‍!!

Google Oneindia Malayalam News

ദില്ലി: പുതുവത്സരത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്.ബിജെപി സ്വീകരിക്കേണ്ട ഏഴ് പ്രതിജ്ഞകളാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍ ജനാധിപത്യ തത്വങ്ങള്‍ പാലിക്കുക, സത്യം പറയാന്‍ പഠിക്കുക, പുരുഷാധിപത്യ ഭാരം കുറുക്കുക എന്നിങ്ങനെയുള്ള ഏഴ് നിര്‍ദ്ദേശങ്ങളാണ്
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

മോദിയുടെ വിദേശ യാത്രകളെ ലക്ഷ്യം വെച്ചും, മോദി സര്‍ക്കാരിന്‍റെ 'പരസ്യ പ്രേമത്തിനേയെല്ലാം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചുമാണ് കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശങ്ങള്‍, വിശദാംശങ്ങളിലേക്ക്

 ഏറ്റവും അനിവാര്യം

ഏറ്റവും അനിവാര്യം

കൂടുതല്‍ ജനാധിപത്യ തത്വങ്ങള്‍ പാലിക്കുകയെന്നതാണ് ബിജെപിക്കുള്ള കോണ്‍ഗ്രസിന്‍റെ ആദ്യ നിര്‍ദ്ദേശം. ആര്‍ട്ടിക്കിള്‍ 370 റാദ്ദിക്കയ നടപടി, സിഎഎ, എന്‍ആര്‍സിഎന്നീ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ പ്രതിജ്ഞ ഉചിതമെന്ന് മാത്രമല്ല, ഏറ്റവും അനിവാര്യമാണെന്നും ട്വീറ്റില്‍ പറയുന്നു.

 മോദിയും യോഗിയും

മോദിയും യോഗിയും

ബിജെപിയുടെ പുരുഷാധിപത്യ ഭാരം കുറയ്ക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്നത് ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മോദിയേയും വിമര്‍ശിക്കുന്നുണ്ട്.

 അതിക്രമങ്ങള്‍ വര്‍ധിച്ചു

അതിക്രമങ്ങള്‍ വര്‍ധിച്ചു

മോദി സോഷ്യല്‍ മീഡിയയില്‍ ഫോളെ ചെയ്യുന്നവരില്‍ ഏറെയും സെക്സിസ്റ്റ് ട്വീറ്റ് നടത്തുന്നവരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. ബിജെപി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് 9 ശതമാനം വര്‍ധിച്ചു.

 സത്യം പറയാന്‍ പഠിക്കൂ

സത്യം പറയാന്‍ പഠിക്കൂ

ബലാത്സംഗ കേസുകളില്‍ ഏറ്റവും കൂടുതല്‍ പ്രതികളാകുന്ന രാഷ്ട്രീയ നേതാക്കള്‍ ബിജെപിയില്‍ നിന്നുള്ളവരാണെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

 പെരും നുണകള്‍

പെരും നുണകള്‍

ഡിറ്റെന്‍ഷന്‍ സെന്‍റര്‍ രാജ്യത്ത് ഒരുങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദിയേയും അമിത് ഷായേയും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ട്. പെരുനുണകളാണ് ബിജെപി നേതാക്കള്‍ വായി തുറന്നാല്‍ പറയുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധത പുലര്‍ത്തണമെന്ന പ്രതിജ്ഞ ബിജെപിക്ക് ഏറെ ഗുണകരമായേക്കും, കോണ്‍ഗ്രസ് കുറിച്ചു.

 എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു

ജനാധിപത്യ രീതിയില്‍ ആയാല്‍ പോലും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് ബിജെപി രീതി. നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കയറി പോലീസ് നരനായാട്ട് നടത്തുന്നത്, സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിക്കുന്നത്, വസ്തുതകൾ തുറന്ന് കാണിക്കുന്ന സത്യം പറയുന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുക എന്നിവ ഇതിന്‍റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്,കോണ്‍ഗ്രസ് പറയുന്നു.

 ഇന്ത്യയില്‍ നില്‍ക്കൂ

ഇന്ത്യയില്‍ നില്‍ക്കൂ

55 മാസത്തിനിടെ 92 രാജ്യങ്ങളിലാണ് നരേന്ദ്ര മോദി യാത്ര ചെയ്തത്. ഇതിന് 2,021 കോടി രൂപയാണ് ചെലവായത്. 2020 ൽ എങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കൂടുതൽ സമയം ഇന്ത്യയില്‍ ചെലവഴിക്കണമെന്നും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

 പരസ്യത്തിന് ചെലവഴിക്കുന്ന കോടികള്‍

പരസ്യത്തിന് ചെലവഴിക്കുന്ന കോടികള്‍

പരസ്യത്തിനായി ബിജെപി ചെലവഴിക്കുന്ന പണത്തിന്‍റെ കണക്കിനേയും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ട്. 17 കോടിയാണ് ബിജെപി പരസ്യത്തിനായി ചെലവഴിച്ചതെന്നും കോണ്‍ഗ്രസ് ചെലവാക്കിയ തുകയേക്കാള്‍ 500 ശതമാനം കൂടുതലാണെന്നുമാണ് ട്വീറ്റില്‍ പറയുന്നത്.

 ഭരണഘടന വായിക്കണം

ഭരണഘടന വായിക്കണം

ഭരണഘടനയോട് ബിജെപിക്ക് കടുത്ത അവഗണനയുണ്ടെന്നത് പരസ്യമാണ്. ഭരണഘടന വായിച്ചിട്ടേ ഇല്ലെന്ന മട്ടിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമാണ് സിഎഎ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും സമാന രീതിയിലാണ്. അതുകൊണ്ട് തന്നെ അത് വായിക്കാന്‍ കൂടുതല്‍ സമയം ബിജെപി കണ്ടെത്തണം, കോണ്‍ഗ്രസ് പറയുന്നു.

 അഭ്യര്‍ത്ഥിക്കുകയാണ്

അഭ്യര്‍ത്ഥിക്കുകയാണ്

മിക്ക ആളുകൾക്കും അവരുടെ പുതുവത്സര പ്രതിജ്ഞകളില്‍ ഉറച്ചുനിൽക്കാൻ കഴിയാറില്ല, എന്നാൽ മെച്ചപ്പെട്ടതും കൂടുതൽ ജനാധിപത്യപരവുമായ ഭരണത്തിന് മേൽപ്പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കാൻ ഞങ്ങൾ ബിജെപിയോട് അഭ്യർത്ഥിക്കുകയാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്‍റെ ട്വീറ്റ്

കോണ്‍ഗ്രസിന്‍റെ ട്വീറ്റ്

കോണ്‍ഗ്രസിന് തിരിച്ചടി; പൗരത്വ ഭേദഗതിക്കെതിരായ പാര്‍ട്ടി നിലപാടിനെതിരെ കൂട്ടരാജികോണ്‍ഗ്രസിന് തിരിച്ചടി; പൗരത്വ ഭേദഗതിക്കെതിരായ പാര്‍ട്ടി നിലപാടിനെതിരെ കൂട്ടരാജി

'നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണി പതിവ്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി''നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണി പതിവ്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി'

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തി; 2 ഹിന്ദു സംഘടന നേതാക്കള്‍ അറസ്റ്റില്‍പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തി; 2 ഹിന്ദു സംഘടന നേതാക്കള്‍ അറസ്റ്റില്‍

English summary
Congress asks BJP to adopt 7 New Year resolutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X