Get Updates
Get notified of breaking news, exclusive insights, and must-see stories!

പിപി ദിവ്യക്കെതിരെ സിപിഎം നടപടി, പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ സിപിഎമ്മിന്റെ നടപടി. എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ തീരുമാനം. തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകരിക്കുകയായിരുന്നു. ഇതോടെ പ്രാഥമിക അംഗതത്തിലേക്ക് ദിവ്യയെ തരംതാഴ്ത്തിയിരിക്കുകയാണ്.

സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ഓണ്‍ലൈനായി ചേര്‍ന്ന സിപിഎ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് അംഗീകാരം നല്‍കിയത്.

pp-divya

ദിവ്യയുടേത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സമിതി വിലയിരുത്തി. നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പിപി ദിവ്യയെ സിപിഎം സംരക്ഷിക്കുന്ന എന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാവുമെന്ന് മുതിര്‍ന്ന അംഗങ്ങള്‍ വിലയിരുത്തി.

അതേസമയം പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെയാണ് കോടതി ഉത്തരവ്. തലശ്ശേരി സെഷന്‍സ് കോടതി നാളെയാണ് വിധിപറയുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി നാളെയോ ശനിയാഴ്ച്ചയോ പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും.

ഭാര്യയുടെ മൊഴിയെടുക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമുണ്ടായത്.

നവീന്‍ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തില്‍ ദിവ്യയെ അനുകൂലിച്ചാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂര്‍ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാല്‍ പത്തനംതിട്ട സിപിഎം ഘടകം ദിവ്യക്കെതിരെ രംഗത്തെത്തിയതോടെ സിപിഎം തീരുമാനം മാറ്റുകയായിരുന്നു. ഒളിവില്‍ പോയ ദിവ്യ ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെയാണ് അവര്‍ കീഴടങ്ങിയത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച, പിപി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു.

നേരത്തെ ദിവ്യക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും എതിര്‍ത്തു. പതിനൊന്ന് ദിവസമായി പള്ളിക്കുന്നില്ലെ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+