• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നോട് ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും,ഊളത്തരം ഏത് ഭാഷയിലും ഊളത്തരം തന്നെ'; ലക്ഷ്മിപ്രിയ

 • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മീ ടു സംബന്ധിച്ച വിവാദ പ്രതികരണതത്ിൽ നടൻ വിനായകനെതിരെ കടുത്ത വിമർശനവുമായി നടി ലക്ഷ്മിപ്രിയ. താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് അയാളോട് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മിപ്രിയ ചോദിച്ചു. സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും, അവർ ഫേസ്ഹുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

Recommended Video

cmsvideo
  വിനായകനെതിരെ പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ | Oneindia Malayalam
  1


  ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?

  2


  'ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്', വിധു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.'ഷെയിം' എന്നായിരുന്നു വിനായകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നടി പാർവ്വതി തിരുവോത്ത് കുറിച്ചത്.

  6


  'ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്', വിധു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
  'ഷെയിം' എന്നായിരുന്നു വിനായകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നടി പാർവ്വതി തിരുവോത്ത് കുറിച്ചത്.

  3


  ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ വിനായകൻ നടത്തിയ പ്രതികരണമായിരുന്നു വിവാദമായത്. തന്റെ ലൈഫിൽ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും, എന്നായിരുന്നു വിനായകന്റെ വാക്കുകൾ.

  4


  അതേസമയം വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരേയും വിനായകൻ തയ്യാറായില്ല. പകരം തന്റെ സ്ഥിരം ശൈലിയിൽ മറ്റൊരു പോസ്റ്റ് വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രമായിരുന്നു വിനായകൻ പങ്കുവെച്ചത്. യാതൊരു കാപ്ഷനും നൽകാതെയായിരുന്നു പോസ്റ്റ്.

  5


  അതിനിടെ വിവാദ പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിനായകനെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. വിനായകന്റെ വീട്ടുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഉയരുന്നത്. തന്റെ അമ്മയ്ക്ക് നേരെ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

  English summary
  ; Actress Lakshmi Priya's Befitting Responds over Vinayakan Me too controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X