നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ വിവരങ്ങൾ ഡിജിപിയെ അറിയിച്ചിരുന്നു, വിശദാംശം പുറത്ത്!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങൾ ഡിജിപി ടിപി സെൻകുമാറിനെ അറിയിച്ചിരുന്നെന്ന് എഡിജിപി ബി സന്ധ്യ. പോലീസ് മേധാവിക്ക് എഡിജിപി ബി സന്ധ്യ അയച്ച കത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. വിവരങ്ങൾ അറിയിച്ചില്ലെന്ന ടിപി സെൻകുമാറിന്റെ ആരോപണങ്ങൾ തീർത്തും തെറ്റാണെന്നാണ് കത്തിൽ പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ െഎജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും പോലീസ് മേധാവിക്കയച്ച കത്തിൽ ബി സന്ധ്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ചോദ്യാവലി ഉണ്ടാക്കിയത് എല്ലാവരും ചേർന്ന്

ചോദ്യാവലി ഉണ്ടാക്കിയത് എല്ലാവരും ചേർന്ന്

ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയതും എല്ലാവരും ചേര്‍ന്നാണെന്നും സന്ധ്യ കത്തില്‍ വിശദമാക്കുന്നു.

 അന്വേഷണം സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ട

അന്വേഷണം സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ട

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികളും തെളിവുകളും കൂട്ടായി ആലോചിച്ച് വേണമെന്നും വ്യക്തമാക്കി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

 സുപ്രധാന തെളിവുകൾ ലഭിച്ചു

സുപ്രധാന തെളിവുകൾ ലഭിച്ചു

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിന് ചില സുപ്രധാന തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്. യഥാർത്ഥ പ്രതികളെ കുറിച്ച് വ്യക്തത നൽകുന്ന ശാസ്ത്രീയ തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുന്നു

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുന്നു

അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെ , പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്.

കാവ്യയെ ചോദ്യം ചെയ്യും

കാവ്യയെ ചോദ്യം ചെയ്യും

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്.

കാവ്യ ഒളിവിലോ?

കാവ്യ ഒളിവിലോ?

കൊച്ചിയില്‍ കാവ്യയുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തി പോലീസ് നിര്‍ദേശം നല്‍കിയത്.

കേരളം വിട്ട്പോകരുതെന്ന് നിർദേശം

കേരളം വിട്ട്പോകരുതെന്ന് നിർദേശം

നടന്‍ ദിലീപിനോട് പോലീസിന്റെ അറിവോടയല്ലാതെ കേരളം വിട്ടുപോകരുതെന്ന് വാക്കാല്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

കേസുമായി സഹകരിക്കുമെന്ന് കാവ്യയുടെ കുടുംബം

കേസുമായി സഹകരിക്കുമെന്ന് കാവ്യയുടെ കുടുംബം

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

English summary
ADGP B Sandhya's letter to DGP Loknath Behra
Please Wait while comments are loading...