Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബുദ്ധിജീവി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു, പ്രതികരിക്കാന്‍ പോലും സമയമില്ല': തുറന്നുപറഞ്ഞ് സജിത

കോഴിക്കോട്: എറണാകുളം ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ നടി അപര്‍ണ ബാലമുരളിയോട് കോളേജിലെ ഒരു വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. വേദിയില്‍ പൂവ് കൊടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി കയ്യില്‍ കയറി പിടിക്കുകയായിരുന്നു. കൂടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തോളില്‍ കയ്യിടാനും ശ്രമിച്ചു. എന്നാല്‍ നടി പരസ്യമായി തന്നെ ഇതിനോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു.

1

സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ വേദിയിലുള്ളുപ്പോഴായിരുന്നു സംഭവം. പിന്നാലെ തന്നെ പ്രതികരണവുമായി അപര്‍ണ എത്തിയിരുന്നു. താന്‍ നിശബ്ദയായിപ്പോയെന്നാണ് അപര്‍ണ പ്രതികരിച്ചത്.

2

വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റത്തില്‍ പരസ്യമായി പ്രതികരിച്ച അപര്‍ണയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. അപര്‍ണയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പലരും പറയുന്നത്. വിദ്യാര്‍ത്ഥിക്കെതിരെ അപര്‍ണ നിയമനടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു.

3

എന്നാല്‍ ഇപ്പോഴിതാ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സജിത മഠത്തില്‍. ഒരു ചടങ്ങില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിനൊപ്പമാണ് സജിത മഠത്തില്‍ പിന്തുണ അറിയിച്ചത്. അറിയപ്പെടുന്ന ഒരു ബുദ്ധിജീവി തോളില്‍ കയ്യിട്ട് ഒരു ഫോട്ടോ എടുത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയാണ് സജിത മഠത്തില്‍ കുറിപ്പില്‍ വിവരിച്ചത്.

4

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല. തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നെന്ന് സജിത മഠത്തില്‍ പറഞ്ഞു. സജിതയുടെ വാക്കുകളിലേക്ക്...

5

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.

6

തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!- സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

7

അതേസമയം, സജിത മഠത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. നിരവധി പേരാണ് പോസ്റ്റില്‍ കമന്റുകളുമായി രംഗത്തെച്ചുന്നത്. പലരും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഫേസ്ബുക്കില്‍ മാത്രം പരിചയമുള്ള ആദ്യമായി കാണുന്ന ചില ആളുകളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുണ്ട് .. ഇതേ അസ്വസ്ഥത- എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

8

എത്ര പറഞ്ഞാലും ചിലര്‍ക്ക് അത് മനസ്സിലാവില്ല എന്നതാണ് അതിലെ ഏറ്റവും വലിയ തമാശ...അപര്‍ണയുടെ കാര്യത്തില്‍ സങ്കടം തോന്നി...അവന്‍ നടത്തിയത് ഒരു 'പട്ടി ഷോ' ...അവിടെ ആ പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പോലും പരിഗണിക്കപ്പെട്ടില്ല...സമൂഹം എന്ന് മാറുമോ?- ഒരാള്‍ കമന്റായി കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+