Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു കടി കിട്ടുമ്പോ മനസിലാകും, റീൽ ഇട്ട് നടക്കാതെ തെരുവിലേക്ക് ഇറങ്ങ്'; നടി മൃദല മുരളിക്ക് വിമർശനം

കൊച്ചി: തെരുവ് നായ്ക്കളുടെ അക്രമണം രൂക്ഷമായതോടെ അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ നായ്ക്കളെ കൊന്നൊടുക്കാതെ ഇവയെ പുനഃരധിവസിപ്പിക്കണമെന്ന ആവശ്യമാണ് ചിലർ ഉയർത്തുന്നത്.

Recommended Video

cmsvideo
    പട്ടികളെ കൊല്ലുന്നതാണോ പരിഹാരം. അവയെ പരിപാലിക്കൂ.. പോസ്റ്റിന് പിന്നാലെ തെറിവിളി

    സമാന നിലപാട് പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളിയും. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. എന്നാൽ പോസ്റ്റിൽ കടുത്ത വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്.

    1


    'ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. എന്നാൽ പരിഹാരം എന്ന നിലയിൽ മനുഷ്യ സമൂഹത്തെ ആകെ കൊന്നൊടുക്കുക. അതാണോ പരിഹാര മാർഗം? അങ്ങനെയാണോ അത് ചെയ്യേണ്ടത്? നായകളെ കൊല്ലുന്നതിന് പകരം അവയെ പുനഃരധിവസിപ്പിച്ച് പരിപാലിക്കുകയാണ് വേണ്ടത്', എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. നിരവധി പേരാണ് മൃദുലയെ എതിർത്തും അനുകൂലിച്ചും പ്രതികരിച്ചിരിക്കുന്നത്.

    2


    മൃഗ സ്നേഹികൾ ഇറങ്ങിയല്ലോ മനുഷ്യ ജീവന് എന്താണ് വിലയില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. കാറിൽ കറങ്ങി നടക്കുമ്പോൾ സാധാരണ മനുഷ്യരുടെ അവസ്ഥ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചിലർ പറയുന്നു. എന്നാൽ അവയെ കൊല്ലരുതെന്ന് മാത്രമാണ് തന്റെ നിലപാട് എന്നായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റിന് താഴെ വന്ന ചില കമന്റുകൾ വായിക്കാം-'മനുഷ്യന്റെ നിലനിൽപ്പിന് അപ്പുറത്തേക്ക് മറ്റൊന്നുമില്ല.... പേവിഷബാധയുള്ളതും ആക്രമണ സ്വഭാവമുള്ളതുമായ നായകളെ കൊന്നൊടുക്കുക തന്നെ വേണം... മുഴുവൻ സമയവും കാറിലും സെലിബ്രിറ്റി സ്റ്റേറ്റ്‌സുമായി നടക്കുന്ന നിങ്ങൾക്ക് പൊതുവഴിൽ കൂടി നടന്നു പോകുന്ന സാധാരണക്കാരന്റെയും കുട്ടികളുടെയും ഭയവും ഭീതിയും ചിലപ്പോ മനസിലായി കൊള്ളണമെന്നില്ല'.

    'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

    3

    'ആർക്കും തെരുവ് നായ്ക്കളെ കൊല്ലാൻ താല്പര്യം ഉണ്ടായിട്ടല്ല. കാർ ഇൽ കയറി കാർ ഇൽ നിന്ന് ഇറങ്ങുന്നവരും ഒരു കൂടുണ്ടാക്കി അതിനെ സംരക്ഷിക്കൂ. വെറുതെ ഒരു പോസ്റ്റാർ അടിച്ചിട്ടുള്ളത് കൊണ്ട് കാര്യമില്ലല്ലോ? കാണിച്ചു കൊടുക്ക്‌.നിങ്ങൾ ഒരു മാതൃകയാവട്ടെ..കാറും ബസ്സ് ഒന്നും ഇല്ലാത്ത നടന്നു പോകുന്നവരെയാണ് അവ ആക്രമിക്കുന്നത്.. അല്ലാത്തവരെ എന്ത് ചെയ്യാൻ.. മുൻകയ്യെടുക്കു'

    4

    'അറവു മാലിന്യം അടക്കം പച്ചമാംസം കഴിച്ചു ശീലിച്ച തെരുവ് നായ്ക്കൾക്ക് വീട്ടിൽ വളർത്തുന്ന നായുടെ പോലെ അല്ല പെരുമാറ്റം.എല്ലാതിനേം തല്ലി കൊല്ലണം എന്നല്ല എന്നാൽ പേ പിടിച്ച നായകൾ ഒരു പ്രകോപനവും കൂടാതെ വന്നു കടിക്കും.ഇപ്പോ ഒരു കൊച്ചു കുഞ്ഞു മരിച്ചു.. ദിവസം 100 പേർക്ക് എങ്കിലും കടി കൊള്ളുന്നു.. ഈ മനസികവാസ്തയിൽ ഇരിക്കുന്ന സാധാരണ ആളുകളോട് ഇത് പറഞ്ഞാൽ ഉൾകൊള്ളാൻ ബുദ്ധിമുട്ട് ആണ് സഹോ.വണ്ടി ഒന്നും ഇല്ലാതേ നടന് പോകുന്നവർക് ഇത് ഭീഷണി ആണെങ്കിൽ എന്ത് ചെയ്യും ..എല്ലാരും കടി കൊള്ളട്ടെ ന് വച്ച് ഇരിക്കുമോ??.തല്ലി കൊന്നാലും കേസ് ഗവണ്മെന്റിന്റെ നടപടി ഒക്കെ ആയി ഷെൽട്ടർ ഒക്കെ വരുബോ ആളു തട്ടി പോകും...ഇല്ലേൽ നിങ്ങൾ തെരുവ് നായ സ്നേഹികൾ തന്നെ സംഘടിച്ച് ഒരു ഷെൽട്ടർ ഉണ്ടാക്കി മുന്നോട്ട് പോ..പറ്റുമോ?.. അപ്പോ ഈ തെരുവ് നായ്ക്കളുടെ കടി കൊള്ളുന്നവരോട് സമാധാനം പറയാൻ ഓക്കുമോ.. ബുദ്ധിമുട്ടാലെ.പിന്നെ എങ്ങനെ സാധരണകാര് ഇതിനെ കൊല്ലുനേന് കുറ്റം പറയാൻ ഒക്കും'

    വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

    5


    'പേ പിടിച്ച നായ്ക്കളെയും അക്രമണ സ്വാഭാവമുള്ളതിനെയും കൊല്ലാൻ ഉള്ള ഓർഡർ ആണ് വാങ്ങുന്നത്..ബാക്കി ഉള്ളവരെ അതത് പഞ്ചായത്ത് തലങ്ങളിൽ അഭയ കേന്ദ്രങ്ങളിൽ അഭയ കേന്ദ്രങ്ങൾ പ്രവർത്തിക്കും.. എന്തായാലും മനുഷ്യ ജീവനെക്കാളും വില പേ പിടിച്ച പട്ടികൾക്ക് കൊടുക്കാൻ ഒക്കില്ലല്ലോ..ജീവിക്കാനുള്ള അവകാശം നാട്ടിൻ പുറത്തുള്ള കാൽനട യാത്രക്കാർക്കും ഉണ്ട്.. പ്രിവിലെജിന് പുറത്തിരിക്കുന്നവർക്ക് ചിലപ്പോ മനുഷ്യരെക്കാളും വില പട്ടികളോട് ആവുന്നതിൽ അത്ഭുതമില്ല'

    6


    'ന്നാ ഒരു കാര്യം ചെയ്യ് ഈ നാട്ടിലെ പട്ടികളെ എല്ലാം ഇങ്ങള് കൊണ്ടോയി അങ്ങ് നോക്കിക്കോ.ന്താ സന്തോഷായില്ലേ. ഈ പട്ടി കടിക്കുന്നവരുടെ അവസ്ഥാ.ഇവരാരും പട്ടിടെ അണ്ണാക്കിൽ കൈ ഇട്ട് കടിവാങ്ങുന്നവരല്ല.ന്റെ മുന്നിലെങ്ങാനും പട്ടി വന്നാൽ നല്ല കീറു കൊടുക്കും.വേണ്ടി വന്നാ കൊല്ലും.ഒരു കൊച്ചു കൊച്ചിനെ കടിച്ചു അത് മരിച്ചു വേറെ എത്രയോ പേരെ അവരുടെ കാര്യമോ.അതൊന്നും ന്താ പറയാത്തത്.ഒന്നും തോന്നല്ലേ അവസ്ഥാ കൊണ്ട് പറണതാണ്'.

    7


    'പക്ഷി പനി വരുമ്പോൾ കോഴി താറാവ് മറ്റു അസുഖം വരുമ്പോ അത് ബാധിക്കുന്ന മൃഗങ്ങളെ ഒക്കെ ഈ നാട്ടിൽ കൊല്ലുന്നുണ്ട്. ഇവിടെ മനുഷ്യരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത നായ്ക്കൾക്ക് സംരക്ഷണം നൽകാൻ ആളുകൾ. ഒന്നുകിൽ കീബോർഡ് വഴി സപ്പോർട് ചെയ്യുന്നവർ തന്നെ അതിനു പരിഹാരം കാണുക. വലിയ ആളുകളെക്കാളും ഇതിൽ ഏറ്റവും അനുഭവിക്കുന്നത് പിഞ്ചു കുഞ്ഞുങ്ങൾ ആണ്. നടന്നോ സൈക്കിലിലോ പോകുന്ന ഒരാളെയും വെറുതെ വിടുന്നില്ല'.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+