ദില്ലിയില്‍ വീശുന്ന കാറ്റുണ്ടല്ലോ..അത് വേറെയാണത്രേ!! എകെ ആന്റണി പറയുന്നതെന്താണ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ വീശുന്നത് വേറെ കാറ്റാണെന്ന് എകെ ആന്റണി. എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദില്ലിയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിക്ക് എകെ ആന്റണി നല്‍കിയ മുന്നറിയിപ്പാണിത്. കേരളത്തിലെ കാറ്റല്ല തലസ്ഥാനത്തേതെന്നാണ് ആന്റണി പറയുന്നത്.

ഇതൊക്കെ അറിഞ്ഞ് വേണം പ്രവര്‍ത്തിക്കാനെന്നും ആന്റണി പറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നും ആന്‍ണി പറയുന്നുണ്ട്.

 കേരളത്തിലേതല്ല

കേരളത്തിലേതല്ല

കേരളത്തിലെ കാറ്റല്ല തലസ്ഥാനത്തേതെന്നാണ് ആന്റണി പറയുന്നത്. ഇത് കണ്ടറിഞ്ഞ് വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറയുന്നു. എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദില്ലിയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ മുന്നറിയിപ്പിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കുന്നത്.

 അനുഭവത്തിന്റെ വെളിച്ചത്തില്‍

അനുഭവത്തിന്റെ വെളിച്ചത്തില്‍

പിടിവാശിക്കാരനല്ലാത്തതു കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് ദില്ലി തലവേദനയാകില്ലെന്നും ആന്റണി പറയുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും ആന്റണി പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഇപ്പോഴാണ് എത്തിയതെന്നും താന്‍ കുറച്ച് നേരത്തെ എത്തിയെന്നു ആന്റണി പറഞ്ഞു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം.

 കേരളത്തെ മാതൃകയാക്കണം

കേരളത്തെ മാതൃകയാക്കണം

കേരള മുസ്ലിം കള്‍ച്ചര്‍ സെന്റര്‍ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ സ്വീകരണത്തിലാണ് ആന്റണി ഈ മുന്നറിയിപ്പ് നല്‍കിയത്. മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് രാജ്യത്തിന് മഹത്തായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. സമുദായ ധ്രുവീകരണമല്ല, രാഷ്ട്രീയ ധ്രുവീകരണമാണ് മണ്ഡലത്തില്‍ വിധിയെഴുതിയതെന്നും ആന്റണി പറഞ്ഞു. മതേതരത്വത്തിന്റെ കാര്യത്തില്‍ രാജ്യം മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളമെന്നും ആന്റണി.

 ഒറ്റക്കെട്ടായിരിക്കണം

ഒറ്റക്കെട്ടായിരിക്കണം

കേരളത്തില്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശത്രുക്കളെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭിന്ന സ്വരങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 മലപ്പുറം ഉപ തിരഞ്ഞെടുപ്പ്

മലപ്പുറം ഉപ തിരഞ്ഞെടുപ്പ്

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഏപ്രില്‍ 12നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 17നാണ് ഫലം പ്രഖ്യാപിച്ചത്. 1, 71, 023 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയം സ്വന്തമാക്കിയത്. 5, 15,330 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്.

English summary
ak antony's warning to pk kunhalikkutty who elected to loksabha.
Please Wait while comments are loading...