കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീനും ചാക്കോയും തുനിഞ്ഞ് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിക്കുള്ളില്‍ ചെളിവാരിയെറിയല്‍. തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി യോഗത്തിലാണ് കടുത്ത വിമര്‍ശനങ്ങള്‍.

ഇടുക്കിയില്‍ ഘടകക്ഷികളല്ല, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് കാല് വാരിയതെന്ന് തോറ്റ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് കെപിസിസി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാലക്കാട് മോഡല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഡീന്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ വേണ്ട തെളിവ് നല്‍കാമെന്നുംഡീന്‍ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.

Chacko and Dean

ചാലക്കുടിയില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലായിരുന്നു എന്നാണ് പിസി ചാക്കോ യോഗത്തില്‍ പറഞ്ഞത്. തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. യോഗത്തില്‍ വികാരനിര്‍ഭരനായാണത്രെ ചാക്കോ സംസാരിച്ചത്.

എന്നാല്‍ തൃശൂര്‍-ചാലക്കുടി സീറ്റുകളുടെ വച്ചുമാറലിന്റെ ദുരിതം പേറേണ്ട കെപി ധനപാലന്‍ യോഗത്തില്‍ കാര്യമായ വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാലക്കുടിയിലെ എംപിയായിരുന്ന ധനപാലനെ പിസി ചാക്കോക്ക് വേണ്ടി തൃശൂരിലേക്ക് മാറ്റി എന്നായിരുന്നു ആക്ഷേപം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ധനപാലന്‍ ഈ വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചിരുന്നു.

ഡീന്‍ കുര്യാക്കോസ് കെപിസിസി യോഗത്തില്‍ മാത്രം തന്റെ പരാതി അവസാനിപ്പിക്കാന്‍ എന്തായാലും തീരുമാനിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആണ് പരാജയപ്പെട്ടത്. അതുകൊണ്ട് സ്വന്തം പാര്‍ട്ടി കാല് വാരിയ കാര്യം യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതിയായിത്തന്നെ എത്തിച്ചിട്ടുണ്ട്.

English summary
Allegations agaisnt party; KPCC executive meeting burns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X