വഴക്കിട്ട കാമുകിയെ വെട്ടിക്കൊന്നു; മൃതദേഹത്തില്‍ കാമദാഹം തീര്‍ത്തു, തീര്‍ന്നില്ല... ക്രൂരത

ജോണി മുമ്പ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. പിന്നീടാണ് ലാലിയുടെ വീടിനടുത്ത് താമസമാക്കിയതും സൗഹൃദം സ്ഥാപിച്ചതും. കുഴിച്ചെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇടുക്കി: മാസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ കാമുകന്‍ വെട്ടിക്കൊന്ന വീട്ടമ്മയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. അടിമാലി കൊന്നത്തടി ചിന്നാര്‍ നിരപ്പ് മണിക്കുന്നേല്‍ ലാലി സുരേഷിന്റെ അഴുകിയ മൃതദേഹമാണ് വീടിന്റെ പിന്‍ഭാഗത്തു കുഴിച്ചിട്ട സ്ഥലത്ത് നിന്നു കണ്ടെത്തിയത്.

കാമുകനും അയല്‍വാസിയുമായ കിളിയയ്ക്കല്‍ ജോണി, ലാലിയെ കൊലപ്പെടുത്തിയ ശേഷവും ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഇവര്‍ സാമ്പത്തിക വിഷയത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഫോണ്‍ കോള്‍ വഴിത്തിരിവായി

ലാലിയുടെ മകന് വന്ന ഫോണ്‍ കോളാണ് കൊലപാതകം പുറംലോകമറിയാന്‍ കാരണമായത്. ഫോണ്‍കോളില്‍ സംശയം തോന്നിയ മകന്‍ സുനില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ജോണിയെ പോലീസ് പിടികൂടിയത്.

കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞു

ജോണിയെ അറസ്റ്റ് ചെയ്തതോടെയാണ് ആറ് മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. വാഴത്തോപ്പ് കേശവമുനി സ്വദേശിയായ ജോണി രണ്ടുവര്‍ഷം മുമ്പാണ് ചിന്നാര്‍നിരപ്പില്‍ താമസമാക്കിയത്.

വീട് നിര്‍മിച്ചതാണ് തുടക്കം

ഭര്‍ത്താവ് മരിച്ച് തനിച്ച് താമസിച്ചിരുന്ന ലാലിയുമായി ജോണി അടുപ്പത്തിലായി. ഇവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയ്ക്ക് ലാലിക്ക് ജോണി ഒരു വീട് നിര്‍മിച്ച് നല്‍കുകയും ചെയ്തു.

ലാലിക്ക് തന്നോട് പഴയ അടുപ്പമില്ല

വീട് പണി പൂര്‍ത്തിയായതോടെയാണ് ഇരുവരും തമ്മില്‍ അകന്നത്. വീട് സ്വന്തമായ ശേഷം ലാലിക്ക് തന്നോട് പഴയ അടുപ്പമില്ലെന്ന് ജോണി സംശയിച്ചു. വീടുപണിയുടെ ഭാഗമായി കൂലിയിനത്തില്‍ കിട്ടേണ്ടിയിരുന്ന 27000 രൂപ ലാലി കൊടുത്തിയിരുന്നില്ലെന്ന് ജോണി പറയുന്നു.

ഇരുവരും തര്‍ക്കമുണ്ടായി

ഈ പണം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ലാലിയെ കണ്ടിരുന്നു. എന്നാല്‍ ലാലി പണം നല്‍കാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമുണ്ടാവുകയും ചെയ്തിട്ടുണ്ട്. തര്‍ക്കം മൂത്തപ്പോള്‍ ജോണിക്കെതിരേ വെള്ളത്തൂവല്‍ പോലീസില്‍ ലാലി പരാതി നല്‍കിയിരുന്നു.

മറ്റൊരാളും കേസില്‍ പ്രതി

സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പണിക്കന്‍ കുടി മരുതുംമൂട്ടില്‍ രാജനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കൊലപാതകം നടന്നത്. പണം ആവശ്യപ്പെട്ട് ലാലിയുടെ വീട്ടിലെത്തിയ ജോണിയുമായി അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.

മരിച്ച ശേഷവും ഉപയോഗിച്ചു

തര്‍ക്കം മൂത്തപ്പോള്‍ വാക്കത്തിയെടുത്ത് ലാലിയെ വെട്ടുകയായിരുന്നു. മരിച്ച ശേഷവും ലാലിയെ ലൈംഗികമായി ഉപയോഗിച്ചു. ശേഷം വീടിന്റെ പിന്‍ഭാഗത്ത് ചാക്കിലാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് ജോണി പോലീസിനോട് പറഞ്ഞു.

തെളിവുകളും നശിപ്പിച്ച് രക്ഷപ്പെട്ടു

തനിക്ക് തരാനുള്ള പണം കൈക്കലാക്കാന്‍ പ്രതി ശ്രമിച്ചു. വീട്ടില്‍ അരിച്ചുപെറുക്കിയെങ്കിലും ഒരു ജോഡി കമ്മല്‍ മാത്രമാണ് കിട്ടിയതത്രെ. ചോരക്കറയും മറ്റു തെളിവുകളും നശിപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു.

സുനിലിന് വന്ന ഫോണ്‍ കോള്‍

മൂവാറ്റുപുഴയില്‍ കുടംബ സമേതം താമസിക്കുകയാണ് ലാലിയുടെ മകന്‍ സുനില്‍. ഇയാള്‍ക്ക് വന്ന ഫോണ്‍ കോളില്‍, അമ്മയെ അന്വേഷിക്കേണ്ടെന്നും ജോണിയോടൊപ്പമുണ്ടെന്നുമായിരുന്നു പറഞ്ഞിരുന്നത്. സംശയം തോന്നിയ സുനില്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി.

പ്രതികളെ റിമാന്റ് ചെയ്തു

ജോണി മുമ്പ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. പിന്നീടാണ് ലാലിയുടെ വീടിനടുത്ത് താമസമാക്കിയതും സൗഹൃദം സ്ഥാപിച്ചതും. കുഴിച്ചെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+