ജിദ്ദ എയർഇന്ത്യ വിമാനം വൈകുന്നു;ഉംറ തീർത്ഥാടകരടക്കമുള്ളവർ 16 മണിക്കൂറായി കുടുങ്ങിക്കിടക്കുന്നു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ജൂൺ 19 തിങ്കളാഴ്ച വൈകീട്ട് 5.55ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് 16 മണിക്കൂറുകൾ പിന്നിട്ടിട്ടും പുറപ്പെടാത്തത്. വിമാനം വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

റിയാസ് മൗലവി പിടയുന്നതിനിടെ പുറത്തിറങ്ങിയ പള്ളി ഖത്തീബിനെ കല്ലെറിഞ്ഞു! കേസിൽ കുറ്റപ്പത്രം സമർപ്പിച്ച

ശശീന്ദ്രന്റെ ലൈംഗിക വിവാദത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കാൻ എൻസിപി?കേരളത്തിലേക്ക് ഇല്ലെന്ന് പവാർ

എന്നാൽ സാങ്കേതിക തകരാർ കാരണമാണ് വിമാനം വൈകുന്നതെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുതൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരാണ് വിമാനം വൈകുന്നത് കാരണം വലഞ്ഞത്. ഉംറ തീർത്ഥാടകരടക്കമുള്ളവരാണ് വിമാനത്തിലെ യാത്രക്കാർ.

airindia

സാങ്കേതിത തകരാർ കാരണമാണ് വിമാനം വൈകുന്നതെന്ന് അറിയിച്ചെങ്കിലും തകരാർ പരിഹരിച്ച് വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യം എയർ ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പതിനാറ് മണിക്കൂറോളമായി വിമാനം പുറപ്പെടുന്നതും കാത്തിരിക്കുന്ന യാത്രക്കാർക്ക് പകരം സംവിധാനമൊരുക്കാതിരുന്നതും പ്രതിഷേധത്തിനിടയാക്കി.

വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെയ്ക്കുകയും ചെയ്തു. റമദാൻ നോമ്പ് അനുഷ്ഠിക്കുന്നവരടക്കമുള്ള യാത്രക്കാരാണ് വിമാനം വൈകുന്നത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ ജിദ്ദയിലേക്ക് പുറപ്പെടാനാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

English summary
air india flight from kochi to jeddah getting delayed.
Please Wait while comments are loading...