കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഡെങ്കിപ്പനി ഭീതിയിൽ; ചികിത്സതേടിയത് 1168 പേർ, 135 പേർക്ക് രോഗം സ്ഥിരീകരിച്ചു!

  • By അക്ഷയ്
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോടും ഡെങ്കിപ്പനിഭീതിയിൽ. 135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി ഇതുവരെ 1168 പേരാണ് ജില്ലയില്‍ ചികിത്സ തേടിയത്. തിരുവമ്പാടി, ബാലുശ്ശേരി മണ്ഡലങ്ങളിലാണ് ഏറ്റവും കുടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

<strong>'ഹൈക്കോടതി വിധിയെ എതിർക്കേണ്ടതില്ല; മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല'</strong>'ഹൈക്കോടതി വിധിയെ എതിർക്കേണ്ടതില്ല; മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല'

പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ആവശ്യമായ മരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാത്രം 72 എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇതില്‍ നാലുപേര്‍ മരിച്ചു.

Kozhikode Map

ടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ പാളിച്ചയാണ് ജില്ലയില്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് സർവ്വകക്ഷി യോഗം ചോരുന്നുണ്ടെണ്ട് എംഎൽഎ ജോർജ് എം തോമസ് അറിയിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് രോഗം പടരാന്‍ കാരണം. ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. പ്രായാധിക്യമുള്ളവരും മറ്റ് പ്രതിരോധ രോഗമുള്ളവരും രക്തസമ്മര്‍ദ്ദമുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണംമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

English summary
Alarming signal fpr Kozhikode as dengue spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X