കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

Google Oneindia Malayalam News

കൊച്ചി: സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം വലിയ രീതിയില്‍ വര്‍ധിക്കുന്ന കാലമാണിത്. വസ്ത്രധാരണത്തിന്റെയും നിലപാടുകളുടേയും പേരില്‍ പല മേഖലകളിലേയും സ്ത്രീകള്‍ സൈബറിടങ്ങളില്‍ വിചാരണക്ക് വിധേയമാകുന്നുണ്ട്. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൈഥിലി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നടപടി വേണം എന്ന് മൈഥിലി പറയുന്നു. തന്റെ പുതിയ ചിത്രമായ 'ചട്ടമ്പി'യുടെ റിലീസിനോട് അനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു മൈഥിലിയുടെ പ്രതികരണം. സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍ വരെ ഉണ്ട് എന്നും മൈഥിലി ചൂണ്ടിക്കാട്ടി.

1

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം ഉണ്ടാകേണ്ടതുണ്ട് എന്ന് മൈഥിലി വ്യക്തമാക്കി. സൈബര്‍ ആക്രമണം എന്നത് ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സ്ത്രീ പീഡന കൊലപാതകം നടക്കുന്നത് 1956-ലാണ് നടക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നമാണ് ഇത് എന്നും അവര്‍ പറഞ്ഞു.

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

2

കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണ് സൈബര്‍ ആക്രമണം എന്നും മൈഥിലി പറഞ്ഞു. ഇതോടൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ വിഷയവും മൈഥിലി എടുത്തുപറഞ്ഞു. അവരൊക്കെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇറങ്ങി പ്രവര്‍ത്തിച്ചത് എന്നും അതിന് ഇടയാക്കിയത് ഇത്തരം സോഷ്യല്‍ മീഡിയ ടോര്‍ച്ചറിങ് തന്നെയാണ് എന്നും മൈഥിലി വ്യക്തമാക്കി.

നടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലിനടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലി

3

Image Credit: Facebook@Mythili

അതിനെതിരെ ഒരു സ്ത്രീ ഇറങ്ങിയെങ്കില്‍ ബാക്കിയുള്ളവരും ഇറങ്ങണം എന്നാണ് തനിക്ക് പറയാനുള്ളത് എന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു. താന്‍ പല കാര്യങ്ങള്‍ക്കും കേസ് കൊടുത്തിട്ടുണ്ട് എന്നും ഇതിന് ശരിയായ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മൈഥിലി പറഞ്ഞു. എന്നാല്‍ പലപ്പോഴും പല നിയമങ്ങളും ഇല്ല.

ഡോളറിനെതിരെ മൂക്കുകുത്തി രൂപ, കോളടിച്ചത് പ്രവാസികള്‍ക്ക്..; കാരണമെന്തെന്നറിയാമോ?ഡോളറിനെതിരെ മൂക്കുകുത്തി രൂപ, കോളടിച്ചത് പ്രവാസികള്‍ക്ക്..; കാരണമെന്തെന്നറിയാമോ?

4

ഇതില്‍ കൂടുതല്‍ ഇടപെടേണ്ടത് ആധികാരികമായി സംസാരിക്കേണ്ട വ്യക്തികളാണ് എന്നും മൈഥിലി പറഞ്ഞു. 1956 ലും 2022 ലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം ഇത് തന്നെയാണ് എന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.

English summary
actress Mythili opens up about why we need strong law against cyber abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X