കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോഹൻലാൽ പറഞ്ഞ ആ തന്ത മറുപടി ഇല്ലേ ഒന്നൂടെ കേട്ട് നോക്കൂ', പൊങ്കാലക്കാരെ തിരിച്ചടിച്ച് അലി അക്ബർ

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി സംസ്ഥാന സമിതി അംഗത്വം അടക്കം പാര്‍ട്ടിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും രാജി വെച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് അലി അക്ബര്‍ പറയുന്നത് എങ്കിലും പാര്‍ട്ടി പുനസംഘടനയിലെ അതൃപ്തിയും എകെ നസീറിനെ പുറത്താക്കിയതിലുളള പ്രതിഷേധവുമാണ് രാജിക്ക് കാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാജിക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ച് അലി അക്ബര്‍; 'അത് സംഭവിക്കാന്‍ പാടില്ലാത്തത്', സിനിമയോ?രാജിക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ച് അലി അക്ബര്‍; 'അത് സംഭവിക്കാന്‍ പാടില്ലാത്തത്', സിനിമയോ?

ഉത്തരവാദിത്തങ്ങള്‍ ഒഴിഞ്ഞെങ്കിലും സംഘിയായി തന്നെ തുടരും എന്നും താന്‍ പിടിച്ച താമര പറിച്ച് മാറ്റാന്‍ ഒരു ശക്തി വിചാരിച്ചാലും സാധിക്കില്ല എന്നുമാണ് അലി അക്ബറിന്റെ പ്രതികരണം. ഫേസ്ബുക്കിൽ അലി അക്ബറിന് വൻ പൊങ്കാലയാണ് ലഭിക്കുന്നത്.

'വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു ഗയ്സ്', പുതിയ വീഡിയോയുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍'വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു ഗയ്സ്', പുതിയ വീഡിയോയുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍

അലി അക്ബർ

അതിനിടെ അലി അക്ബർ പുതിയ പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾക്ക് അലി അക്ബർ മറുപടിയും നൽകുന്നുണ്ട്. പോസ്റ്റ് വായിക്കാം: '' എഴുതാപ്പുറം വായിക്കാനാണ് മലയാളി പ്രബുദ്ധർക്ക് ഏറെയിഷ്ടം. ഒരു ന്യുനപക്ഷ വിരുദ്ധതയെക്കുറിച്ചും ആരും ഒന്നും പറഞ്ഞിട്ടില്ല. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കുത്തുവാക്ക് ഏറ്റു വാങ്ങി ബിജെപി യുടെ കൂടെ അധികാരവും ആൾക്കൂട്ടവും ഇല്ലാത്തപ്പോൾ മുതൽ വർഷങ്ങളായി നിലകൊണ്ടവർക്ക് പരിഗണന വേണം എന്നേ പറഞ്ഞിട്ടുള്ളു. അതിൽ ഒരു വർഗ്ഗീയതയും ഇല്ല ആർക്കായാലും വേണം...

കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

അലി അക്ബർ

ഞാൻ ആരുമറിയാതെയാണ് രാജി സമർപ്പിച്ചത്. അത് പത്രക്കാർക്ക് ചോർന്നതിനാലാണ് fb യിൽ മേല്പറഞ്ഞ രീതിയിൽ കുറിപ്പിടേണ്ടി വന്നത്. അല്ലാതെ ഒരു കുത്തിത്തിരിപ്പിനും ശ്രമിച്ചിട്ടില്ല. പുറത്താക്കിപ്പിച്ചു ചൂണ്ടയിൽ കൊരുക്കാൻ ഇഷ്ടം പോലെ പേരുണ്ട്... ചിലർ വലയുമായി തന്നെ നടക്കുന്നുണ്ട്. ഒരു കുടുംബത്ത് നിന്ന് ആര് പുറത്തുപോയാലും കുടുംബത്തിന് വേദന ഉണ്ടാവും. അത്തരം ഒരു വേദന പങ്കിട്ടു എന്നത് സത്യം. പക്ഷമാണോ പക്ഷമാണോ എന്ന് പത്രക്കാർ ചോദിക്കുമ്പോൾ ഏതൊക്കെയാണ് പക്ഷമെന്ന്കൂടി ഈയുള്ളവന് അറിവില്ല എന്നതാണ് സത്യം.

അലി അക്ബർ

ഞാൻ ജനപക്ഷമാണ് അത്രേം എനിക്കറിയാം... അസന്തുഷ്ടി എല്ലായിടത്തുമുണ്ട് സ്ഥാനം വഹിക്കുന്നവർ അറിഞ്ഞെന്നുവരില്ല. അത്രേയുള്ളൂ ഈ വിഷയം ഇവിടെ അവസാനിക്കട്ടെ, നമുക്ക് മുൻപോട്ടു പോകാം പ്രതീക്ഷയോടെ. മുൻപിലുള്ള ഉറുമ്പ് നല്ല വഴിക്കു നടക്കട്ടെ. ഒപ്പം പിന്നിലുള്ള ഉറുമ്പുകൾ ആ വഴി പിന്തുടരട്ടെ... ഉറുമ്പുകളിൽ നിന്നും ഏറെ പഠിക്കാനുണ്ട് ഹാർമണിയും ആശയവിനിമയവും, കൂട്ടായ പ്രവർത്തനവും...''

അലി അക്ബർ

രാജി വെച്ചതോടെ വാരിയംകുന്നൻ സിനിമയലും നിർത്തലാക്കിയോ എന്നുളള ചോദ്യത്തിന് ''ഇല്ല വയനാട്ടിൽ ഷൂട്ടിംഗ് നടക്കുന്നു'' എന്നാണ് അലി അക്ബർ മറുപടി നൽകിയിരിക്കുന്നത്.'' നിന്റെ കാര്യം കട്ടപൊകയാണ്'' എന്നുളള കമന്റിന് ''തന്റെ കാര്യമോ പൊക കട്ടയായിരിക്കും'' എന്നാണ് മറുപടി. ''വാവിട്ട ഒരുപാട് വാക്കുകൾ ഉണ്ട്.... സ്വന്തം നിലനില്പിനായി ഒരു വിഭാഗത്തെ മൊത്തം തള്ളി പറഞ്ഞിട്ടുണ്ട്...എന്നിട്ടും എങ്ങനെ ജനപക്ഷം എന്ന് പറയാൻ കഴിയുന്നു....'' എന്നുളള കമന്റിന് ''പ്രൊഫൈലിൽ mandrake ചിരിക്കുന്നോ കരയുന്നോ'' എന്നും അലി അക്ബർ മറുപടി നൽകിയിട്ടുണ്ട്.

അലി അക്ബർ

''പ്രതികരണങ്ങളില്‍ ഈയിടെയായി അല്‍പ്പം പക്വത വന്നപോലെ... സാധാരണ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിച്ച് പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന അലിപ്പുലി ഇപ്പോ എലിയായ പരുവം. ശരാശരി സങ്കി പോലും പറയാത്ത വര്‍ഗ്ഗീയത കുത്തിയിളക്കി കയ്യടി വാങ്ങിയ ആളാണ്‌ നസീറിന് മുസ്ലിമായതിനാല്‍ സ്ഥാനം നല്‍കിയില്ലെന്ന് പറഞ്ഞ് രാജിവെച്ചത്. ദുരൂഹമായ മനസുകളില്‍ നിന്ന് നിഗൂഡമായ ചിന്തകളാണ് വരുക'' എന്നാണ് മറ്റൊരു കമന്റ്. ''സുടാപ്പികൾ ജാഗ്രതൈ'' എന്നാണ് അലി അക്ബർ നൽകിയിരിക്കുന്ന റിപ്ലൈ കമന്റ്

അലി അക്ബർ

''സിനിമ സംവിധാന രംഗത്ത് നിന്നും നിഷ്ക്കാസനം ചെയ്യപ്പെട്ട താങ്കൾക്ക് ബിജെപി സ്വന്തം ചുമൽ കാണിച്ചു തന്നപ്പോൾ അതിൽ കയറിനിന്ന് താൻ വലിയവനായി എന്ന് അഹങ്കരിച്ചു. ആ അഹങ്കാരമാണ് താങ്കളുടെ ആദ്യത്തെ പോസ്റ്റ്. ഇനി താങ്കൾ ചെയ്തു തീർത്ത സിനിമ ഭാഗം വെച്ച് സുഡാപ്പികളോട് വിലപേശില്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?'' എന്നുളള ചോദ്യത്തിന് ''മോഹൻലാൽ പറഞ്ഞ ആ തന്ത മറുപടി ഇല്ലേ ഒന്നൂടെ കേട്ട് നോക്കൂ'' എന്നാണ് അലി അക്ബർ തിരിച്ചടിച്ചിരിക്കുന്നത്.

അലി അക്ബർ

''കോടികണക്കിന്ന് മാനുഷ്യരെ പറ്റിച്ച് ജീവിക്കുന്ന പാർട്ടിയെ ഒറ്റക്ക് പറ്റിച്ച നിങ്ങളാണ് ഇന്നത്തെ താരം'' എന്ന് അക്ബർ എരമംഗലം എന്നയാൾ കമന്റ് ഇട്ടപ്പോൾ ''എരമംഗലം ആ പേരിൽ ഒരു എര ഉണ്ടല്ലോ സുടൂസ്'' എന്നാണ് അലി അക്ബറിന്റെ തിരിച്ചുളള പരിഹാസം. ''അങ്ങയെ പോലുള്ളവർ ശ്രദ്ധിക്കേണ്ടതായിരുന്നു A K നസീറിന് വേണ്ടിയായിരുന്നെങ്കിൽ അദ്ധേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രസ്ഥാവന നടത്തിയത് ശരിയാണോ എന്ന് കൂടി ആലോചിക്കണമായിരുന്നു'' എന്നുളള കമന്റിന് ''അതിന് ഇട കൊടുക്കാൻ പാടില്ലായിരുന്നു'' എന്നും അലി അക്ബർ മറുപടി നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

English summary
Ali Akbar explains his decision to resign positions in BJP and gives reply to social media comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X