കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീപ്രവേശനം.. വ്യത്യസ്ത നിലപാടുമായി നടി ഷീല.. വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ചരിത്രത്തിന്‍റെ ഭാഗമാകാന്‍ എത്തിയത് നിരവധി സ്ത്രീകളാണ്. എന്നാല്‍ വിശ്വാസ സംരക്ഷകര്‍ എന്നവകാശപ്പടുന്ന പ്രതിഷേധകരുടെ അക്രമത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് മുന്‍പോട്ട് പോകാന്‍ പോകാലും ആ സ്ത്രീകള്‍ക്ക് ഒന്നും കഴിഞ്ഞിട്ടില്ല. ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിതയും പോലീസ് സംരക്ഷണത്തില്‍ സന്നിധാനം വരെ എത്തിയെങ്കിലും നടപന്തലില്‍ നടന്ന പ്രതിഷേധത്തില്‍ അവര്‍ക്കും മടങ്ങേണ്ടി വന്നു.

മണ്ഡല മകരമാസ പൂജയ്ക്ക് മല തുറന്നപ്പോള്‍ ദര്‍ശനത്തിനായി 800 ഓളം സ്ത്രീകള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും മുന്‍പുണ്ടായിരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആരും വന്നിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി ആന്ധ്രയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ എത്തിയെങ്കിലും അവരും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. എന്നാല്‍ എന്തൊക്കെ പ്രതിഷേധങ്ങള്‍ തീര്‍ത്താലും യുവതികളുടെ ശബരിമല പ്രവേശനം സാധ്യമാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് നടി ഷീല. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ശബരിമല വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

റെഡി ടു വെയ്റ്റ്

റെഡി ടു വെയ്റ്റ്

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തേ തന്നെ നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. പലരും പറഞ്ഞതാകട്ടെ വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും അതിനാല്‍ തന്നെ നിലപാട് റെഡി ടു വെയ്റ്റ് ആണെന്നും വ്യക്തമാക്കി.

വിശ്വാസികള്‍ ഇറങ്ങണം

വിശ്വാസികള്‍ ഇറങ്ങണം

നടി രഞ്ജിനിയാണ് ആദ്യമായി ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ചത്.
ശബരിമലയിലേത് ലിംഗ വിവേചനമായി കാണാന്‍ കഴിയില്ലെന്നും സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

നിലപാട് ഇങ്ങനെ

നിലപാട് ഇങ്ങനെ

ചെറുപ്പത്തിലേയുള്ള വിശ്വാസമാണ് ആചാരമനുസരിച്ച് മാത്രമേ ശബരിമലയിലേക്ക് പോകൂവെന്നായിരുന്നു നടി നവ്യാ നായരും പ്രതികരിച്ചത്. എന്നാല്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് നടി ഷീല പങ്കുവെച്ചത്. ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന് ഷീല പറഞ്ഞു.

വലിയ സമരങ്ങള്‍

വലിയ സമരങ്ങള്‍

ഏതൊരു കാര്യവും വലിയ സമരങ്ങളിലൂടെ അല്ലാതെ നടന്നിട്ടില്ല.അത് നല്ലതാണോ ചീത്തയാണോ എന്നെന്നും ഞാന്‍ പറയുന്നില്ല. ആദ്യകാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍.

സമരം ചെയ്യും

സമരം ചെയ്യും

എന്തൊക്കെ സമരം ചെയ്തു എത്രയൊക്കെ പോരാടി. ഒടുവില്‍ ബ്ലൗസ് ഇടാന്‍ അവര്‍ സമ്മതിച്ചു. അതുകൊണ്ട് തന്നെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്.

സവാധാനം നടക്കും

സവാധാനം നടക്കും

എന്നുവെച്ച് നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. അത് എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകും.

ചരിത്രത്തിന്‍റെ ഭാഗമാകാന്‍

ചരിത്രത്തിന്‍റെ ഭാഗമാകാന്‍

ഇപ്പോള്‍ ശബരിമലയിലേക്കെന്ന് പറഞ്ഞ് ഉത്തരേന്ത്യയില്‍ നിന്നടക്കം സ്ത്രീകള്‍ എത്തിയത് വെറുതെ വാര്‍ത്തകളില്‍ ഇടം നേടാനും പേരിനും പ്രശസ്തിക്കും വേണ്ടിയാണ്. കാലം പിന്നിടുമ്പോള്‍ സ്ത്രീകള്‍ മല കയറുമെന്നും ഷീല അഭിമുഖത്തില്‍ പറഞ്ഞു.

വീഡിയോ

അഭിമുഖത്തിന്‍റെ പൂര്‍ണ വീഡിയോ

English summary
actress sheela about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X