കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ പ്രതിഷേധം: ഹര്‍ത്താല്‍ തുടങ്ങി

  • By Aswathi
Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാല്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ വരെയാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലയില്‍ യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിയ്ക്കുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചു. ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലായിടത്തും സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസ് സംഘടനാ നേതാക്കളും അറിയിച്ചു.

hartal

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ എം ജി സര്‍വകലാശാല ഇന്ന് (08-05-2014, വ്യാഴം) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഓഫ് ക്യാമ്പസ് പരീക്ഷകള്‍ 12-ലേക്കും മറ്റ് മരീക്ഷകള്‍ 17-ലേക്കുമാണ് മാറ്റിയിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെയും പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.

കാലടി സര്‍വ്വകലാ ശാലയില്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. സമയക്രമത്തിലൊന്നും മാറ്റമില്ല. അധ്യാപക പരീശീലന ക്ലാസുകളും മാറ്റിവച്ചതായി ഡി പി ഐ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തി കേരള നിയമസഭ 2006-ല്‍ പാസാക്കിയ നിമസഭാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്നു പറഞ്ഞ കോടതി പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ആവശ്യം തള്ളി.

English summary
With the apex court order in the Mullaperiyar case coming as a setback to Kerala, the local resistance group agitating for a new dam has called a statewide dawn-to-dusk hartal today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X