'റോഡിൽ സ്ഥിരം റോക്കി ഭായ് ആണയാൾ, കൊടുത്താൽ കൊല്ലത്തും കിട്ടും'; ഡ്രൈവർ യദുവിനെതിരെ നടി റോഷ്‌ന
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ വാക്കേറ്റമുണ്ടാക്കിയ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമാന പരാതിയുമായി പ്രമുഖ നടി റോഷ്‌ന ആൻ റോയ്. തന്റെ ഫേസ്‍ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു റോഷ്‌ന പരാതി ഉന്നയിച്ചത്. തന്റെ ഭാഗം ന്യായീകരിക്കാനോ അല്ലെങ്കിൽ രാഷ്ട്രീയ ചർച്ചകൾക്കോ വേണ്ടിയല്ല ഈ പോസ്‌റ്റ് ഇടുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ തുടങ്ങിയത്.
ആര്യ രാജേന്ദ്രനുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നാണ് നടി പറയുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ അതാണ് ഇപ്പോൾ ഡ്രൈവർ യദുവിന്റെ കാര്യത്തിലും സംഭവിച്ചതെന്നും റോഷ്‌ന ചൂണ്ടിക്കാണിക്കുന്നു. തന്റെ മുഖത്ത് നോക്കി മോശം വാക്കുകൾ സംസാരിച്ചുവെന്നും അവർ പോസ്‌റ്റിൽ പറയുന്നുണ്ട്.

കൂടാതെ എംവിഡി, ഗണേഷ് കുമാർ, ഗതാഗത വകുപ്പ് തുടങ്ങിയവരോട് വിഷയത്തിൽ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ ഒരു സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവും ഇല്ലെന്നാണ് റോഷ്‌ന ചൂണ്ടിക്കാണിക്കുന്നത്.
കെഎസ്ആർടിസി ഡ്രൈവർ ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. യദു ഓടിച്ചിരുന്ന ബസിന്റെ ഫോട്ടോയും പോസ്‌റ്റിനൊപ്പം അവർ ചേർത്തിട്ടുണ്ട്.
നടന്ന സംഭവവും വിശദമായി ഇതിൽ വിശദീകരിച്ചിട്ടുണ്ട്. സഹോദരനുമൊത്ത് മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്നും സ്ഥിരം റോക്കി ഭായ് ആണ് പുള്ളിയെന്നും റോഷ്‌ന പറയുന്നു. തന്റെ കാറിന് മുൻപിൽ ബസ് ചവിട്ടി നിർത്തിയ ശേഷം ഇറങ്ങിവന്ന് മോശമായി സംസാരിച്ചു എന്നാണ് റോഷ്‌നയുടെ ആരോപണം.
അന്ന് തന്നെ എംവിഡിയോട് കാര്യം പറയുകയും നടപടി ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഒന്നും ഉണ്ടായില്ലെന്നും പക്ഷേ ബസിന്റെ ഫോട്ടോ എടുത്തു വച്ചിരുന്നെന്നും റോഷ്‌ന വ്യക്തമാക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരം പാളയത്ത് വച്ച് രാത്രി കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യ രാജേന്ദ്രന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്നും അതുകൊണ്ടാണ് തടഞ്ഞതെന്നും പോലീസിൽ പരാതി നൽകിയതെന്നും മേയർ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാള സിനിമയിലെ ഒരു പ്രമുഖ നടി ഡ്രൈവർ യദുവിനെതിരെ സമാന ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.
നടി റോഷ്‌ന ആൻ റോയ് പങ്കുവച്ച ഫേസ്‍ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം:
ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല. പക്ഷേ, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ... അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി, കൂടെ സ്ഥലം എംവിഡിയും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്‌റ്റ് ഇടുന്നതും ... #roadtransport #ഗതാഗതവകുപ്പ് #minister #keralatransport #GaneshKumarsir
ഈ ഒരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്.... മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും ...
കുന്നംകുളം റൂട്ടിൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ .... സ്ലോ മൂവിങ് ആയിരുന്നു ആൾറെഡി .. ഈ സെയിം കെഎസ്ആർടിസി ബസ് വളരേ വേഗത്തിൽ. പല വണ്ടികളെയും മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്‌തു... പോകാൻ സൈഡ് കൊടുക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി... ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിങ് ആയ ഏറിയ ആയതുകൊണ്ട് വീണ്ടും ഈ ബസിന് പുറകിൽ തന്നെ എത്തി.
ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ , അപകട മേഖല പതുക്കെ പോകുക എന്ന മുന്നറിയിപ്പ് ബോഡുകൾ എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആർടിസി ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകിൽ കിടന്നു ഹോൺ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോൺ അടിച്ചു ...
വെരി ഫാസ്റ്റ്ലി എനിക്ക് മറുപടി കിട്ടി ... അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി ഭായ് കളിക്കാൻ ഇറങ്ങി വന്നു ... അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു ...ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..
ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല
കെഎസ്ആർടിസി കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡ് ആക്കി , ഞങ്ങൾ മുന്നോട്ട് പോരുകയും ചെയ്‌തു ... അപ്പോഴാണ് എംവിഡിയെ കണ്ടത് .. ഞാൻ വണ്ടി സൈഡ് ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു .... അകലെ നിന്ന് ബസ് വരുന്നുണ്ടായിരുന്നു ... ഞാൻ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി .
അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പോലീസുകാർ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു ... ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് .. തിരുവനന്തപുരം വണ്ടി ആയത് കൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാൻ പറഞ്ഞു ... ഞാൻ. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല ... ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവും ഇല്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി
ഡ്രൈവർക്കെതിരെ ഏകപക്ഷീയ നടപടിയില്ല; സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ, ആരോപണം ആവർത്തിച്ച് ആര്യ
ഇങ്ങനെ കെഎസ്ആർടിസി ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് .... ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും, ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്‌റ്റ് ചെയ്യുന്നു വെറുതെ ആരും കെഎസ്ആർടിസി ബസിന്റെ ഫോട്ടോ എടുത്തു വെക്കില്ലല്ലോ.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications