കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മുഖപത്രം ജന്‍മഭൂമിയെ തേച്ചൊട്ടിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്.. വൈറലായി കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള സമരത്തില്‍ ബിജെപി മുഖപത്രം ജന്‍മഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥന്‍.

കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ജന്‍മഭൂമി നടത്തുന്നതെന്ന് പ്രതീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. സത്യം പറഞ്ഞില്ലേങ്കിലും കളവ് പ്രചരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് പ്രതീഷ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.

ശബരിമല സമരം

ശബരിമല സമരം

രാഹുല്‍ ഈശ്വറും സംഘവുമാണ് ശബരിമല സമരത്തിന് നേതൃത്വം നല്‍കിയതെന്നാണ് ജന്‍മഭൂമി വാര്‍ത്തയില്‍ പറയുന്നത്.ശബരിമല സമരത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഈശ്വറിനെ ബിജെപി പിന്തുണച്ചിരുന്നു.

രാഹുല്‍ ഈശ്വറിനെതിരെ

രാഹുല്‍ ഈശ്വറിനെതിരെ

എന്നാല്‍ പിന്നീട് രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിപറഞ്ഞു. എന്നു മാത്രമല്ല രാഹുല്‍ ഈശ്വറിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നുമടക്കം ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

ജന്‍മഭൂമി വാര്‍ത്ത

ജന്‍മഭൂമി വാര്‍ത്ത

ഇതിന് ശേഷമാണ് ശബരിമലയിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം രാഹുല്‍ ഈശ്വറിനും സംഘത്തിനും ആണെന്ന് ചൂണ്ടിക്കാട്ടി ജന്‍മഭൂമി വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഇതിനെതിരെയാണ് അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് നേതാവ് പ്രതീഷ് രംഗത്തെത്തിയത്.

ആസൂത്രിതം

ആസൂത്രിതം

പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്‍മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രതീഷിനെ ചൊടിപ്പിച്ചത്. ചില കടലാസ് സംഘടനകളെ കൂട്ട് പിടിച്ച് പിണറായി വിജയന്‍ പമ്പയില്‍ സംഘര്‍ഷം ആസൂത്രണം ചെയ്തതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

പ്രവീണ്‍ തൊഗാഡിയയുടെ സംഘടന

പ്രവീണ്‍ തൊഗാഡിയയുടെ സംഘടന

രാഹുല്‍ ഈശ്വറിന്‍റെ ഹിന്ദു പാര്‍ലമെന്‍റ് എന്ന സംഘടനയാണ് ഇടനിലക്കാരെന്നും ഇവരെ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള സംഘടന പിന്തുണച്ചപ്പോള്‍ ആണ് ശബരിമലയില്‍ സംഘര്‍ഷം ഉണ്ടായതെന്നും വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്നു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ സംഘടന എന്നല്ല ഒരു സംഘടനയും പറഞ്ഞിട്ടല്ല AHP ശബരിമല പ്രക്ഷോഭത്തിനിറങ്ങിയതെന്ന് പ്രതീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതീഷിന്‍റേ പോസ്റ്റ് ഇങ്ങനെ- കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ ശബരിമല സംരക്ഷണ സമിതി രൂപീകരിച്ചാണ് ഹിന്ദു സമൂഹത്തിലേക്ക് ഇറങ്ങിയത്.

ഹിന്ദുവിന് വേണ്ടി

ഹിന്ദുവിന് വേണ്ടി

AHP ഹിന്ദു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഒരു ഹിന്ദു പ്രസ്ഥാനത്തിനും എതിരെ പ്രവര്‍ത്തിക്കില്ല.കേരളത്തിലെ ഹിന്ദു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ഗൂഢാലോചന ജന്മഭൂമി പോലുള്ള ഒരു ദിനപത്രം ചെയ്യുന്നത് സഹതാപത്തോടെ കാണാനേ സാധിക്കുന്നുള്ളൂ.

കളവ് പ്രചരിപ്പിക്കരുത്

കളവ് പ്രചരിപ്പിക്കരുത്

സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരുന്നാല്‍ നല്ലതാണു. കളങ്കമില്ലാത്ത , വഞ്ചനയില്ലാത്ത ഹിന്ദുത്വ നിലപാടുമായി മുന്നോട്ടു പോകും. സംഘം , രാഷ്ട്രം , ഹിന്ദുത്വം എന്നിവയെ ഈശ്വരീയമായി കാണുന്നവരാണ് ഞങ്ങള്‍.

ആഗ്രഹിക്കുന്നില്ല

ആഗ്രഹിക്കുന്നില്ല

അതിനാല്‍ തരാം താണ ആരോപണങ്ങള്‍ക്ക് അതെ രീതിയില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഹിന്ദു സമൂഹത്തിനൊപ്പം കാണും.കാല്‍വക്കരായി ഒരു ഘട്ടത്തിലും ഒന്നിന്റെ പേരിലും ഹിന്ദുവിനെ അപാമാനിക്കാനും വഞ്ചിക്കാനും ആരെയും അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തന്നെ... വിമര്‍ശിക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ...പ്രതീഷ് വിശ്വനാഥ് നാഷണല്‍ സെക്രട്ടറി AHP

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ahp against janmabhumi news facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X