കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീമാസ് ടെക്‌സ്‌റ്റൈല്‍സ് ഇരിക്കല്‍ സമരം ശക്തമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ സീമാസ് ടെസ്റ്റൈല്‍സ് വനിതാ ജീവനക്കാര്‍ നടത്തിവരുന്ന സമരം ശക്തമാകുന്നു. സമരം മൂന്നു ദിവസം പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയിയില്‍നിന്ന് അടക്കം തൊഴിലാളികള്‍ക്ക് പിന്തുണ വര്‍ധിച്ചുവരികയാണ്. തൃശൂര്‍ കല്യാണ്‍ സാരീസിന് പിന്നാലെ നടക്കുന്ന സമരത്തിന് പിന്തുണയേകി വിവിധ സംഘടനകളും മുന്നോട്ടുവരുന്നുണ്ട്.

കടുത്ത തൊഴില്‍ പീഡനമാണ് ഷോറൂമില്‍ തങ്ങള്‍ അനുഭവിച്ചുവരുന്നതെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ പറയുന്നു. തൊഴിലാളി സംഘടനയില്‍ ചേര്‍ന്നതിന് 13 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയതിനെ തുടര്‍ന്നാണ് 64 വനിതാ ജീവനക്കാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളുകളായി സ്ഥാപനത്തില്‍ തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ ഞെട്ടിക്കുന്നതാണ്.

seemas

ചെറിയ കാര്യങ്ങള്‍ക്കുപോലും വന്‍ ഫൈന്‍ ഈടാക്കുക, 6 പേര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറികള്‍, പഴകിയ ഭക്ഷണം, ടോയ്‌ലറ്റിന്റെ സൗകര്യമില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എല്ലാറ്റിനും ഉപരിയായി കൂടുതല്‍ സമയമുള്ള ജോലിയും. ജോലി സമയം കുറക്കുക, ഇരിക്കാന്‍ അനുവദിക്കുക, പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

പതിവുപോലെ സീമാസ് ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാരുടെ സമരം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടില്ല. പരസ്യവരുമാനം നിലയ്ക്കുമെന്ന ആശങ്കതന്നെയാണ് പ്രധാന കാരണം. എന്നാല്‍, ഓണ്‍ലൈന്‍ മീഡിയകള്‍ ജീവനക്കാരുടെ സമരം വാര്‍ത്തയാക്കിയിട്ടുണ്ട്. നേരത്തെ കല്യാണ്‍ സാരീസില്‍ നടന്ന മാസങ്ങള്‍ നീണ്ട ഇരിക്കല്‍ സമരം വിജയകരമായാണ് പര്യവസാനിച്ചത്.

English summary
Alappuzha Seema's irikkal samaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X