Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണക്ക് കുറച്ച് പാടാണ്, മലയാളം ഏറെയിഷ്ടം': 73-ാം വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി നടി ലീന ആന്റണി

ആലപ്പുഴ: 73-ാം വയസ്സില്‍ പത്താംക്ലാസ് തുല്യത പരീക്ഷ എഴുതി നടി ലീന ആന്റി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അമ്മച്ചിയായി തിളങ്ങിയ ലീന ആന്റണി മറ്റ് നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യ ചിത്രത്തിലെ രംഗമായ 'ആ ബെസ്റ്റ്' എന്ന ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കും ട്രോം മീം ആണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ ലീനാമ്മയോട് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോഴും ബെസ്റ്റ് എന്ന് തന്നെയാണ് മറുപടി.

Recommended Video

cmsvideo
    മഹേഷിന്റെ പ്രതികാരത്തിലെ അമ്മച്ചി SSLC എഴുതി ഇറങ്ങി പറയുന്ന കേട്ടോ | *Interview

    പക്ഷെ ട്രോളിലെ 'ആ ബെസ്റ്റ്' ലെ അർത്ഥത്തില്‍ നിന്ന് മാറി ഈ ബെസ്റ്റിന് ആഹ്ളാദത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സ്വരമാണെന്ന് മാത്രം. പരീക്ഷ പൂർത്തീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ടെന്നും ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ലീന ആന്റണി പറയുന്നു.

    ഇന്നത്തെ മലയാളം പരീക്ഷ എളുപ്പമായിരുന്നു. ടീച്ചർമാർ

    ഇന്നത്തെ മലയാളം പരീക്ഷ എളുപ്പമായിരുന്നു. ടീച്ചർമാർ നന്നായി പഠിപ്പിച്ചുവെന്നും താരം പറയുന്നു. സിനിമയിലും നാടകത്തിലും ഡയലോഗുകള്‍ കാണാപാഠം പഠിക്കുന്നത് ഇവിടേയും ഗുണം ചെയ്തു. പഠിച്ചതെല്ലാം ഓർമ്മയില്‍ നിന്നും എഴുതിയുട്ടുണ്ട്. മലയാളമാണ് പഠിക്കാന്‍ ഏറ്റവും ഇഷ്ടം. അടുത്ത ദിവസങ്ങളിലെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളും പൂർത്തിയായെന്നും ലീന ആന്റണി പറയുന്നു.

    മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

    മഹാത്മാഗാന്ധി വരെ മരണം പഠിക്കുകയായിരുന്നല്ലോ

    കണക്ക് പഠിച്ചെടുക്കല്‍ കുറച്ച് ബുദ്ധിമുട്ടാണ്. മഹാത്മാഗാന്ധി വരെ മരണം പഠിക്കുകയായിരുന്നല്ലോ. അതൊക്കെ കേട്ടും വായിച്ചുമാണ് എനിക്കും ഇത്തരമൊരു മോഹം വന്നത്. നമുക്ക് ഒരുകാലത്ത് പറ്റാതെ പോയ കാര്യമാണല്ലോ. രമണി ടീച്ചറും കൂടെ തന്നെ ഉണ്ടായിരുന്നു. സിനിമയുടേയും മറ്റും തിരക്കുകള്‍ കാരണം പഠിക്കാന്‍ സമയം കുറവായിരുന്നു.

    വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

    കൂട്ടുകാരിയായ ലളിതാമ്മയും കൂടെ പരീക്ഷ എഴുതുന്നുണ്ട്

    കൂട്ടുകാരിയായ ലളിതാമ്മയും കൂടെ പരീക്ഷ എഴുതുന്നുണ്ട്. രമണി ടീച്ചറാണ് ആദ്യമായി പത്താംക്ലാസ് പരീക്ഷ എഴുതി നോക്കിയാലോ എന്ന് ചോദിച്ചത്. പിന്നീട് ടീച്ചറും ബ്ലോക്ക് പ്രസിഡന്റ് പ്രമോദുമൊക്കെ പിന്നാലെ കൂടി പ്രോത്സാഹിപ്പിച്ചു. പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു. അപ്പന്റെ മരണത്തോടെ പത്താംക്ലാസിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് കലാനിലയത്തില്‍ നാടകം അഭിനയിക്കാന്‍ പോയത്. 50 വർഷത്തോളം അവിടെയായിരുന്നു. സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ലീന ആന്റണി പറയുന്നു.

    ശ്യാം പുഷ്കറും ദിലീഷ് പോത്തനും കൂടെയാണ് സിനിമയിലേ

    ശ്യാം പുഷ്കറും ദിലീഷ് പോത്തനും കൂടെയാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. നാടക ജീവിതത്തിനിടയാണ് ഭർത്താവ് കെഎല്‍ ആന്റണിയെ കണ്ടുമുണ്ടുന്നത്. മഹേഷിന്റെ പ്രതികാരം ഉള്‍പ്പടെ നിരവധി സിനിമകളില്‍ അദ്ദേഹവും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അമ്മച്ചിയും ചാച്ചന്‍ (കെഎല്‍ ആന്റണി) മകനുമായി രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള അമ്മയും തൊമ്മനും എന്ന നാടകം നിരവധി വേദികളില്‍ കളിച്ചു. ഈ നാടകത്തിലെ അഭിനയം കണ്ടതോടെയാണ് ദിലീഷ് പോത്തൻ അവരെ മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിക്കുന്നത്.

    കർഷകനായ അപ്പന്‍ ചെറുതിലെ മുതല്‍ തന്നെ

    ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു. കർഷകനായ അപ്പന്‍ ചെറുതിലെ മുതല്‍ തന്നെ ചവിട്ട് നാടകം ഉള്‍പ്പടേയുള്ളവയില്‍ അഭിനയിച്ചിരുന്നു. 13-ാം വയസ്സിലായിരുന്നു അമ്മയെ കല്യാണം കഴിച്ചുകൊണ്ടുവന്നത്. അമ്മയും നാടക വേദികളിലുണ്ടായിരുന്നു. അപ്പന്റെ സ്നേഹത്തിന്റെ ബലത്തിലെ ഞങ്ങള്‍ കലാരംഗത്തേക്ക് എത്തിയത്. ചേച്ചി രമണി മികച്ച നാടക നടിയായിരുന്നുവെന്നും ലീന ആന്റണി പറയുന്നു.

    മഹേഷിന്റെ പ്രതികാരം, മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍

    മഹേഷിന്റെ പ്രതികാരം, മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍, വാരിക്കുഴിയിലെ കൊലപാതകം, പ്രീസ്റ്റ്, മകള്‍, ജോ ആന്‍ഡ് ജോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ വർഷമാണ് കെഎല്‍ ആന്റണി മരണപ്പെടുന്നത്. ഇതിന് ശേഷമുള്ള ഒറ്റപ്പെടലാണ് ലീനയെ വീണ്ടും പഠനത്തിലേക്ക് അടുപ്പിക്കുന്നത്. പരീക്ഷയ്ക്ക് തൊട്ടുമുന്‍പും മകന്‍ ലാസർ ഷൈന്‍ വിളിച്ച് ധൈര്യം പകർന്നിരുന്നു.

    ചാച്ചന്റെ പോക്ക് വല്ലാ വിഷമം ആയിപ്പോയി

    ചാച്ചന്റെ പോക്ക് വല്ലാ വിഷമം ആയിപ്പോയി. പിന്നെ മക്കളെല്ലാവരും സ്നേഹത്തോടെ കൊണ്ടു നടക്കുന്നു. നാടന്‍പാട്ടിന്റെ ഒരു സംഘടനയുണ്ട്. അതിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്. കഥകളിയും കുറച്ച് അറിയാം. കൂടിയാട്ടം ചെയ്യാമെന്ന് പറഞ്ഞ് ബ്ലോക്കില്‍ നിന്നുള്ള ഒരു കുട്ടി വിളിക്കുന്നുണ്ട്. ചിലപ്പോള്‍ അങ്ങോട്ടും പോവും. ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളിയോടൊപ്പമാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. അപർണ്ണയ്ക്ക് നല്ല സ്നേഹമാണ്. കഴിഞ്ഞ മാസം വീട്ടില്‍ വന്നിരുന്നുവെന്നും ലീന ആന്റണി ഫില്‍മി ബീറ്റ് മലയാളത്തോട് പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+