അടൂരിൽ മിനിലോറി ബൈക്കിൽ ഇടിച്ച് അപകടം.. മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

അടൂര്‍: വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മിനിലോറിയില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അടൂര്‍ ഏഴംകുളം മാങ്കുളം സ്വദേശിയായ ചാള്‍സ്, കൈതപ്പറമ്പ് സ്വദേശി വിശാഭ്, ഏനാത്ത് സ്വദേശിയായ വിമല്‍ എന്നിവരാണ് മരിച്ചത്. മൂവരും ഏഴംകുളം നെടുമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. മൂവര്‍ക്കും 16 വയസ്സാണ് പ്രായം. ഒരേ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ് ചാള്‍സും വിശാഭും വിമലും.

മഞ്ജു വാര്യർ രാഷ്ട്രീയത്തിലിറങ്ങുന്നു? എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

accident

ഞായറാഴ്ച രാത്രി മൂവരും ബൈക്കില്‍ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പുറത്ത് പോയതായിരുന്നു. തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ച് മടങ്ങവെയാണ് ബൈക്കില്‍ മിനി ലോറിയില്‍ ഇടിച്ചത്. രാത്രി 12.30തോടുകൂടിയാണ് അപകടം. അടൂര്‍ വടക്കടത്ത് കാവ് എംസി റോഡില്‍ കിളിവയലില്‍ ആയിരുന്നു അപകടം. തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നും വരികയായിരുന്ന മിനി ലോറിയാണ് അപകടമുണ്ടായത്. മൂവരുടേയും മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bike accident at Adoor and three killed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്