'കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ കമ്മ്യൂണിസം എന്താണെന്ന് അറിയില്ല; സംഘിയെന്ന് വിളിക്കാറുണ്ട്, പക്ഷേ..'; സാധിക
കൊച്ചി: കമ്മ്യൂണിസം എന്ന് പറയുന്ന ആശയം കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ മനസിലാകുന്നില്ലെന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കെന്ന് നടി സാധിക വേണുഗോപാൽ. പ്രളയ സമയത്താണ് താൻ ഇക്കാര്യം കൂടുതലായി മനസിലാക്കിയതെന്നും നടി പറയുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ആവശ്യക്കാർക്ക് എത്തിക്കുന്ന സഹായങ്ങൾ പിൻവാതിൽ വഴി ഇഷ്ടക്കാർക്ക് കൊടുക്കുന്ന കാഴ്ച താൻ നേരിട്ട് കണ്ടതാണെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്
Recommended Video

'ഇന്ത്യക്കാരിയെന്ന് പറയുന്നതിൽ എപ്പോഴും അഭിമാനമാണ്. ദേശത്തോട് ഉള്ള സ്നേഹം എന്നത് രാഷ്ട്രീയ വിഷയമായി കാണേണ്ട ഒന്നല്ല.നമ്മുടെ ജനിച്ച് വളർന്ന നാടിനോടുള്ള ഇഷ്ടമാണ്. ഞാനിടുന്ന പോസ്റ്റിന് താഴെ പലരും വന്ന് കമന്റ് ചെയ്യാറുണ്ട് ഞാൻ സംഘിയാണെന്ന്. ബേസിക്കലി എന്റെ ആശയം കമ്മ്യൂണിസമാണ്'.

'എന്റെ ആശയം എന്ന് പറയുന്നത് കമ്മ്യൂണിസമാണ്. ഞാൻ കമ്മ്യൂണിസം എന്ന് പറയുമ്പോൾ എൽഡിഎഫ് അല്ലെങ്കിൽ രാഷ്ട്രീയപരമായിട്ടുള്ള സംഭവമല്ല. കമ്മ്യൂണിസം എന്ന് പറയുന്ന ആശയം മൊത്തത്തിൽ വ്യത്യസ്തമാണ്. ആളുകൾക്ക്, കമ്മ്യൂണിസ്റ്റുകൾക്ക് പോലും കമ്മ്യൂണിസം എന്താണെന്ന് അറിയില്ലെന്ന് തോന്നുന്നു. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്'.
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

'അത് ഞാൻ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞൊരു സമയം എന്നത് പ്രളയത്തിന്റെ സമയത്താണ്. കാരണം പല സാധനങ്ങളും ആളുകൾക്ക് എത്തിക്കേണ്ട സമയത്ത് അത് ബാക്കിലൂടെ എടുത്ത് അവരുടെ വീട്ടിലേക്കും അവർക്ക് വേണ്ടുന്ന ആളുകൾക്കുമാണ് കൊടുത്തത്'.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

'കേരളം മുഴുവൻ മുങ്ങിയിട്ട് നമ്മൾ അവിടുന്നും ഇവിടുന്നും ബാംഗ്ലൂരിൽ നിന്നുമെല്ലാം കയ്യും കാലും പിടിച്ചിട്ട് എങ്ങനെയൊക്കെയോ സാധനങ്ങൾ ബസിലെത്തിച്ചിട്ട് ക്യാമ്പിൽ കൊണ്ട് കൊടുക്കുമ്പോൾ ഈ സാധനങ്ങൾ ബാക്ക് ഡോറിലൂടെ എത്തിയത് വേറെ ഗോഡൗണിലേക്കും ആവശ്യമില്ലാത്ത ആളുകളിലേക്കുമാണെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടയാളാണ് ഞാൻ'.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

'അവരെ വിളിച്ച് പറഞ്ഞതാണ് ഞാൻ. ഇവിടെ ഇഎംഎസും നായനാർജിയുമൊക്കെ ഉണ്ടായിരുന്ന നാടാണ് ഇത്. ഇവരൊക്കെ പ്രവർത്തിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. അപ്പോൾ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ നിങ്ങൾ സ്വന്തം പാർട്ടിയോട് പോലും കാണിക്കുന്ന മോശമായ കാര്യമാണ്', സാധിക പറഞ്ഞു.

'സൈബർ ആക്രമണങ്ങൾക്കെതിരേയും നടി പ്രതികരിച്ചു. പറയുന്നവർ പറഞ്ഞോണ്ടിരിക്കും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താനൊരു പോസ്റ്റ് പങ്കിട്ടിരുന്നു.ക്ലബിലെ ഒരു വീഡിയോ ആണ് പങ്കിട്ടത്. അതിന് താഴെ ഒരാൾ കമന്റിട്ടത് ഇപ്പോഴല്ല രണ്ട് ദിവസം കഴിഞ്ഞാലെ പീഡനങ്ങൾ പുറത്തുവരൂള്ളൂവെന്ന്. അതിന് താൻ മറുപടി നൽകി'.

'ഇനി പീഡനം നടന്നാൽ തന്നെ കൂടിപോയാൽ അയാൾ ചെയ്യുക എന്താണ് ഒരു പോസ്റ്റിടുമായിരിക്കും. നമ്മുക്ക് അവസാനം വരെ നമ്മൾ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് തന്നെ എനിക്ക് വേണ്ട കാര്യങ്ങൾ എന്താണ്, എന്താണ് തന്നെ സന്തോഷിപ്പിക്കുന്നത് അതാണ് ഞാൻ ചെയ്യേണ്ടത്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ അവരുടെ സന്തോഷത്തിനും പോയാൽ നമ്മൾ ജീവിക്കലുണ്ടാകില്ല. എനിക്ക് സന്തോഷത്തോടെ ജീവിക്കണം. ജീവിക്കുന്ന സമയം സന്തോഷത്തോടും സമാധാനത്തോടെയും ജീവിക്കണമെന്ന് മാത്രമാണ്', നടി പറഞ്ഞു.












Click it and Unblock the Notifications