കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയ്യേറ്റമൊഴിപ്പിച്ച പാപ്പാത്തിച്ചോലയില്‍ അജ്ഞാതര്‍ വീണ്ടും കുരിശ് സ്ഥാപിച്ചു

  • By Anwar Sadath
Google Oneindia Malayalam News

മൂന്നാര്‍: ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയില്‍ കഴിഞ്ഞദിവസം റവന്യൂ അധികൃതര്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അജ്ഞാതരാണ് അഞ്ചടി ഉയരത്തിലുള്ള മരക്കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒരു ടണ്‍ ഭാരമുള്ള ഇരുമ്പു കുരിശ് പൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയായിരുന്നു കുരിശ് സ്ഥാപിച്ചിരുന്നത്. എന്നാല്‍, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സംഘടന അറിയിച്ചു. തൃശൂര്‍ ആസ്ഥാനമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു.

kannan-devan

ഇത് പൊളിച്ചത് മുഖ്യമന്ത്രിയുടെ അപ്രീതിക്കിടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീണ്ടും കുരിശ് സ്ഥാപിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു കുരിശ് നീക്കിയത്. സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ അധ്യക്ഷനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


English summary
Again Cross planted at Pappathichola
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X