'ആ.. അമ്മച്ചി ബെസ്റ്റ് തന്നെ': 73-ാം വയസ്സില്‍ പത്താംതരം പൂർത്തിയാക്കാന്‍ നടി ലീന ആന്റണി
മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ലീന ആന്റണി. 'ആ ബെസ്റ്റ്' എന്ന ട്രോള്‍ മെമേയിലൂടെ ആ കഥാപാത്രം ഇന്നും ആരാധകർക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഇപ്പോഴിതാ തന്റെ 73-ാം വയസ്സില്‍ പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍ ഒരുങ്ങി വീണ്ടും ശ്രദ്ധേയയാവുകയാണ് നടി.
ഇന്ന് രാവിലെ ചേർത്തല ഗവ.ഹയർ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന തുല്യതാ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളില്‍ ഒരുവളായി ലീന ആന്റണിയും ഉണ്ടാവും.

പഠിക്കാന്‍ ഏറെ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും അപ്പന്റെ മരണം കാരണം പത്താം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന വ്യക്തിയാണ് ലീന. തുടർന്ന് കുടുംബത്തിന്റെ വരുമാനത്തിനായി 13-ാം വയസ്സില്‍ തന്നെ നാടക അഭിനയവുമായി തട്ടില്‍ കയറി. ആ അഭിനയ ജീവിതം പതിറ്റാണ്ടുകളോളം നീണ്ടു. അമച്വർ നാടകവേദികളിൽ സജീവമായിരുന്ന അവർ, നാടക ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ഭർത്താവും നടനുമായ കെ.എൽ. ആന്റണിയെ വിവാഹം ചെയ്തു.
എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

വിവാഹ ശേഷം നാടകാഭിനായ രംഗത്ത് നിന്നും മാറി നിന്നുവെങ്കിലും, ആന്റണി എഴുതി സംവിധാനം ചെയ്ത, രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള അമ്മയും തൊമ്മനും എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് തിരികെയെത്തുകയായിരുന്നു. ഈ നാടകത്തിലെ അഭിനയം കണ്ടതോടെയാണ് ദിലീഷ് പോത്തൻ അവരെ മഹേഷിന്റെ പ്രതികാരത്തിലെ പ്രധാനപ്പെട്ട ഒരു കഥാപത്രത്തെ അവതരിപ്പിക്കാനായി വിളിക്കുന്നത്. ആദ്യ ചിത്രത്തില്‍ ഭർത്താവ് ആന്റണിയും (ഫഹദിന്റെ ചാച്ചന്‍) ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് കെഎല്‍ ആന്റണി മരണപ്പെടുന്നത്. ഇതിന് ശേഷമുള്ള ഒറ്റപ്പെടലാണ് ലീനയെ വീണ്ടും പഠനത്തിലേക്ക് അടുപ്പിക്കുന്നത്. കൻ ലാസർ ഷൈനിന്റെ ഭാര്യ അഡ്വ. മായാകൃഷ്ണനാണ് അമ്മച്ചിയോട് പത്താം ക്ലാസ് പൂർത്തിയാക്കിയാലോ എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ആ ചോദ്യത്തിന് അമ്മച്ചിയും ഉത്തരംമൂളിയതോടെ പിന്നീട് പഠനത്തിന്റെ നാളുകയായിരുന്നു.

ലീനയ്ക്കൊപ്പം കൂട്ടുകാരി ലളിതയും അടക്കും 23 പേരായിരുന്നു ക്ലാസിലുണ്ടായിരുന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് കോ-ഓഡിനേറ്റർ കെ.കെ. രമണിയാണ് തുല്യതാ പരീക്ഷയിലെ വിദ്യാർത്ഥികള്‍ക്ക് സഹായവുമായി എത്തിയത്. നാടകത്തിലെ വലിയ ഡയലോഗുകൾ പഠിച്ചുള്ള ശീലം പരീക്ഷയിലും ഗുണം ചെയ്തുവെന്നാണ് ലീന പറയുന്നത്. ജോ ആന്‍ഡ് ജോ എന്ന ചിത്രമാണ് ലീന അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ അമ്മച്ചി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.












Click it and Unblock the Notifications