• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇരട്ട കൊലപാതകം;പോലീസിന് വീഴ്ച പറ്റിയെന്ന് മുരളീധരും ചെന്നിത്തലയും,വീഴ്ച പറ്റിയില്ലെന്ന് റഹീം

Google Oneindia Malayalam News

തിരുവനന്തപുരം; ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമീപ കാലമായി കേരളത്തിൽ നടക്കുന്ന ഗുണ്ടാവിളയാട്ടവും രാഷ്ട്രീയ കൊലപാതകങ്ങളും പോലീസിൻ്റെയും ആഭ്യന്തരവകുപ്പിൻ്റെയും നിസ്സഹായത വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ആർ എസ് എസും എസ് ഡി പി ഐയും ആയുധങ്ങൾ താഴെ വയ്ക്കുക എന്നതാണ് പ്രധാനമായും താൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. ഇതിന് നേതൃത്വം കൊടുക്കുന്ന നേതാക്കൾക്കെതിരെ കർശനനടപടി എടുക്കുവാൻ പോലീസ് സംവിധാനത്തിന് കഴിയണം.കുറ്റവാളികളെ കണ്ടെത്തേണ്ട വിഷയങ്ങളിലും അക്രമങ്ങൾ അമർച്ച ചെയ്യുന്നതിലും പോലീസ് വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. ഇവയെല്ലാം ഈ അക്രമ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതിന് കാരണമാണെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം

കേരളം ഇന്ന് ഉണർന്നത് ആലപ്പുഴയിൽ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ വാർത്ത കേട്ടാണ്. ഈ കൊലപാതകങ്ങളെ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. ആർ എസ്.എസും എസ്.ഡി. പി.ഐ യും ആയുധങ്ങൾ താഴെ വയ്ക്കുക എന്നതാണ് പ്രധാനമായും ഞാൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. ഇതിന് നേതൃത്വം കൊടുക്കുന്ന നേതാക്കൾക്കെതിരെ കർശനനടപടി എടുക്കുവാൻ പോലീസ് സംവിധാനത്തിന് കഴിയണം.

ഇക്കുറി ആരാകും അമ്മയിൽ? തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും ഇന്ന്; സിദ്ദിഖിന്‍റെ കുറിപ്പും വിഷയമാകുംഇക്കുറി ആരാകും അമ്മയിൽ? തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും ഇന്ന്; സിദ്ദിഖിന്‍റെ കുറിപ്പും വിഷയമാകും

സമീപ കാലമായി കേരളത്തിൽ നടക്കുന്ന ഗുണ്ടാവിളയാട്ടവും രാഷ്ട്രീയ കൊലപാതകങ്ങളും പോലീസിൻ്റെയും ആഭ്യന്തരവകുപ്പിൻ്റെയും നിസ്സഹായത വ്യക്തമാക്കുന്നു. നീതി നിർവഹണത്തിൻ്റെ കാര്യത്തിൽ പോലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഒരു പൂർണ്ണ പരാജയമായി മാറിയിരിക്കുകയാണ്.

ക്രമ സമാധാനനില പാലിക്കേണ്ട കാര്യത്തിലും. കുറ്റവാളികളെ കണ്ടെത്തേണ്ട വിഷയങ്ങളിലും അക്രമങ്ങൾ അമർച്ച ചെയ്യുന്നതിലും പോലീസ് വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. ഇവയെല്ലാം ഈ അക്രമ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതിന് കാരണമാണ്.

ആലപ്പുഴ ജില്ലയിൽ പോലീസ് മുൻകരുതൽ നടപടികൾ എടുത്തില്ലെങ്കിൽ ഈ കൊലപാതകങ്ങൾക്ക് തുടർച്ചയായി വീണ്ടും ക്രമസമാധാന പ്രശ്നങ്ങൾ നിങ്ങൾ ഉണ്ടാകുമോ എന്ന ഭയം ഇല്ലാതില്ല. ഈ കൊലപാതകങ്ങളുടെ പിന്നിലുള്ള കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്രയും വേഗം കൊണ്ട് എത്തിക്കണം, രമേഷ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ കൊലപാതകം തടയുന്നതിന് പോലീസ് വീഴ്ച പറ്റിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും ആരോപിച്ചു. അക്രമികൾക്ക് പോലീസ് പരോക്ഷ പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇസ്ലാമിക ഭീകരവാദികൾക്ക് വളമിട്ട് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും മുരളീധരൻ ആരോപിച്ചു.

എന്നാൽ ഇരട്ട കൊലപാതകത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ഡി വൈ എഫ്‌ ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം പ്രതികരിച്ചത്. അപ്രതീക്ഷിതമായാണ് കൊലപാതകങ്ങൾ സംഭവിച്ചത് .ഇരുകൂട്ടരും സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്.കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കുകയാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും ലക്ഷ്യമെന്നും റഹീം പറഞ്ഞു.ആലപ്പുഴയിൽ ആർ.എസ്.എസ് - എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം.‌

സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ എസ് എസ് - എസ്ഡിപിഐ ക്രിമിനലുകൾ. മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു.

ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

ക്രൂരമായ അരും കൊലപാതകങ്ങൾക്ക് കേരളം തുടരെത്തുടരെ സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളെയും, മതത്തെയും മുന്നിൽ നിർത്തി കൊലപാതക സംഘങ്ങളും, കൊട്ടേഷൻ സംഘങ്ങളും കണക്കു തീർത്ത്‌ അഴിഞ്ഞാടുകയാണ്. ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പോലീസ് സംവിധാനങ്ങൾ അങ്ങേയറ്റം നിഷ്ക്രിയമായിരിക്കുകയാണ്. സർക്കാരിന്റെ ജനവിരുദ്ധ സമരങ്ങൾക്കെതിരെ സമാധാനപരമായി തെരുവിൽ സമരം ചെയ്യുന്നവരെ ചോരയിൽ മുക്കാനുള്ള ഉപകരണം മാത്രമായാണ് കേരളത്തിലെ പോലീസ് സംവിധാനത്തെ ഭരണകൂടം ഉപയോഗിക്കുന്നത്.

ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. കൊലപാതക പരമ്പരകൾക്കൊരു അവസാനം വേണം. ആഭ്യന്തരവകുപ്പ് നിഷ്ക്രിയത്വത്തിൽ നിന്ന് ഉണരണം.കൊടി സുനിയുടെയും, കിർമാണി മനോജിന്റെയും നേതാവിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണ നിപുണതയും, മിടുക്കുമുള്ള ആരെയെങ്കിലും പോലീസിന്റെ ഭരണം ഏൽപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കെ എസ്. ഷാനെ കാറിലെത്തിയ സംഘം ഇന്നലെ രാത്രി വെട്ടികൊലപ്പെടുത്തുകയായാിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ രഞ്ജിത്തിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിക്കൊന്നത്.കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

English summary
alappuzha murder ;Ramesh chennithala slams sdpi and RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X