ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, വിശദമായി മൊഴിയെടുത്തെന്ന് ദിലീപ്, ആവശ്യം വന്നാല്‍ വീണ്ടും ...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പന്ത്രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു. പ്രമുഖ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന കേസിലാണ് നടന്‍ ദിലീപിനെയും സംവിധാനയകന്‍ നാദിര്‍ഷയും പോലീസ് ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് അര്‍ധരാത്രിക്ക് ശേഷമാണ്.

വിശദമായി മൊഴിയെടുത്തെന്ന് ദിലീപ് പറഞ്ഞു. തന്റെ പരാതിയിലാണ് മൊഴിയെടുത്തതെന്ന് ദിലീപ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും മൊഴി പരിശോധിക്കുമെന്നും ആവശ്യം വന്നാല്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും വിളിച്ച് മൊഴിയെടുക്കുമെന്നും റൂറല്‍ എസ്പി പറഞ്ഞു.

 dileep

ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് പന്ത്രണ്ടര മണിക്കൂര്‍ മൊഴിയെടുത്തത്. അതിനിടെ നടന്‍ സിദ്ദിഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും അവിടെ എത്തിയിരുന്നു. സുഹൃത്തിനെ കുറിച്ച് ഇതുവരെയുള്ള വിവരങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാണ് താന്‍ ഇവിടെ എത്തിയതെന്ന് സിദ്ദിഖ് പറഞ്ഞു. എന്താണ് ഉണ്ടാകുന്നതെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

English summary
Actress molestation case in kochi.
Please Wait while comments are loading...