Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്ന സുരേഷിന്റെ മൊഴി ആർഎസ്എസ് അജണ്ട;കോൺഗ്രസ് ഏറ്റെടുത്ത് കലാപത്തിന് ശ്രമം;കെടി കുഞ്ഞികണ്ണൻ

തിരുവനന്തപുരം; എകെജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ.പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപങ്ങളുണ്ടാക്കുകയും ക്രമസമാധാനത്തകർച്ച പ്രശ്നമാക്കി കേന്ദ്രത്തിലെ ഹിന്ദുത്വസർക്കാറിന് ഇടപെടാൻ വഴിയൊരുക്കുക എന്ന തന്ത്രമാണവർ പരീക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആർ എസ് എസ് അജണ്ടയിലാണ് സ്വപ്നസുരേഷിൻ്റെ 164 മൊഴിയും വെളിപ്പെടുത്തലും. അതേറ്റെടുത്ത് കൊണ്ടാണ് കോൺഗ്രസിൻ്റെ കലാപാസൂത്രണങ്ങൾ നടന്നത്. ഒന്നും ക്ലിക്ക് ചെയ്യുന്നില്ലായെന്ന് വന്നതോടെ സി പിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിന് നേരെ തന്നെ ബോംബെറിഞ്ഞു പ്രകോപനം സൃഷ്ടിച്ച് കലാപം പടർത്താനുള്ള നീക്കമാണ്. എന്നാൽ അവരുടെ ആക്ഷൻ പ്ലാനിൽ വീഴുന്നവരല്ല കമ്യൂണിസ്റ്റുകാർ,അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 ktd-1591819603-161184107

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-ആസ്സാമിലും ത്രിപുരയിലുമെല്ലാം സംഭവിച്ചത് പോലെ ബി ജെ പിയായി രൂപാന്തരപ്പെടുന്ന കേരളത്തിലെ കോൺഗ്രസ്സിൻ്റെ ജൈവ പരിണാമഗതിയിലെ സ്വഭാവമാറ്റങ്ങൾക്കാണ് ഇപ്പോൾ നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപങ്ങളുണ്ടാക്കുകയും ക്രമസമാധാനത്തകർച്ച പ്രശ്നമാക്കി കേന്ദ്രത്തിലെ ഹിന്ദുത്വസർക്കാറിന് ഇടപെടാൻ വഴിയൊരുക്കുക എന്ന തന്ത്രമാണവർ പരീക്ഷിക്കുന്നത്.

സംഘടിതമായി തൃണമൂൽ വഴി ബിജെപിയിലേക്ക് ചേക്കേറിയവരായിരുന്നു ആസാമിലെയും ത്രിപുരയിലെയും പി സി സി നേതാക്കൾ.അവരാണ് മുസ്ലിം വിരോധത്തിൻ്റെയും കമ്യൂണിസ്റ്റ് വിരോധത്തിൻ്റെയും അജണ്ടയിൽ നിന്ന് ഈ രണ്ടു സംസ്ഥാനങ്ങളിലും ബി ജെ പി യെ അധികാരത്തിലെത്തിച്ചത്.
ഇവിടുത്തെ കോൺഗ്രസുകാരും ആ വഴിക്കാണ് നീങ്ങുന്നത്.

സുധാകരൻ നേരത്തെ തന്നെ ആ രാഷ്ട്രീയലിംഗമാറ്റശസ്ത്രക്രിയക്ക് സന്നദ്ധത പ്രകടിപ്പിച്ചതാണ്. അതിന് ശേഷമാണല്ലോ സുധാകരൻ കെ പി പി സി അധ്യക്ഷനായതും സതീശൻ പ്രതിപക്ഷ നേതാവയതും സംഘി ബാന്ധവത്തിനാവശ്യമായ സെമികേഡറിസം കോൺഗ്രസിൻ്റെ നയവും പരിപാടിയായി പ്രഖ്യാപിച്ച് പ്രയോഗത്തിൽ വരുത്തി കൊണ്ടിരിക്കുന്നതും.

ആർ എസ് എസ് അജണ്ടയിലാണ് സ്വപ്നസുരേഷിൻ്റെ 164 മൊഴിയും വെളിപ്പെടുത്തലും അതേറ്റ് എടുത്തു കൊണ്ടുള്ള കോൺഗ്രസിൻ്റെ കലാപാസൂത്രണങ്ങളും നടന്നത്. ഒന്നും ക്ലിക്ക് ചെയ്യുന്നില്ലായെന്ന് വന്നതോടെ സി പി ഐ എം ൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിന് നേരെ തന്നെ ബോംബെറിഞ്ഞു പ്രകോപനം സൃഷ്ടിച്ച് കലാപം പടർത്താനുള്ള നീക്കമാണ്. എന്നാൽ അവരുടെ ആക്ഷൻ പ്ലാനിൽ വീഴുന്നവരല്ല കമ്യൂണിസ്റ്റുകാർ.
എ കെ ജിയുടെ സ്മരണയിൽ പ്രവർത്തിക്കുന്ന ഏറെ വൈകാരികത ഉദ്ദീപിക്കുന്ന പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.
എന്നിട്ടും വിപ്ലവകരമായ സംയമനം പാലിച്ച് കൊണ്ട് ജനങ്ങളെ അണിനിരത്തി വലതുപക്ഷ ക്രിമിനൽരാഷ്ടീയത്തെ പ്രതിരോധിക്കാനാണ് സി പി ഐ എം സഖാക്കളോട് ആവർത്തിച്ച് ആവശ്യപ്പെട്ടത്.

ജനാധിപത്യപരമായ രാഷ്ട്രീയ സംസ്കാരത്തെ തകർക്കുന്ന സംഘി -യു ഡി എഫ് ഗൂഢാലോചനയെ ജനാധിപത്യ രാഷ്ട്രീയത്തിൻ്റെ ബഹുജനശക്തി കൊണ്ട് തന്നെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും വേണം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+