രാഷ്ട്രീയ സംശുദ്ധിയുടെ പ്രതീകമാണ് പി.സി ചാക്കോ; പൊട്ടിക്കരഞ്ഞ് ശശീന്ദ്രൻ
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും സത്യസന്ധതയോടെയും നിറവേറ്റുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ശ്രീ പി സി ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൻസിപിയുടെ ഭാഗമായ മുതിർന്ന നേതാവ് പി.സി ചാക്കോയ്ക്ക് മുന്നിൽ കണ്ണിരടക്കാനാവാതെ മന്ത്രിയും എൻസിപി നേതാവുമായ എ.കെ ശശീന്ദ്രൻ. പി.സി ചാക്കോയെ എൻസിപിയിലേക്ക് സ്വീകരിക്കുന്ന പരിപാടിയിലാണ് ശശീന്ദ്രൻ പൊട്ടിക്കരഞ്ഞത്. വിദ്യാര്‍ത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമാണ് പി.സി ചാക്കോയെന്ന് ശശീന്ദ്രൻ പിന്നീട് ഫെയ്സ്ബുക്കിലും കുറിച്ചു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

എൻസിപി സംസ്ഥാന കമ്മിറ്റി പി.സി ചാക്കോയ്ക്ക് ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിനിടെയാണ് സംഭവം. വേദിയിൽ ചാക്കോയ്ക്ക് അടുത്തായിരുന്നു ശശീന്ദ്രന്റെയും ഇരിപ്പിടം. കണ്ണീരണിഞ്ഞ ശശീന്ദ്രനെ ചാക്കോ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്. ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എസി ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
എകെ ശശീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
എന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറെ വൈകാരികമായ നിമിഷത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമായ പ്രിയപ്പെട്ട ശ്രീ പി സി ചാക്കോ എന്‍ സി പി യിലേക്ക് വന്നതിനു ശേഷമുള്ള ഒന്നിച്ചുള്ള ആദ്യത്തെ പൊതുപരിപാടിയാണ് ഇന്ന് കൊച്ചിയില്‍ നടന്നത്. രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെ പ്രതീകമാണ് ശ്രീ പി സി ചാക്കോ, ഒരു ഘട്ടത്തില്‍ രാഷ്ട്രീയപരമായി രണ്ടു ചേരിയിലേക്ക് വഴി മാറിയെങ്കിലും അന്ന് തൊട്ട് ഇന്ന് വരെ വ്യക്തിപരമായ സൗഹൃദത്തിനും സ്‌നേഹത്തിനും അണുകിടപോലും കുറയാതെ കാത്തു സൂക്ഷിച്ചവരാണ് നമ്മള്‍ ഇരുവരും. എപ്പോള്‍ കണ്ടുമുട്ടിയാലും നിറഞ്ഞ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും കൂടി വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ പരസ്പരം പങ്കുവെക്കുന്നവരാണ് ഞാനും പി സി ചാക്കോയും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും സത്യസന്ധതയോടെയും നിറവേറ്റുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ശ്രീ പി സി ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്.എന്റെ സഹോദര തുല്യനും സഹപ്രവര്‍ത്തകനുമായ ശ്രീ പി സി ചാക്കോയുടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് കേരളത്തില്‍ എന്നല്ല ഇന്ത്യയിലാകെ തന്നെയുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും കരുത്തും ഉത്തേജനവും നല്‍കും.
Recommended Video
ട്രെൻഡി ലുക്കിൽ നേഹ - ചിത്രങ്ങൾ കാണാം
അതേസമയം പരിപാടിയിൽ കോൺഗ്രസിനെതിരെ പി.സി ചാക്കോ ആഞ്ഞടിച്ചു. കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചത് ദേശീയതലത്തിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് പി സി ചാക്കോ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടികൾക്കെതിരെ മത്സരിച്ചത് തെറ്റായ സന്ദേശം നൽകി. കേരളത്തിൽനിന്ന് മത്സരിക്കരുതെന്ന് രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ആദർശങ്ങളെ സ്നേഹിക്കുന്നവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധരാകാൻ സാധിക്കില്ലെന്നും എൻസിപി സംസ്ഥാന കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പി സി ചാക്കോ പറഞ്ഞു.












Click it and Unblock the Notifications