ഗ്രൂപ്പുകള്‍ക്ക് വീണ്ടും കടുംവെട്ട്; സുധാകരനിലുറപ്പിച്ച് എഐസിസി, പ്രഖ്യാപനം ഉടന്‍, 3 വര്‍ഷ പരിധി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമുലമായ പുനഃസംഘടനയാണ് പാര്‍ട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. കെപിസിസി, ഡിസിസി അധ്യക്ഷ പദവിയിലൊക്കെ മാറ്റമുണ്ടാവും. കെപിസിസി അധ്യക്ഷ പദവയില്‍ തന്നെയാവും ആദ്യ മാറ്റം. രാജി സന്നദ്ധത അറിയിച്ചതായുള്ള ചില വാര്‍ത്തകള്‍ പുറത്ത് വന്നതെങ്കിലും ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ മുല്ലപ്പള്ളി ഇതുവരെ തയ്യറായില്ല.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല ഉള്‍പ്പടെ രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്. പല തരത്തിലുള്ള അഭ്യുഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കെ സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ എഐസിസി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
Recommended Video


ഐ ഗ്രൂപ്പുകാരാനാണെങ്കിലും കെ സുധാകരന് അധ്യക്ഷ സ്ഥാനത്ത് എത്തുന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അത്ര താല്പര്യമില്ല. എന്നാല്‍ ഗ്രൂപ്പുകളുടെ താല്പര്യങ്ങള്ക്ക് ചെവി കൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പ്രതിപക്ഷ നേതാവ് പദവിയിലെന്ന പോലെ സ്വതന്ത്രമായ പ്രഖ്യാപനം ഉണ്ടാവുമെന്ന സൂചന ഇതോടെ ശക്തമായി.

മറ്റ് പല പേരുകളും ഉയരുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണ കെ സുധാകരന്റെ പേരിന് തന്നെയാണ്. പാര്‍ട്ടി അണികളില്‍ വലിയ പിന്തുണയുള്ള സുധാകരന് തിരിച്ചടികളില്‍ നിന്നും കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് എഐസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.

സുധാകരനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന വികാരം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് എഐസിസി നിലപാട്. പ്രവര്‍ത്തന പരിധി നിശ്ചയിച്ചാകും കെ സുധാകരന് ചുമതല നല്‍കുക, ലോക്സഭാ തിരഞ്ഞെടുപ്പ് വരേയാകും പുതിയ അധ്യക്ഷന്റെ പ്രവര്‍ത്തന പരിധി. അതിന് ശേഷം പ്രകടനം വിലയിരുത്തിയ ശേഷമാവും തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

രാജിസന്നദ്ധ അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രനോട് പുതിയ അധ്യക്ഷന്‍ വരും വരെ പദവിയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതൃമാറ്റം എന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായതോടെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്.

സംഘടനാ ദൗർബല്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് കോൺഗ്രസ് എംഎൽഎമാരും വ്യക്തമാക്കിയത് മുല്ലപ്പള്ളിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനെത്തിയ അശോക് ചവാന് സമിതിക്ക് മുന്നിലായിരുന്നു എംഎല്‍എമാരുടെ അഭിപ്രായം. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണം, ജംബോ കമ്മിറ്റികൾ പിരിച്ചു വിടണം എന്നും എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പിടി തോമസ്, കെ മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് , ബെന്നി ബഹനാന് തുടങ്ങിയ പേരുകളാണ് കെ സുധാകരന് പുറമെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. ഏറെ കാലമായി ഗ്രൂപ്പ് രാഷ്ട്രീയത്തിന് പുറത്ത് നില്ക്കുന്ന പിടി തോമസ് ഗ്രൂപ്പിന് അതീമായ പിന്തുണയാണ് ലക്ഷ്യമിടുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ താല്പര്യമുണ്ടെന്ന് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട് കൊടുക്കുന്നില്‍ സുരേഷ്. എ ഗ്രൂപ്പാണ് ബെന്നി ബെഹനാനെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷാനാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്ന ഒരു ചെറിയ വിഭാഗവും കോണ്‍ഗ്രസിലുണ്ട്.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!









Click it and Unblock the Notifications